September 14, 2023
സ്ത്രീരോഗങ്ങൾ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീകൾക്ക് ഉ ണ്ടാകുന്ന രോഗങ്ങൾ എന്നല്ല, നേത രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്ന പോ ലെ യല്ല. സീ രോഗങ്ങൾ എന്ന പ്രയോഗം. പുരുഷന്മാർക്ക് ഉണ്ടാകാ ത്തതും സ്ത്രീകൾക്ക് മാത്രം കാണപ്പെടു ന്ന രോഗങ്ങൾ എന്നതാണ് ‘സ്ത്രീരോ ഗങ്ങൾ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രത്യുൽപ്പാദന അവയവങ്ങളോ അതുമാ യി ബന്ധപ്പെട്ടുവരുന്ന രോഗങ്ങളോ ഈ വിഭാഗത്തിൽ പെടുന്നു.
പ്രീ മെൻസ്ട്രൽ സിൻഡ്രം
ഇതൊരു ‘സൈക്കോ ന്യൂറോ എൻഡോ സെറിൻ ഡിസ്ഓർഡർ’ ആണ്. ആർത്ത വം അടുക്കുമ്പോൾ
ശരീരഭാരം കൂടുക എന്നിവ ഈ രോഗാ വസ്ഥയുടെ പ്രധാന ലക്ഷണങ്ങളാണ്. ഹോർമോൺ ബാലൻസിംഗിനുള്ള ഔഷധങ്ങൾ ചെറിയ യോഗാസനങ്ങൾ (ഭുജം ഗാസനം, പശ്ചിമോത്താസനം) എന്നിവ ഇതിന്റെ ചികിത്സാ രീതിയാണ്. മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കുക ധ്യാനം, വ്യായാമ മുറകൾ എന്നിവയും സഹായ കമാണ്.
28 ദിവസം മുതൽ 30 ദിവസം വരെയാ ണ് ശരിയായ ആർത്തവ ചക്രം. ഇതിൽ കൂടുകയോ കുറയുകയോ ആണ ങ്കിൽ ആർത്തവ ക്രമക്കേടായി കണക്കാ ക്കുന്നു. ഒരു മാസത്തിൽ തന്നെ 10-12 ദിവസം കൂടുമ്പോൾ ആർത്തവം ഉണ്ടാ വുക, ആർത്തവ ദിനങ്ങൾ 10-12 ദിവ സം വരെ നീണ്ടു നിൽക്കുക എന്നിവയൊ ക്കെയാണ് ആർത്തവ ക്രമക്കേടുകളായി കണക്കാക്കുന്നത്.
സ്കാനിംഗ്, രക്തപരിശോധന എന്നിവ നടത്തി കാരണം കണ്ടെത്തി വേണം ചികി ത്സ ആരംഭിക്കാൻ, ഹോർമോൺ തകരാ റുകൾ ആവാം പ്രധാന കാരണം.
ഇന്ന് പല കുട്ടികളിലും കാണപ്പെടുന്ന ഒരു അവസ്ഥയാണ് അതിശക്തമായ വേദ നയോട് കൂടിയുള്ള ആർത്തവ ദിനങ്ങൾഈ കാരണത്താൽ കൗമാരപ്രായക്കാർ അല്ലെങ്കിൽ യുവതികൾക്ക് അവരുടെ ദൈനംദിന കാര്യങ്ങളായ ക്ലാസിൽ നിന്നോ ജോലിയിൽ നിന്നോ ഒക്കെ വിട്ടു നിൽക്കേണ്ട ഒരു അവസ്ഥയാണ്. ചെറിയ വേദനയും അസ്വസ്ഥതയും ആർത്തവ കാലങ്ങളിൽ സാധാരണയാണെങ്കിലും അസഹ്യമായ വേദനയോടും ബുദ്ധിമു ട്ടോടും കൂടിയുള്ളത് ആണെങ്കിൽ പ ത്യേകം കരുതലും ശ്രദ്ധയും ആവശ്യ മാണ്. ശാസ്ത്രം ഈ രോഗത്തെ രണ്ടായി തിരിക്കുന്നു.
ഈ പറഞ്ഞവയിൽ പ്രാഥമിക ഡിസമെ നോറിയയിൽ മരുന്നുകൾ, ആഹാര ജീവി ത ശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവ കൊണ്ടെല്ലാം ഒരു പരിധിവരെ പരിഹരിക്കാനാവും.
ആർത്തവ ദിനങ്ങൾക്ക് ഒരാഴ്ച മുമ്പ് എരിവ്, പുളി, മാംസാഹാരങ്ങൾ, പൊരിച്ച തും വറുത്തതുമായ ഭക്ഷണ സാധന ങ്ങൾ പാടെ ഒഴിവാക്കി ലഘു ആഹാര ങ്ങൾ, ചെറിയ രീതിയിലുള്ള വ്യായാമ ങ്ങൾ, യോഗാസനങ്ങൾ (ഭദ്രാസനം, പത്മാസനം) എന്നിവ കൂടി ശീലമാക്കുക.
സെക്കൻഡറി ഡിസമെന്നോറിയയിൽ കാര്യമായ എന്തെങ്കിലും ഗർഭാശയ അണ്ഡാശയ തകരാറുകൾ ഉണ്ടാകാം. അതുകൊണ്ട് സ്കാനിംഗ്, രക്ത പരിശോ ധന തുടങ്ങിയവ നടത്തി വേണം ചികിത്സ ആരംഭിക്കാൻ. ഒരു പക്ഷേ, പി.സി.ഒ. എസ് (അണ്ഡാശയങ്ങളിൽ കാണപ്പെടു ന്ന നീർകുമിളകൾ, ഗർഭാശയ ഭിത്തി കട്ടി കൂടൽ തുടങ്ങിയവ ആയിരിക്കാം ഇതിനു കാരണം.
അണ്ഡാശയത്തിൽ കാണപ്പെടുന്ന ഒരുത രം നീർകുമിളകളാണ് സിസ്റ്റ്/പി.സി.ഒ.ഡിഎന്ന പേരിൽ പറയപ്പെടുന്നത്. ഇന്ന് സ് ത്രികളിൽ ഏറ്റവും കൂടുതൽ കണ്ടുവ രുന്ന രോഗങ്ങളിൽ ഒന്നാമതാണിത്.
അണ്ഡോൽപാദനം ഇല്ലാത്ത അവസ്ഥയാ യത് കൊണ്ട് തന്നെ ഈ രോഗാവസ്ഥ ഇന്ന് പല ദമ്പതിമാർക്കിടയിലും ഒരു വില്ല നായിരിക്കുകയാണ്, അതായത് കല്യാ ണം കഴിഞ്ഞ് വർഷങ്ങളായിട്ടും ഈ കാര ണത്താൽ കുഞ്ഞുങ്ങൾ ഉണ്ടാകാത്തവ രുണ്ട്. ഗർഭാശയ/അണ്ഡാശയ കാൻസ റിനും ഒരുപക്ഷേ ഇത് കാരണമായേ ക്കാം. അതിനുള്ള പ്രത്യേക പരിശോധന കൾ നടത്തി ഉറപ്പ് വരുത്തുന്നതും നല്ലത് തന്നെ ശരിയായ രീതിയിലുള്ള ആഹാര ക്രമം, അതായത് നേരത്തെ പറഞ്ഞതു പോലെ വറുത്തത്, പൊരിച്ചത്, ബോയിലർ കോഴി (മാംസവളർച്ചക്ക് വേണ്ടി മാത്രം ഹോർമോൺ കുത്തിവെക്കുന്ന, മുട്ടിയി ടാൻ ശേഷിയില്ലാത്ത കോഴികളെ അക ത്താക്കി സ്ത്രീകളുടെ അണ്ഡം കൂടെ ന ശിക്കപ്പെടുന്നു) ഇവ ഒഴിവാക്കുക. ധാരാ ളം വെള്ളം കുടിക്കുക, പഴം-പച്ചക്കറി ശീ ലമാക്കുക.
അണ്ഡോൽപാദനം ഉണ്ടാക്കി, മാസമുറ കൃത്യമാക്കി ആർത്തവത്തിലൂടെ തന്നെ ഈ കുമിളകളെ പുറം തളളി നശിപ്പിക്കു ന്ന ഒരു ചികിത്സാ രീതിയാണ് ആയുർ വേദം നിർദ്ദേശിക്കുന്നത്. ഇതോടൊപ്പം ആഹാര വിഹാര ശീലങ്ങൾ ചിട്ടയോടെ പാലിക്കുകയും ചെയ്താൽ തീർച്ച യായും പി സി ഒ ഡിയും അതോടൊപ്പം തന്നെ വന്ധ്യതയും ഇല്ലാതാക്കി സന്തോഷ കരമായ ഒരു കുടുംബ ജീവിതം കൈവരി ക്കാം.
