Mar 17 2025, 1:56 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

അനശ്വരസസ്യങ്ങള്‍

അനശ്വരസസ്യങ്ങള്‍

അനശ്വരസസ്യങ്ങള്‍

August 9, 2024

അജിത് വെള്ളക്കട
നുഷ്യന്‍ ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ നൈസര്‍ഗ്ഗികമായ നിരീക്ഷണ-ഗവേഷണ ങ്ങളിലൂടെയാണ് അവന്റെ ഭക്ഷ്യ സംസ് കൃതിക്ക് രൂപം കൊടുത്തത്. നിരവധി ജീവത്യാഗങ്ങളിലൂടെ അവന്‍ ആഹാരവും ഔഷധങ്ങളും ജീവനെ ഹനിക്കുന്ന വിഷ വസ്തുക്കളും കണ്ടെത്തി. പ്രകൃതിയിലെ ജൈവ വൈവിദ്ധ്യങ്ങളുടെ ആന്തരിക ഘടനകളില്‍ നിന്നും നിലനില്പിന്റേയും അതിജീവനത്തിന്റെയും മൂലകബന്ധങ്ങള്‍ അവന്‍ കണ്ടെടുത്തു.
പ്രകൃതിയില്‍ നിന്നും നേരിട്ട് ശേഖരിക്കാന്‍ കഴിയുന്നതും അഭൂതപൂര്‍വ്വമായ രുചിയും ഔഷധ ഗുണവും അടങ്ങുന്നതും നൂറ്റാണ്ടുക ളായി അവനെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്നതു മായ അത്ഭുത ഭക്ഷ്യവസ്തുക്കളാണ് കൂണ്‍ വര്‍ഗ്ഗങ്ങള്‍.
പൊടുന്നനെ പ്രത്യക്ഷപ്പെടുകയും അതുപോലെ തന്നെ നശിച്ചു പോകുന്നതുംകൊണ്ട് പ്രകൃതി യുടെ ഒരു ‘മായാജാല’മായാണ് ആദിമ മനു ഷ്യന്‍ കൂണുകളെ വീക്ഷിച്ചുകൊണ്ടിരുന്നത്. ഭക്ഷണത്തിനും മരുന്നിനും ഒരു പൊതുവായ ഉത്ഭവമുണ്ടെന്നും അത് കൂണാണെന്നും ചൈ നക്കാര്‍ പറയുന്നു. ഈജിപ്റ്റുക്കാര്‍ക്ക് കൂണ്‍ ദേവന്മാരുടെ ആഹാരമാണ്. ഗ്രീക്കുകാരാകട്ടെ കൂണ്‍ വര്‍ഗ്ഗങ്ങളുടെ വൈശിഷ്ട്യം യുദ്ധകാലങ്ങ ളില്‍ പടയാളികളുടെ കരുത്തും വീര്യവും കൂട്ടാന്‍ ഉപയോഗിച്ചിരുന്നു. ലോകത്തെ കണ്ടുപിടിക്കപ്പെട്ട പൗരാണിക സംസ്‌കൃതികളി ലൊക്കെ കൂണ്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈജിപ്റ്റില്‍ ഫറവോമാരുടെ രാജകീയ തീന്‍ മേശകളിലെ വിശിഷ്ട വിഭവങ്ങളായിരുന്നു ‘അനശ്വരസസ്യങ്ങള്‍’ എന്ന് വിളിച്ചിരുന്ന കൂണ്‍ വര്‍ഗ്ഗങ്ങള്‍, മാത്രമല്ല കൂണിന്റെ ‘ദൈവീക ഗുണം’ സാധാരണക്കാരിലേക്ക് എത്താതി രിക്കാന്‍ ജനങ്ങള്‍ കൂണ്‍ കഴിക്കുന്നത് നിയമം മൂലം നിരോധിച്ചിരുന്നു. പുരാതന റോമാക്കാര്‍ ‘രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക്’ വിഷക്കൂ ണുകള്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ചുരുക്കത്തില്‍ യവനചിന്തകരുടെ കോടതി മുറികളില്‍ പോലും കൂണിന്റെ ഔഷധ-പ്രതി ഔഷധ ഗുണങ്ങള്‍ സംവദിക്കപ്പെട്ടിരുന്നു.
പൗരാണിക ഭാരതത്തിലെ മഹര്‍ഷിവര്യന്മാര്‍ കൂണ്‍ ഒരു വിശിഷ്ടഇലയായിട്ടാണ് കണ്ടി രുന്നത്. കേരളത്തിലെ പുരാതന ശവകൂടിര ങ്ങളുടെ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുള്ള കൂണിന്റെ ആകൃതിയില്‍ കൊത്തിയുണ്ടാ ക്കിയ കല്ലുകള്‍ കൂണിന്റെ ഉപയോഗം പ്രാചീന കേരളത്തിലും ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ്.
ലോകത്ത് അന്‍പതിനായിരത്തില്‍ പരം കൂ ണിനങ്ങളെ ശാസ്ത്രീയമായി വര്‍ഗ്ഗീകരി ച്ചിട്ടുണ്ട്. ഇതില്‍ ഭക്ഷ്യയോഗ്യമായവ കേവലം ഇരുന്നൂറെണ്ണത്തോളമേ വരികയുള്ളൂ. ബാ ക്കിയുള്ളവ ഭക്ഷ്യയോഗ്യമല്ലാതത്തും മാര കവിഷങ്ങള്‍ അടങ്ങിയതുമാണ്.
