September 16, 2023
എന്റെ ജീവിതത്തിലെ അവിസ്മരണീയമാ യ ദിവസങ്ങളിൽ ഒന്നാണ് 2013 ഒക്ടോബർ 28. നഴ്സിംഗ് കലാലയത്തിൽ ഞാൻ പ്രവേ ശിച്ച ദിവസം. ആളൊഴിഞ്ഞ, ആരവങ്ങളില്ലാ ആ അന്തരീക്ഷം. ശബ്ദമുഖരിതമാകാത്ത ഒ രു സ്ഥലത്തേക്ക് ഞാൻ പ്രവേശിക്കുകയായി രുന്നു.
30 പേരുള്ള ഒരു കൂട്ടത്തിലേക്കാണ് ഞാൻ ചെന്നുപെട്ടത്. ജീവിത്തിൽ ഒരിക്കലും പ്രതി ക്ഷിക്കാത്ത ഒരു സ്ഥലത്തേക്ക്. 24 പെൺ കുട്ടികളും 6 ആൺകുട്ടികളും. മനസ്സിൽ സ ന്തോഷം ഓടിയെത്തിയ നിമിഷങ്ങൾ 22 പെൺകുട്ടികളും ഞാനും പിന്നെ അവളും.
നഴ്സിംഗ് പഠനം. അന്നുവരെ അനുഭവിച്ച സ്വാതന്ത്ര്യം എനിക്ക് എവിടെയോ നഷ്ടമായി. തുറന്നു പറച്ചിലുകൾക്കോ, പൊട്ടിച്ചിരി കൾക്കോ അ വ സ ര മില്ലാത്തതു പോലെ തോന്നി. എല്ലാ മാഡംസും എപ്പോഴും ശ്രദ്ധി ക്കുന്ന യാതൊരുവിധ അനക്കങ്ങൾക്കോ അടക്കം പറച്ചിലുകൾക്കോ കഴിയാത്ത ക മന്റടിക്കാൻ കഴിയാത്ത ക്ലാസുകൾ.
ഇതെല്ലാം കൊണ്ടുതന്നെ എന്റെ തുറന്നുപറ ച്ചിലുകളും കമന്റ്സും തമാശകളും അവളോ ടായിരുന്നതെന്ന് ഒരു നിഷ്കളങ്കമായ ചിരി അതായിരുന്നു അവളെ എല്ലാവരിൽ നിന്നും വ്യത്യസ്ഥയാക്കുക, ഞാൻ എപ്പോഴും വിചാ രിക്കാറുണ്ട്. എനിക്കൊരിക്കലും കഴിയില്ല അവളെപ്പോലെ ചിരിക്കാൻ. എപ്പോഴും ഏ തു കുഴപ്പത്തിലും ഏതു പ്രശ്നത്തിലും അവൾ ചിരിച്ചുകൊണ്ട് തന്നെ ഇടപെടും.
ഒരുപാട് പ്രതിസന്ധികൾ അവൾക്കു ചുറ്റും എപ്പോഴും ഉണ്ടായിരുന്നു. സാ മ്പത്തിക പ്രശ്നങ്ങൾ, ശാരീരികമായ ബു ദ്ധിമുട്ടുകൾ, മാനസികമായ പ്രശ്നങ്ങൾ പ ക്ഷേ അവിടെയെങ്ങും അവൾ ചിരിച്ച് മു ഖം മായ്ക്കാൻ ഇഷ്ടപ്പെട്ടില്ല.
എവിടെ വീണുപോയി എന്നു വിചാരി ക്കുന്നുവോ അവിടെയെല്ലാം അവൾ ഉയർ ത്തെഴുന്നേറ്റു. എപ്പോഴും എനിക്കൊരാ ത്മവിശ്വാസം നൽകുമായിരുന്നു. ജീവിത ത്തിന്റെ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഇതുപോലെ നേരിടണമെന്ന് ഞാൻ മന സ്സിൽ കരുതാറുണ്ട്.