ഗർഭാശയത്തിൽ കാണപ്പെടുന്ന ഒരുതരം വളർച്ചയാണ് ഗർഭാശയ മുഴകൾ അഥ വാ ഫൈബ്രോയ്ഡ് ഇന്ന് 35 -40 വയസി ന് ശേഷം മിക്ക സ്ത്രീകളിലും ഈ രോഗാ വസ്ഥ കാണുന്നു. ചിലപ്പോൾ ഇത് യാതൊരുതരത്തിലുള്ള രോഗ ലക്ഷണ ങ്ങളും കാണിക്കുകയില്ല ഇത് ഒരു അമിത വളർച്ചയാണെങ്കിൽ കൂടി ഒരിക്കലും ഒരു അർബുദാവസ്ഥയല്ല.
ഇതിന് ആധുനിക ശാസ്ത്രം പ്രത്യേകം ഒ രു കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും, മൂ ത്രത്തെയും ആർത്തവത്തെയും പിടിച്ചു വ യ്ക്കൽ/തടഞ്ഞു വയ്ക്കൽ തുടങ്ങിയവ ആയുർവേദം ഒരു കാരണമായി പറയു ന്നുണ്ട്.
നേരത്തെ പറഞ്ഞപോലെ രക്തസ്രാവത്തി ലൂടെ ഗർഭാശയ മുഴയെ പുറം തള്ളുന്ന ഒ രു ചികിത്സാ രീതി തന്നെയാണ് ആയുർ വേദം ഇവിടെയും അനുശാസിക്കുന്നത്. ചില ഘട്ടങ്ങളിൽ ഈ ചികത്സയെ തുടർന്ന് അമിത രക്തസ്രാവം കാണാമെങ്കിലും ഒ രിക്കലും ഈ രക്തസ്രാവത്തെ തടഞ്ഞു നിർത്താനോ ഇല്ലാതാക്കാനോ ശ്രമിക്കരു ത്. കാരണം, മേൽപറഞ്ഞ പോലെ രക്ത സ്രാവത്തിലൂടെ മാത്രമേ ഈ മുഴയെ പു റം തള്ളാനാവു. ഇതോടനുബന്ധിച്ച് ത ന്നെ രക്തക്കുറവ്, തലകറക്കം, ക്ഷീണം തുടങ്ങിയവയൊക്കെ ഉണ്ടായേക്കാം. ഈ അവസരത്തിൽ ആഹാര-ഔഷധ പ്രയോ ഗങ്ങൾ കൊണ്ട് ഇവയെ ഇല്ലാതാക്കാം.
രോഗാവസ്ഥക്ക് അനുസരിച്ച് ചിലപ്പോൾ നേരിട്ട് തന്നെ ഗർഭാശയത്തിലേക്ക് മരു ന്നുകൾ (ഉത്തരവസ്തി) വെച്ച് രോഗിയെ കിടത്തി ചികിത്സക്ക് വിധേയയാക്കി ഈ മുഴയെ പുറം തള്ളാറുണ്ട്.
‘എൻഡോമെട്രിയം’ എന്നാൽ ഗർഭാശ യത്തിന്റെ ആന്തരിക ഭിത്തിയാണ്. ഈ ആന്തരിക ഭിത്തിയുടെ കനം അഥവാ കട്ടി കൂടിവരുന്ന ഒരു അവസ്ഥ യാണ് എൻഡോമെട്രിയോസിസ്. കുട്ടി കൂടി കൂടി വന്ന് അണ്ഡാശയത്തിലും തു ടർന്ന് ഉദരഭാഗങ്ങളിലേക്കും വ്യാപി ക്കുന്നു. അതായത് മൂത്രമലാശയങ്ങളി ലേക്കും ഗർഭാശയ മുഖത്തേക്കും വ്യാപി ക്കുന്നു.
ആർത്തവ ദിനങ്ങളിലല്ലാതെ യോനി വഴി കാണപ്പെടുന്ന അമിത രക്തസ്രാവം അല്ലെങ്കിൽ ‘അണ്ഡവിസർജനം’ ഇല്ലാത്തരക്തസ്രാവത്തെ രണ്ടായി വേർതിരി ക്കുന്നു.
രക്ത സമ്മർദ്ദം, കരൾ സംബന്ധമായ രോ ഗങ്ങൾ കൊണ്ട് ഉണ്ടാകുന്നത്.
