September 11, 2023
നാലാം വർഷം പരീക്ഷ കഴിഞ്ഞു ഫലത്തിനായി കാത്തിരി ക്കാൻ തുടങ്ങിയിട്ട് ഒരു മാസം ആകുന്നു. ഫലം വരുമ്പോൾ ഞാൻ പാസാകുമോ എന്ന ഭയം. ദിവസങ്ങൾ വീണ്ടും കൊ ഴിഞ്ഞുപോയി. ഡിസംബർ പത്താം തീയതി എന്റെ കൂട്ടുകാരി യുടെ കോൾ. റിസൾട്ട് വന്നു അവൾ പാസായി എന്ന് പറഞ്ഞു. കൂടുതൽ പറയുന്നത് കേൾക്കാനോ പറയാനോ നിൽക്കാതെ ഞാൻ നോക്കിയിട്ട് വളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെ യ്തു. അമ്മയും അച്ഛനും വീട്ടിൽ ഉണ്ടായിരുന്നു. റിസൾട്ട് നോ ക്കാൻ എനിക്ക് ധൈര്യം ഉണ്ടായില്ല.
ഈ ചിന്ത എന്നെ നാല് വർഷം പുറകിലേക്ക് കൊണ്ട് പോയി. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയും എൻട്രൻസ് പരീക്ഷയും ഒക്കെ കഴിഞ്ഞ് കോളേജ് ജീവിതം തുടങ്ങിയ വർഷം ഏതൊരു കുട്ടി യെ പോലെ എനിക്കും സന്തോഷവും ആകാംഷയും ഉണ്ടായി രുന്നു. എല്ലാത്തിനും പുറമേ റാഗിങ്ങിനെ കുറിച്ച് കേട്ടുകേൾ വിയിൽ നിന്നുണ്ടായ ചെറിയ ഒരു ഭയവും കോളേജിൽ ആദ്യ ദിവസം തുടങ്ങിയത് ഓറിയന്റേഷൻ എന്ന പരിപാടിയിലൂടെ ആയിരുന്നു. അന്നത്തെ ദിവസം തന്നെ ക്ലാസ്സിൽ ഒന്നാം വർ ഷം പഠിക്കാൻ ഉള്ള വിഷയങ്ങളായ അനാട്ടമി, ഫിസിയോളജി, ബയോകെമി എന്നിവയെ കുറിച്ച് എച്ച് ഒ ഡിയും പ്രോഫ സർമാരും വന്ന് സംസാരിച്ചു. ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിൽ കൊണ്ട് വിടാൻ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ആദ്യത്തെ ആഴ്ച കൊണ്ട് ക്ലാസ്സിലെ നൂറ് കുട്ടികളേയും പരിചയപ്പെട്ടു. സ്കൂളിൽ പഠിക്കുമ്പോൾ എന്നും രാവിലെ ഹാജർ എടുക്കും. എന്നാൽ കോളേജിൽ ഓരോ ക്ലാസ്സിനും പ്രത്യേകം ഹാജറായിരുന്നു. ഒന്നാം വർഷം പഠിക്കാൻ ഉണ്ടായിരുന്ന മൂന്ന് വിഷയങ്ങൾക്ക് അതിന്റെതായ ലാബ് ഉണ്ടായിരുന്നു. അതിൽ ഏറ്റവും കൗതുകവും എനിക്ക് താത്പര്യവും ഉണ്ടായി രുന്നത് അനാട്ടമി ലാബായിരുന്നു. ഫോർമാലിനിൽ എംബാം ചെയ്ത ജീവനില്ലാത്ത മനുഷ്യശരീം കീറി മുറിച്ചാണ് പഠനം. ദിവസങ്ങൾ മുന്നോട്ട് പോയി. സുഹൃദ്ബന്ധങ്ങൾ വളർന്നു. ഇടയ്ക്ക് ക്ലാസ്സ് കട്ട് ചെയ്യാൻ തുടങ്ങി. നിയന്ത്രിക്കാൻ മാതാ പിതാക്കൾ കൂടെ ഇല്ലാത്തത് കൊണ്ട് പഠിത്തം ഉഴപ്പാൻ തുടങ്ങി. സെഷണൽ എക്സാമിന് മാർക്ക് കുറഞ്ഞതിൽ വീട്ടിൽ നിന്നുള്ള ശകാരത്തിന് എന്റെ മറുപടി ഇങ്ങനെയായി രുന്നു. ഫൈനൽ പരീക്ഷ നല്ല മാർക്കോടെ പാസാകും. ക്ലാ സ്റ്റുകളും ലാബുകളും മുന്നോട്ട് നീങ്ങി. ഫൈനൽ പരീക്ഷയു ടെ തിയതി വന്നു. ഒരു മാസം സ്റ്റഡി ലീവായിരുന്നു. ആ ഒരു മാസം കൂട്ടുകാരും സിനിമയുമൊന്നുമില്ല തെ രാപകൽ ഞാൻ പഠിച്ചു. പരീക്ഷ എ ഴുതി. എല്ലാ വിഷയങ്ങൾക്കും രണ്ട് പേപ്പർ വീതം ഉണ്ടായിരുന്നു. തിയറിയ്ക്കും ലാ ബിനും അൻപത് മാർക്ക് പ്രത്യേകം വാങ്ങി യാലെ പാസാകും. തോറ്റാൽ ആറ് മാസം ലാ ന് വരും. തോറ്റ് പോയ പേപ്പർ എഴുതി എ ടുത്താലെ രണ്ടാം വർഷം ക്ലാസ്സിനു കയ ൻ പറ്റൂ. ഇത്രമല്ല തോറ്റു പോയാൽ അ ഡിഷണൽ ബാച്ച് എന്ന പ്രത്യേക ഒരു ബാ ച്ചായി മാറുകയും ചെയ്യും. തിയറി പരീക്ഷ കഴിഞ്ഞ നാല് ദിവസത്തിനുശേഷം പ്രാക്ടി ക്കൽ പരീക്ഷ തുടങ്ങി. അവസാന ദിവസം എനിക്ക് ഫിസിയോളജിയായിരുന്നു. പരി ക്ഷയ്ക്ക് നാല് സ്റ്റേഷൻ ഉണ്ടായിരുന്നു. സ്വന്തം വിരൽ തുമ്പിൽ നിന്ന് രക്തം എടുത്ത് വേണം എക്സ്പിരിമെൻറ് ചെയ്യേണ്ടത്. ലാൻസെറ്റ് ഉപയോഗിച്ച് വിരൽ തുമ്പിൽ കുത്താൻ എനിക്ക് ഭയമായിരുന്നു. എന്നും ലാബിൽ സഹായിക്കാറുണ്ടായി രുന്നത് എന്റെ സുഹൃത്തായിരുന്നു. ഇന്ന് ഞാൻ അത് സ്വയം ചെയ്യേണ്ടി വരും. ധൈര്വം സംഭരിച്ച് വിരൽ തുമ്പിൽ സമർ ത്തിപ്പിടിച്ച് കുത്തി. കുത്തിയതിന്റെ ആഘാതം കൂടിയിതിനാൽ ആഴമേറിയ മുറിവ് ഉണ്ടായി രക്തം എന്റെ വെള്ള കോ ട്ടിലും മുഖത്തും തെറിച്ചു. പെട്ടെന്ന് തന്നെ കഴുകിയെങ്കിലും കോട്ടിലെ രക്തകാ പോ യില്ല. പരീക്ഷയുടെ ടെൻഷനിനു പുറമേ കോട്ടിൽ രക്തമായത് കണ്ട് പ്രൊഫസർമാ രിൽ നിന്നും വഴക്ക് കിട്ടുമെന്ന് കൂടി ഓർ അപ്പോൾ എന്റെ ടെൻഷൻ ഇരട്ടിയായി. ചെയ്തുകൊണ്ടിരുന്ന എക്സ്പിരിമെന്റ് പൂർത്തിയാക്കി ഞാൻ അടുത്ത സ്റ്റേഷ നിൽ പോയി. അവിടെ എനിക്ക് ലഭിച്ചത രോഗിയുടെ ബി പി നോക്കാനും സ്റ്റെതസ് കോപ്പ് ഉപയോഗിച്ച് ഹൃദയമിടിപ്പ് നോ ക്കാൻ ആയിരുന്നു. നന്നായി ടെൻഷൻ ഉള്ളതിനാൽ എന്റെ കൈകാലുകൾ തണുത്തു. ഫൈനൽ പരീക്ഷയാണ് നന്നാ യി ചെയ്യണം എന്ന് മനസിൽ പറഞ്ഞ് ഞാൻ രോഗിയുടെ ബി.പി നോക്കി. അടുത്തത് ഹൃദയമിടിപ്പ് നോക്കാൻ ആയി രുന്നു. അത് ചെയ്യാൻ സ്റ്റെതസ്കോപ്പ് എടുത്ത എന്നോട് പ്രൊഫസർ ചോദിച്ചു കോട്ടിൽ എന്താണെന്ന്. പറ്റിയ അബദ്ധം മ മയക്കാൻ കഴിയാതെ എനിക്ക് സത്യം പാ യേണ്ടി വന്നു. എന്റെ മറുപടി കേട്ട് പ്രൊഫ സർ എന്നെ ഒന്ന് നോക്കി കണ്ടിന്യൂ എന്ന് പറഞ്ഞു. പ്രൊഫസറുടെ ആ നോട്ടവും ശബ്ദവും എന്നെ ഭയപ്പെടുത്തി.