രണ്ടാം വർഷ പരീക്ഷയുടെ സമയം എനി ക്ക് വ്യക്തമായി ഒന്നും പഠിച്ചു തീർക്കാൻ കഴിയാതിരുന്നിട്ടും അവൾ നൽകിയ ആ ത്മവിശ്വാസം എന്നെ നല്ല മാർക്കോടെ വിജ യിക്കാൻ സഹായിച്ചു.
മൂന്നാം വർഷം പോസ്റ്റിംങ്ങിനു തുടക്കം. മെഡിക്കൽ കോളേജിലെ പ്രധാന ഏരിക ളിലായിരുന്നു പോസ്റ്റിംഗ്. രണ്ടുപേരട ങ്ങുന്ന ഗ്രൂപ്പിൽ ആത്മാർത്ഥ സുഹൃത്തി നെ കിട്ടുവാൻ വേണ്ടി എല്ലാവരും പ്രാർത്ഥ ന തുടങ്ങി. എന്നാൽ ഭാഗ്യമെന്നോണം എ നിക്കവളെത്തന്നെ കിട്ടി. ആദ്യ ദിവസം ഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ആയി രുന്നു പോസ്റ്റിംഗ്. അപകടങ്ങളും, മരണ ങ്ങളും അലമുറകളും മാത്രം കണ്ടുവരുന്ന കാഷ്വാലിറ്റി. നന്നേ ഭയത്തോടെയായിരു ന്നു ഞാനും അവളും ആദ്യ ദിവസം കാഷ്വാ ലിറ്റിയിൽ ചെന്നത്. നല്ല തിരക്കുള്ള ദിവസ മായിരുന്നതിനാൽ ഞങ്ങളെ ആരും ശ്രദ്ധി ച്ചിരുന്നില്ല.
ലൻസ് കാഷ്വാലിറ്റിയിലേക്ക് അലമുറയിട്ടു പുറത്തുവന്നു. കാഷ്വാലിറ്റിയുടെ കവാട ത്തിൽ നിർത്തിയ ആമ്പുലൻസിൽ നിന്ന് പെട്ടെന്ന് വെളുത്ത് മെലിഞ്ഞ ഒരു ചെറു പ്പക്കാരൻ ചാടിയിറങ്ങി പിൻവാതിൽ വലി ച്ച് തുറന്നു. തടിച്ചു കറുത്ത് ഏകദേശം 45 വയസോളം പ്രായം വരുന്ന ഒരു സ്ത്രീ സ് ട്രക്ച്ചറിൽ മരണത്തോട് മല്ലടിച്ച് രക്ത ത്തിൽ പുരണ്ട് കിടക്കുകയായിരുന്നു. സ മീപത്തായി 15 വയസ്സോളം പ്രായം വരുന്ന ഒരു പെൺകുട്ടി. ദിവസങ്ങളായി എണ്ണ പു രളാത്ത അവളുടെ മുടി കാറ്റിൽ പറക്കു ന്നുണ്ടായിരുന്നു. രക്തം പുരണ്ട മുണ്ടിന്റെ അറ്റം കൂട്ടിപ്പിടിക്കുവാൻ പാടുപെടുന്ന ഒ രു മധ്യവയസ്കനും അവരുടെ ഒപ്പം ഉണ്ടാ യിരുന്നു. ആദ്യ കാഴ്ചയിൽത്തന്നെ അവരുടെ ഭർത്താവാണെന്ന് മനസ്സിലായി രുന്നു. അവഗണനാഭാവത്തോടുള്ള ആ ചെറുപ്പക്കാരന്റെ സമീപനം കണ്ടിട്ടാവണം അവളെന്നെ തള്ളിമാറ്റി അവരുടെ അരികി ലേക്കോടി. ആക്സിഡന്റ് ആണെന്ന് മന സ്സിലാക്കി അവൾ അവരെ ഡോക്ടറുടെ അ ടുത്ത് കൊണ്ടുപോകുവാനും രക്ത സാമ്പി ളുകൾ ലാബിൽ എത്തിക്കുവാനും അവസാനം ഐസിയുവിൽ കൊണ്ടുപോയി അ ഡ്മിറ്റ് ചെയ്യുവോളം വരെയും കൂടെ ത ന്നെയുണ്ടായിരുന്നു. അതിനിടയിൽ ഭയം കൊണ്ട് വിറങ്ങലിച്ച എന്നെ ചേർത്തു പിടി ക്കുവാനും അവൾ മറന്നില്ല.