പി സി ഒ എസ്, ഗർഭാശയ മുഴകൾ, ഗർ ഭനിരോധന മാർഗമായ കോപ്പർ ടി ധാരണം, അഡിനോമയോസിസ്, എൻഡോമെട്രിയോസിസ്
ആർത്തവം, ഒരു പ്രായമെത്തുമ്പോൾ ഇല്ലാതാകുന്നു. ഇതാണ് ആർത്തവ വിരാ മം 50-55 വയസ് കഴിയുമ്പോഴാണ് സാധാരണയായി ആർത്തവ വിരാമ പ്രാ യമായി പറയാറ്.
ആർത്തവം ആരംഭിക്കുന്നത് 13-14 വയസിൽ ആയിരുന്നു. എന്നാൽ ഇന്ന് ആ കാലം മാറി, 9-10 വയസിൽ തന്നെ പെൺകുട്ടികൾ വയസറിയിക്കുന്നു. ഇതി നു കാരണം ഇന്നത്തെ ഭക്ഷണ രീതിയും ജീവിത ശൈലിയും ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതുപോലെതന്നെ ഇന്ന് ആർത്തവ വിരാമ പ്രായവും കുറ ഞ്ഞു 45 വയസിൽ തന്നെ ഈ പരിണാമം സംഭവിക്കുന്നു. ആരോഗ്യമുള്ള ഒരു സ്ത്രീയിൽ 55 വയസിന് ശേഷം മാത്രമേ ആർത്തവ വിരാമം ഉണ്ടാകാൻ പാടുള്ളു.
ആർത്തവ വിരാമത്തോട് അനുബന്ധിച്ച് സ്ത്രീകളിൽ മാനസിക-ശാരീരിക മാറ്റ ങ്ങൾ കാണാറുണ്ട്.
അമിതമായ ദേഷ്യം സങ്കടം, വിഷാദം.
വ്യായാമങ്ങൾ, യോഗാസനങ്ങൾ, പോഷ കാഹാരങ്ങൾ, പച്ചക്കറി, പഴം എന്നിവയു ടെ ഉപയോഗം എന്നിവയിലൂടെ ഒരു പരി ധിവരെ ഈ അവസ്ഥയെ നിയന്ത്രിക്കാം. ഹോർമോൺ നിയന്ത്രണം ഭക്ഷണത്തിലൂ ടെയും ഔഷധങ്ങളിലൂടെയും ചെയ്യുക, കൂടെ പങ്കാളിയിൽ നിന്നുള്ള കരുതലോട് കൂടിയ സമീപനവും സ്ത്രീക്ക് അത്യാവ ശ്യമാണ്.
45 വയസിന് ശേഷം മാത്രം കണ്ടുവന്നിരു ന്ന ഈ രോഗാവസ്ഥ ഇന്ന് പ്രായഭേദമന്യേ ന ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്നു. അടിവയർ ഭാഗത്തെ പേശി ബലക്കുറവ് കാരണം മൂത്രാശയം, ഗർഭാശയം, മലാശ യം എന്നിവ ഒരുമിച്ചോ, അല്ലെങ്കിൽ ഇവ യിൽ ഓരോന്നോ യഥാസ്ഥാനത്ത് നിന്നും താഴ്ന്നു വരുന്ന അവസ്ഥ.
തുമ്മുമ്പോൾ-ചുമയ്ക്കുമ്പോൾ മൂത്രം പോവുക, മൂത്രം പിടിച്ചു വെക്കാൻ കഴി യാതെ വരിക, മൂത്രം മുഴുവൻ ഒഴിഞ്ഞു പോകാത്ത അവസ്ഥ.യോനിയിലൂടെ ഗർ ഭാശയം/മൂത്രാശയം താഴ്ന്നു വരുന്ന പോലെ അനുഭവപ്പെടുക, നടുവേദന, രാത്രിയിൽ ഉറക്കം കെടുത്തുന്ന രീതിയി ലുളള ഇടക്കിടെയുള്ള മൂത്രം ഒഴിക്കൽ.