സ്റ്റെതസ്കോപ്പ് എടുത്ത് ഞാൻ രോഗിയു ടെ വലതു വശത്ത് നെഞ്ചിനോട് ചേർത്ത് വച്ച് നോക്കി. പക്ഷെ ഹൃദയമിടിപ്പ് കേൾ ക്കാൻ സാധിക്കുന്നില്ല. സൂക്ഷ്മമായി ഹൃദ യമിടിപ്പ് കേൾക്കാൻ സാധിക്കുന്നുണ്ടോ എന്ന് ഞാൻ നോക്കി. പക്ഷെ എനിക്ക് അ തിനും കഴിഞ്ഞില്ല. ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ പ്രൊഫസറിനെ ദയനീയ മായി ഒന്ന് നോക്കി ഞാൻ കണ്ടത് എന്നെ നോക്കി ചിരിക്കുന്ന പ്രൊഫസറെയാണ്. ഹൃദയമിടിപ്പ് എത് വശത്താണ് നോക്കേണ്ട ത് എന്ന് എന്നോടുള്ള ചോദ്യത്തിൽ നിന്ന് എന്റെ അബദ്ധം എനിക്ക് മനസ്സിലായി. ഹൃദയം ഇടത് വശത്താണ്. ഹൃദയമിടിപ്പ് നോക്കേണ്ടതും ഇടതു വശത്താണ്. രോഗി യുടെ വലത് വശത്ത് സ്റ്റെതസ്കോപ്പ് വ ച്ചതുകൊണ്ടാണ് ഞാൻ ഹൃദയമിടിപ്പ് കേൾക്കാത്തത്. പരീക്ഷ കഴിഞ്ഞ് ഞാൻ പുറ ത്തിറങ്ങി. കൂട്ടുകാരെ കണ്ടപ്പോൾ ടെൻ ഷൻ കാരണം ഞാൻ ചെയ്ത് മണ്ടത്തരം പറഞ്ഞ് ഞങ്ങൾ ചിരിച്ചു. റിസൾട്ട് വരുന്ന വരെ ക്ലാസ് ഇല്ലാത്തതിനാൽ എല്ലാ പേരും വീട്ടിലേക്ക് മടങ്ങി ഞങ്ങൾ.