ഉച്ചയ്ക്ക് ഊണിന് ഹോസ്റ്റലിൽ ചെന്ന പ്പോഴും അതിനുശേഷം ക്ലാസ്സിൽ ചെന്ന പ്പോഴും എല്ലാം വളരെയധികം വിഷാദ ത്തോടുകൂടിയിരുന്ന അവളെ നോക്കിയി രിക്കുവാനെ എനിക്ക് കഴിഞ്ഞുള്ളു. രണ്ടു മണിക്കൂറത്തെ ക്ലാസിന് ശേഷം അവൾ എ ന്നെ നിർബന്ധിച്ചുകൊണ്ട് വീണ്ടും അവ രെ കാണാനായി ഐസിയുവിലേക്ക് പോയി. ഐസിയുവിന്റെ മുന്നിൽ ആ അ ച്ഛനെയും മകളേയും ഞങ്ങൾ തിരഞെങ്കിലും കാണുവാൻ കഴിഞ്ഞില്ല. സി സ്റ്ററിന്റെ അനുവാദത്താൽ അകത്തേക്കു പ്രവേശിച്ച ഞങ്ങൾക്ക് വിറങ്ങലിച്ച് നിശ്ച ലമായ ആ സ്ത്രീയുടെ ശരീരം വെളുത്ത തുണിയിൽ പൊതിഞ്ഞ് പുറത്തേക്ക് കൊ ണ്ടുവരുന്ന വികാരാധീനമായ കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്. അലമുറയിട്ട് കര യുന്ന ആ മകളെ ചേർത്തു പിടിച്ചുകൊണ്ട് അച്ഛൻ ഒരു ഭാഗത്തിരിക്കുന്ന കാഴ്ച നന്നേ വിഷമമുണ്ടാക്കുന്നതായിരുന്നു. പെ ട്ടെന്ന് എന്നെ വലിച്ചുകൊണ്ട് ഇറങ്ങിയ അ വൾ കാഷ്വാലിറ്റിയുടെ പുറത്തെത്തിയ പ്പോൾ എന്റെ തോളിലേക്ക് മുഖം ചേർത്തു കരയാൻ തുടങ്ങി. ആശ്വസിപ്പിക്കാൻ നന്നേ പാടുപെട്ട എന്നോട് അല്പസമയ ത്തിനുശേഷം മുഖമുയർത്തി അവൾ ചോ ദിച്ചു ‘ഒരു പക്ഷേ അത് നിന്റെയോ എന്റെ യോ അമ്മ ആയിരുന്നെങ്കിൽ… പിന്നീട് കോളേജിന്റെ മുഖ്യധാര പ്രവർത്തനങ്ങളി ലേക്ക് ഞാൻ മുഴുവനായി ഇറങ്ങിയ സമയം, ഈ ഒരു വ്യക്തി ഇല്ലായിരുന്നു എങ്കിൽ…. എനിക്കുറപ്പുണ്ട് ഒന്നും ഒരി ക്കലും വലിയ വിജയങ്ങൾ ആകുമായിരു ന്നില്ല. ഞാൻ എപ്പോഴും അവളെ നെഞ്ചി ലേറ്റിനടക്കുന്നു. എന്റെ എല്ലാ കാര്യങ്ങളിലും അവൾ ഒരു കണ്ണിയാകുമായിരുന്നു.
എപ്പൊഴൊക്കെയോ ആരവങ്ങളില്ലെന്നു തോന്നിയ ആളൊഴിഞ്ഞുപോയ നമ്മുടെ കോളേജിൽ… ആളനക്കമുണ്ടാക്കിയ നമ്മു ടെ പ്രവർത്തനങ്ങൾ, കലാപരിപാടികൾ, റാലികൾ, സമരങ്ങൾ, പോസ്റ്ററുകൾ…
Posted by vincent