ഇന്നത്തെ സമൂഹം പ്രസവാനന്തര ശു ശ്രൂഷക്ക് വേണ്ട രീതിയിൽ പ്രാധാന്യം നൽകുന്നില്ല. സമയമില്ലായ്ക, മടി എന്നിവ കാരണം തൈലം തേച്ചു കുളി, അരക്കെട്ട് മുറുക്കൽ എന്നിവയെല്ലാം അന്യം നിന്ന് പോയിരിക്കുകയാണ്. ഇക്കാരണത്താൽ പ്രസവത്തിലൂടെ വന്ന പ്രധാന ശരീര ഗർ ഭാശയ ഭാഗങ്ങൾ അതിന്റെ പൂർവ സ്ഥിതി യിലേക്ക് എത്തുന്നില്ല, ഇതോടൊപ്പം പേ ശിബലം നഷ്ടപ്പെടാൻ കാരണമാകുന്നു. ഇതിനെ തുടർന്ന് ക്രമാതീതമായി ഗർഭാ ശയ-മൂത്രാശയ മലാശയ താഴ്ച സംഭ
വിക്കുന്നു.
ഗർഭാശയ താഴ്ചക്ക് മോഡേൺ ടെക് നോളജിയിൽ ഗർഭാശയം നീക്കം ചെയ്യാ നാണ് ഉപദേശിക്കുന്നത്. എന്നാൽ ഇതി ലൂടെ മൂത്രാശയ പേശിക്ക് കൂടെ ബലം നഷ്ടപ്പെടുകയും അതുവഴി മൂത്രാശയം അതിന്റെ യഥാസ്ഥാനത്ത് നിന്ന് താഴോട്ടി റങ്ങുന്നു. അതിനാൽ ഗർഭാശയം നീക്കം ചെയ്യൽ ഒരിക്കലും ഒരു ശാശ്വത പരിഹാ രമാർഗമല്ല ഇതുപോലെ തന്നെ മൂത്രാശ യ താഴ്ചക്ക് നിർദ്ദേശിക്കുന്ന പെസ്സറീസ് അല്ലെങ്കിൽ റിംഗ് ഉപയോഗിച്ച് മൂത്രാശ യം യഥാസ്ഥാനത്ത് നിർത്തുന്ന മാർ ഗവും ശാശ്വതമല്ല.
എന്നാൽ ആയുർവേദത്തിൽ ദോഷവശ ങ്ങൾ ഇല്ലാത്ത ഫലപ്രദമായ ചികിത്സ ഉണ്ട്. ഇതോടൊപ്പം ജീവിത ചര്യയിൽ കുറച്ച് മാറ്റങ്ങൾ കൂടി വരുത്തിയാൽ പൂർണ്ണമായും ഈ അവസ്ഥ ഇല്ലാതാ ക്കാം. 10-15 ദിവസം ആശുപതിക ളിൽ തന്നെ പരിപൂർണ്ണ വിശ്രമത്തോടെ കിടത്തി പ്രത്യേക മരുന്നുകൾ യോനിയി ലേക്കും മൂത്രാശയത്തിലേക്കും ഗർഭാശ യത്തിലേക്കും വെച്ചു ചികിത്സ ചെയ്ത് പൂർണ്ണമായും മാറ്റാവുന്നതാണ്.
കുന്തിച്ചിരുന്നും, കുനിഞ്ഞ് നിന്നുമുളള ജോലി ചെയ്യാതിരിക്കുക, കഠിനമായ തുമ്മൽ, ചുമ എന്നിവ പെട്ടെന്ന് ചികിത്സി ച്ച് ഭേദമാക്കുക അടിവയറിലേക്കുളള സമ്മർദ്ദം കുറയ്ക്കാൻ), അമിത ഭാരം പൊക്കാതിരിക്കുക.
മൂത്രം ഒഴിക്കുമ്പോൾ, അസഹ്യമായ വേദന, പുകച്ചിൽ അല്ലെങ്കിൽ എരിച്ചിൽ, ഇടക്കിടെയുള്ള മൂത്രശങ്ക, നിറ വ്യ ത്യാസം, രക്തത്തോട് കൂടിയ മൂത്രം, വിറ അല്ലെങ്കിൽ കുളിരോട് കൂടിയുളള രാ വളരെ തിരക്കേറിയ ഈ കാലഘട്ടത്തിൽ വെള്ളം കുടിക്കാൻ സമയമില്ലായ്ക അ ല്ലെങ്കിൽ മടി, വൃത്തിഹീനമായ ശൗചാലയ ങ്ങളിൽ മൂത്ര വിസർജനം നടത്താനുളള മടി പ്രത്യേകിച്ച് സ്കൂൾ കുട്ടികൾക്ക്, പെൺകുട്ടികളുടെ/സ്ത്രീകളുടെ വസ് ത്രധാരണത്തിൽ വന്ന വലിയ മാറ്റം (ജീൻ സ് പോലുള്ള ഇറുകിയ വസ്ത്രം) തുട ങ്ങിയവയാണ് ഇതിന്റെ പ്രധാന കാ രണം.