അനാട്ടമി തിയറി രണ്ടാം പേപ്പർ പാടായിരുന്നിട്ടും ജയിക്കും എന്ന പ്രതീക്ഷ എനിക്ക് ഉണ്ടാ യിരുന്നു. റിസൾട്ട് വരുന്നത് വരെ ക്ലാസ്സ് ഉണ്ടായിരുന്നില്ല. എല്ലാപേരും വീട്ടിലേക്ക് മടങ്ങി. രണ്ട് മാസങ്ങൾക്ക് ശേഷം റിസൾട്ട് വന്നു. എന്നാൽ മൂന്ന് മാർക്കിന്റെ കുറ വിൽ ഞാൻ അനാട്ടമിക്ക് തോറ്റു. അത് എന്റെ ജീവിതത്തിലെ ആദ്യത്തെ തോൽവി യായിരുന്നു. അമ്മയെ കെട്ടിപ്പിടിച്ച് ഒരുപാ ട് കരഞ്ഞു. സമാധാനത്തിന്റെ വാക്കുകൾ അച്ഛനും അമ്മയും പറഞ്ഞുവെങ്കിലും അത് എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അന്ന് ഓർത്തോപീഡിക് സർജനായ എന്റെ അങ്കിൾ എന്നെ കാണാൻ വന്നു. അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു എംബിബിസ് പഠി ച്ചത്. സ്പെഷലൈസ് ചെയ്തൽ എയിംസി ലും അന്ന് അദ്ദേഹം എന്നോട് പറഞ്ഞു കോളേജിൽ കയറിയപ്പോൾ അദ്ദേഹം പഠി ഇത്തത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെ അര വർഷം കൊണ്ട് പൂർത്തിയാക്കേണ്ട എംബി ബിഎസ് കോഴ്സ് ഏഴ് വർഷം എടുത്തു. പൂർത്തിയാക്കി ഇറങ്ങിയ വർഷം എൻട്രൻ സ് എഴുതി എയിംസിൽ അഡ്മിഷനും നേടി. വാശിയോടെ പഠിച്ചു. നമ്മൾ അവ സാന നിമിഷം പഠിക്കുമ്പോൾ പരീക്ഷ ജ യിക്കാൻ വേണ്ടിയോ പഠിക്കു ക്ലാസ് കട്ട് ചെയ്യുമ്പോൾ ക്ലിനിക്ക്സിൽ നിന്ന് കിട്ടുന്ന ഓരോ പുതിയ അനുഭവങ്ങളാണ് നമ്മുക്ക് നഷ്ടമാക്കുന്നത്. ആ അനുഭവങ്ങൾ ഒരു പുസ്തകം വായിച്ചാലും ലഭിക്കില്ല. മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളും പ ധാനമാണ്. എങ്ങനെ എങ്കിലും പരീക്ഷ ജ യിച്ച്, മനുഷ ശരീരത്തിനെ കുറിച്ച് അറി വില്ലാത്ത ഡോക്ടറാകുന്നതിൽ ഒരു അർ തവും ഇല്ല. എല്ലാ രോഗികളും ഡോക്ടറെ കാണാൻ വരുന്നത് രോഗം മാറും എന്ന് പ്ര തീക്ഷയിലാണ്. അപ്പോൾ ഒന്നും അറി യാത്ത ഡോക്ടറിന് എങ്ങനെ രോഗം മാറ്റാൻ കഴിയും. ക്ലിനിക്ക്സിൽ ശരിയായ അറിവ് ഉപയോഗിക്കുകയും അനുകമ്പയോടെ രോഗിയോട് പെരുമാറുകയും ചെയ്യുമ്പോ ഴാണ് ഒരു ഡോക്ടറിന്റെ നല്ല ചികിത്സകനാ കുന്നത്. ഒരു രോഗിയും പഠനകാലത്തെ മാർക്ക് നോക്കിയല്ല ഒരു ഡോക്ടറിനെ കാ ണാൻ വരുന്നത്. ഇതൊക്കെ പറയുമ്പോൾ അദ്ദേഹത്തെ എനിക്ക് ഒരു ദൈവദൂതനെ
അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മനസ്സിൽ സു ക്ഷിച്ച് ഞാൻ മുന്നോട്ട് നീങ്ങി. ഇന്ന് ഞാൻ ഫൈനൽ ഇയറായി. അമ്മയുടെ വിളി എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി. അമ്മ റിസൾട്ട് നോക്കി. മാർക്ക് ഓരോന്നു പറഞ്ഞു. ഞാൻ ജയിച്ചു. നാളെ മുതൽ ഹൗസ് സർജൻസി തുടങ്ങും. കോളേജിൽ നിന്ന് ആ ദിവസം മുതൽ ലഭിച്ച ഓരോ അനുഭവവും ഇന്ന് എന്റെ മനസ്സിൽ ഉണ്ട്. എല്ലാത്തിനും ഞാൻ ഈശ്വരനോട് നന്ദി പറയുന്നു.
Posted by vincent