പ്രധാനമായും ഈ പ്രകൃതക്കാർ ശരീരം ചൂടാകാതെ സൂക്ഷിക്കുകയാണ് വേണ്ടത്. ബാർലിവെള്ളം, കൂവപ്പൊടി കാച്ചിയത്, ഏലക്കാപൊടി ചേർത്ത ഇള നീർ ഒക്കെ കുടിക്കുന്നത് രോഗ ശമന ത്തിന് നല്ലതാണ്.
ഈ രോഗാവസ്ഥയിലും ആയുർവേദം ആദ്യം അനുശാസിക്കുന്നത് ഭക്ഷണ രീ തിയിലും ജീവിത ശൈലിയിലും ഉള്ള വ്യ ത്യാസങ്ങളാണ്. ശരീരത്തെ തണുപ്പി ക്കാനും പഴുപ്പിനെ ഇല്ലാതാക്കാനുമുള്ള ഒട്ടനവധി ആയുർവേദ മരുന്നുകൾ ലഭ്യ മാണ്. ഇതോടൊപ്പം മുകളിൽ പറഞ്ഞ ച ര്യകളും പാലിക്കേണ്ടതാണ്. മൂത്ര പരി ശോധന, സ്കാനിംഗ് എന്നിവ രോഗ നിർണ്ണയം എളുപ്പമാക്കുന്നു.
യോനിയിലൂടെ വെളുത്ത് കൊഴുത്ത ദ്രാവകം സ്രവിക്കുന്ന അവസ്ഥയാണ് വെളളപോക്ക് അഥവാ അസ്ഥി ഉരുക്കം. ആർത്തവത്തോട് അനുബന്ധിച്ചും അ ഡോൽപാദന സമയത്തും സ്ത്രീക ളിൽ ഇത് സാധാരണമാണ്. എന്നാൽ ഇ തിൽ നിന്നും വ്യത്യസ്തമായി ചൊറിച്ചിൽ, നിറവ്യത്യാസം (മഞ്ഞ, തൈര് പോലെ) ദുർഗന്ധത്തോട് കൂടി ഒക്കെ കാണുക യാണെങ്കിലേ ഇത് ഒരു രോഗാവസ്ഥയാ യി കണക്കാക്കേണ്ടതുള്ളൂ. അടുക്കള യിൽ നിന്നേൽക്കുന്ന ചൂട് അടിവയറിൽ ആയതിനാൽ ശരീരത്തിന്റെ അമിതമായ ചൂട്, വ്യക്തി ശുചിത്വം ഇല്ലായ്ക, ആവ ശ്യാനുസരണം വെള്ളം കുടിക്കാതിരി ക്കുക, എരിവ് പുളിവ് എന്നിവയുടെ
അമിതോപയോഗം തുടങ്ങിയവ ഈ രോ ഗത്തിന് പ്രധാന കാരണങ്ങളാണ്. ക്ഷീണം, തളർച്ച, മെലിച്ചിൽ, ഉഷ്ണ സ ഞ്ചാരം, കാൽ കുഴച്ചിൽ, വയർ കാളിച്ച തുടങ്ങിയവ.
ഇതിന് ആധുനിക ചികിത്സാ സമ്പ്രദായ ത്തിൽ വ്യക്തമായ ചികിത്സ കാണുന്നില്ല. രോഗാവസ്ഥ തന്നെ ടെക്സ്റ്റുകളിൽ നാലു വരിയിൽ ഒതുങ്ങുന്നു. ഒരുപക്ഷേ ഉഷ്ണമേഖലായ പ്രദേശങ്ങളിൽ മാത്രം കാണുന്ന രോഗമായതുകൊണ്ട് പാശ്ചാ തർ ഇതു മനസിലാകാതെ പോയ താവാം കാരണം. അതൊരു രോഗമല്ല, ആരോഗ്യമുളള സ്ത്രീകളിൽ കാണുന്ന താണ് എന്നാണ് അവർ പറയാറുള്ളത്. അതുകൊണ്ട് തന്നെ ചികിത്സ വേണ്ടതില്ല എന്ന ഒരു ധാരണ സ്ത്രീകളിൽ പടർന്നു. ആദ്യ കാലത്തു തന്നെ ചികിത്സി
ക്കാതെ രോഗം മൂർച്ഛിച്ച് അസാധ്യമായ അവസ്ഥയിൽ എത്തിയ എത്രയോ രോ ഗികളെ കണ്ടിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഇ തിനു ‘അസ്ഥി ഉരുക്കം’ എന്ന പേരുണ്ട്. ഇ ത് പലപ്പോഴും പരിഹാസത്തിനും കാര ണമാകുന്നു. ‘അസ്ഥി ഉരുകുകയോ? അ തെന്താ മെഴുകാണോ?’ എന്നൊക്കെ ആധുനിക ചികിത്സകർ ചോദിക്കാ റുണ്ട്.
എന്റെ അഭിപ്രായത്തില് ‘അസ്ഥി മജ്ജ’ ഉ രുക്കം തന്നെയാണ് ഇത്. ഇതിൽ എല്ലി നുള്ളിൽ കുത്തിപറിക്കുന്ന വേദനയുളള തായി പറയാറുണ്ട്.രക്തം ഉൽപാദി ക്കുന്നത് മജ്ജയിൽ നിന്നാണല്ലോ. ശരീര ത്തിന്റെ അമിത ഉഷ്ണം കാരണം ചുവന്ന രക്താണുക്കൾക്കൊപ്പം വെളുത്ത രക്താണുക്കൾ മജ്ജയിൽ നിന്നും കല രുന്നു. ഈ അവസ്ഥയിൽ രക്തപരിശോ ധന നടത്തിയാൽ ഡബ്ല്യു.ബി.സി/ശ്വേതര ക്താണുക്കൾ കൂടുതലായി കാണാ റുണ്ട്. ഇതു ശരീരം പുറം തള്ളുന്നത് മൂത്രത്തിലൂടെയാണ്. കട്ടിയുള്ളതും കൊഴുപ്പുള്ളതുമായ ദ്രാവകം ആയതി നാൽ കുറേശ്ശെ ഒലിച്ചുകൊണ്ട് യോനി യിലൂടെ വരുന്നതാവാം. അതുകൊണ്ടാ യിരിക്കാം ശക്തമായ മൂത്രകടച്ചിലും ഉണ്ടാകുന്നത്.
ഇതിന് ശരീരോഷ്ണം കുറക്കുന്ന വിവിധ തരം ഔഷധങ്ങളും, ശീതവീര്യമുള്ള ഔഷ ധങ്ങൾ അല്ലെങ്കിൽ തൈലങ്ങൾ കൊണ്ട് പിഴിച്ചിൽ പോലുള്ള ചികിത്സയും ക്ഷാള നവും നടത്തിയാൽ വളരെ പെട്ടെന്ന് കു റയാറുണ്ട്. വേണ്ട സമയത്ത് ചികിത്സ നട ത്താതിരുന്നാൽ ജീവഹാനിക്ക് വരെ സാ ധ്യതയുണ്ട്.
ഇന്നത്തെ ഏറ്റവും പ്രധാനമായ ചിന്താവി ഷയം, വന്ധ്യത പൊതുവെ സ്ത്രീയ്ക്കും പുരുഷനു ഒരുപോലെ ബാധിക്കുന്ന ഒരു നിർഭാഗ്യമാണ്. എന്നാൽ സമൂഹം ഈ കുറവ് സ്ത്രീയുടെ മേൽ മാത്രം ആയി എന്നാൽ ഇതിൽ രണ്ട് പേർക്കും ഒരു പോലെ പങ്കുണ്ട്.
ആയുർവേദത്തിൽ സ്ത്രീരോഗങ്ങൾക്ക് പൊതുവായ ചില കാരണ ങ്ങൾ പറയുന്നുണ്ട്.വീട്ടിൽ നടക്കുന്ന പുണ്യകർമ്മങ്ങളിലോ, അമ്പ ലത്തിലോ പളളികളിലോ നടക്കുന്ന കർമ്മങ്ങളിലോ സംബന്ധിക്കാനാ വാതെ വരുന്ന ആർത്തവ അശുദ്ധി തടയാനായി പലരും അതു നീട്ടി വെക്കാൻ മരുന്നുകൾ കഴിക്കാറുണ്ട്. ഇത് സ്വാഭാവികമായ പ്രക്രിയ കളിൽ വ്യത്യാസം വരുത്തുന്നതിനാൽ ചില ഹോർമോൺ ഉൽപാദന ത്തിൽ വ്യത്യാസമുണ്ടാവാം. അതു ഗർഭധാരണത്തെ നീട്ടിവെക്കാം. വേഗങ്ങളെ തടുക്കൽ വിശപ്പ്, ദാഹം, മൂത്രം, മലം, തുമ്മൽ, ചുമ, എക്കിൾ, ഛർദ്ദി, അധോവായു, കോട്ടവായ, കണ്ണുനീർ തുടങ്ങിയവ യൊക്കെ വേഗങ്ങൾ എന്നാണ് ആയുർവേദത്തിൽ പറയുന്നത്. ഇവ യെ ഉണ്ടാക്കരുത് അല്ലെങ്കിൽ ഇവയെ തടയരുത് എന്നാണ് അനുശാ സിക്കുന്നത്. ഓരോന്നിനും ഓരോതരം രോഗങ്ങളുണ്ടാവാൻ സാധ്യ തയും പറയുന്നു.വന്ധ്യതയിൽ, കാരണം എന്താണ് എന്നു കണ്ടെത്തി അതിനെ ചികിത്സിച്ചു ഭേദമാക്കണം, അതുവഴി തന്നെ ഗർഭദാരണം സാധ്യമാകും.
വിദ്യാർത്ഥികളും ജോലിക്കാരുമൊക്കെ വൃത്തിയുളള ശുചിമുറി കിട്ടാ ത്തതിനാൽ ഈ വേഗങ്ങളെ തടഞ്ഞു നിർത്താൻ നിർബന്ധിതരാവുക യാണ്. ഇതു വളരെ അപകടകരമായി വളർന്നു വരുന്നു. ഒപ്പം വെള്ളം കുടിക്കാൻ പേടിയും തോന്നാം, മൂത്രം തടഞ്ഞാൽ അത് ശരീര ഊഷ്മാവിനാൽ ആവി രൂപത്തിൽ മുകളിലേക്ക് കയറി ഗർഭാശ യത്തിലോ അണ്ഡവാഹിനി കുഴലുകളിലോ, അണ്ഡാശയത്തിലോ നിർ ക്കെട്ട് പോലെ വന്ന് നീർക്കുമിളകളാവുന്നു, ഇത് തുടർന്ന് സിസ്റ്റ് അല്ലെങ്കിൽ ഫ്രൈബായ്ഡ് ആയി മാറുന്നു. ഒരു കണിക ശുദ്ധജലം ചിപ്പിക്കുള്ളിൽ മുത്തായി മാറുന്നപോലെ അണ്ഡവാഹിനി കുഴലുക ളിൽ തടസമുണ്ടാക്കി അത് ഗുന്മൻ എന്ന വായു ക്ഷോഭമുണ്ടാ ക്കുന്നു. അതുവഴി അണ്ഡത്തിന്റെ പ്രവാഹത്തിനു തടസമോ വൈകി ക്കുകയോ ചെയ്ത് വന്ധ്യതയും ഉണ്ടാക്കുന്നു.
ഇന്ന് പണ്ടത്തേതിലേറെ സ്ത്രീകളും കുട്ടികളും ഒരുപോലെ സൗന്ദര്യ ത്തിന്റെ കാര്യത്തിൽ ഏറെ ആകുലത പ്രകടിപ്പിക്കാറുണ്ട്. ഡയറ്റിങ്ങി ന്റെ കാലമാണ് ഇന്ന്. താരൻ, മുടികൊഴിച്ചിൽ, മുഖക്കുരു, കരിവാ ളിപ്പ്, കണ്ണുകൾക്ക് അടിയിലെ കറുപ്പ്, പ്രസവാനന്തരം കാണുന്ന സ് ട്രെച്ച് മാർക്ക് ഇതിനൊക്കെ ആയുർവേദത്തിൽ പരിഹാരങ്ങളുണ്ട്. അതിൽ മുഖലേപമായും, തലയിൽ എണ്ണ പിടിപ്പിച്ച് ആവി കൊള്ളുന്ന തും പോലുള്ള ചികിത്സാ രീതികളാണവ. ഇതോടൊപ്പം മുടിയഴകും, മിനിസവും വർദ്ധിപ്പിക്കാനും, ആരോഗ്യമുള്ള മുടിയും, മുഖകാ ന്തി – തിളക്കവും വർദ്ധിപ്പിക്കാനുള്ള ചികിത്സാ രീതികളും ഉണ്ട്.
Posted by vincent