ഭക്ഷ്യയോഗ്യമായ ഇരുപത്തഞ്ചോളം ഇനങ്ങള്‍ മാത്രമേ ലോകത്ത് വിവിധ സ്ഥലങ്ങളില്‍ (ഭൂരിഭാഗവും മിത ശീതോഷ്ണ മേഖലകളില്‍) വ്യാവസായികമായി കൃഷിചെയ്യുന്നുള്ളൂ.
വയനാട് ജില്ലയിലെ കല്‍പ്പറ്റയിലുള്ള എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ 2004-ലെ ഒരു പഠന പ്രകാരം നാല്പതില്‍ പരം ഭക്ഷ്യയോഗ്യമായ കൂണുകള്‍ വയനാട് ജില്ലയില്‍ നിന്നും കണ്ടെത്തുകയുണ്ടായി. ഇവ കൂടുതലായും ശേഖരിച്ച് ഉപയോഗിക്കുന്നത് ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളായ കാട്ടുനായ്ക്കരും, പണിയരും, കുറുരും, കുറിച്ച്യരുമാണ്. തലമുറകളായി കൈമാറിവന്ന അറിവുകളാണ് ഇവര്‍ക്ക് ഭക്ഷ്യയോഗ്യമായതും അല്ലാത്തതു മായ കൂണ്‍ വര്‍ഗ്ഗങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. ഇവര്‍ സ്വന്തം ഭാഷകളില്‍  കൂണുകളെ പല പേരുകളില്‍ വിളിക്കുന്നു. കാട്ടുനായ്ക്കര്‍ കൂണിനെ ‘അണവെ’ എന്നു വിളിക്കുമ്പോള്‍, പണിയര്‍ ‘കുമ്മന്‍’ എന്ന് വിളിക്കുന്നു. കൂണ്‍ ശേഖരി ക്കുന്നതിലും അത് പാകം ചെയ്യുന്നതിലും ഇവര്‍ക്ക് ഇവരുടേതായ പാരമ്പര്യ രീതികളുണ്ട്. കൂണ്‍ തനതായ പരമ്പരാഗത രുചിക്കൂട്ടുകള്‍ ചേര്‍ത്ത് ചുട്ടുകഴിക്കുന്നത് ഒരു ഗോത്ര വര്‍ഗ്ഗരീതിയാണ്. തമിഴ്‌നാട്ടിലെ ‘കാണി’ വിഭാഗത്തില്‍പ്പെട്ട ഗോത്രവര്‍ഗ്ഗക്കാര്‍ ഏഴ് തരത്തില്‍പ്പെട്ട കാട്ടു കൂണുകള്‍ ഉപയോഗിച്ചു വരുന്നു. വെള്ളത്താഴന്‍ കുമിള്‍, അരിക്കുമിള്‍, അപ്പുകുമിള്‍, മുരിക്കന്‍ കുമിള്‍, പുട്ട്‌റുകുമിള്‍, മോഴന്‍ കുമിള്‍, കൊലാമങ് കുമിള്‍ തുടങ്ങിയവയാണ് അവ. അതുപോലെ ഇന്ത്യയിലെ വിവിധ ദളിത് വിഭാഗങ്ങളും തനതായ പാരമ്പര്യ രീതികളില്‍ കൂണുകളെ തിരിച്ചറിയാനും ശേഖരിക്കാനും അറിവ് സമ്പാദിച്ചവരാണ്. എന്നാല്‍ ജനറല്‍ കമ്യൂ ണിറ്റികള്‍ക്കാകട്ടെ പരമാവധി നാലിനം കൂണികളെ കുറിച്ച് മാത്രമേ അറിവുള്ളു.
മഷ്‌റൂം എന്ന വാക്ക് ഉണ്ടാകുന്നത് ഫംഗൈ ആന്റ് മൊള്‍ഡ്‌സ്  എന്ന ഫ്രഞ്ച് വാക്കുകളില്‍ നിന്നാണ്. അനുയോജ്യമായ കാലാവസ്ഥകളില്‍ നിന്നുമാത്രമെ പ്രകൃതിയില്‍ നിന്നും നമുക്ക് കൂണ്‍ ലഭിക്കുകയുള്ളൂ. എല്ലാ കാലാവസ്ഥകളിലും ഒരുപോലെ കൂണ്‍ ലഭിക്കണമെങ്കില്‍ അവ കൃഷി ചെയ്യുകയെ മാര്‍ഗ്ഗമുള്ളൂ. 1650 കളില്‍ ഫ്രാന്‍സിലാണ് ആദ്യമായി കൂണ്‍ കൃഷി ചെയ്യുവാന്‍ ആരംഭിച്ചത്. പാരീസിലെ വിവിധ റസ്റ്റോറന്റുകളില്‍ ആദ്യമായി ഇത് വിളമ്പി. അത് പ്രചുരപ്രചാരം നേടുകയും ‘പാരീസിയന്‍ കൂണ്‍’ എന്ന വിളിപ്പേരില്‍ അറിയപ്പെടുവാനും തുടങ്ങി. പിന്നീട് ചമ്പ്രി എന്ന ഫ്രഞ്ച് പൂന്തോട്ട നിര്‍മ്മാതാവ് തണുപ്പും ഈര്‍പ്പവു മുള്ള ഗുഹകളില്‍ കൂണ്‍ വളര്‍ ത്താമെന്ന് കണ്ടുപിടിക്കുകയും അങ്ങനെ പാരീസിലെ ഗുഹകളെ കേന്ദ്രീകരിച്ച് വന്‍ തോതിലുള്ള കൂണ്‍കൃഷി ആരംഭിക്കുകയും ചെയ്തു.
ഏഷ്യയില്‍ ഏതാണ്ട് അറുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ കൂണ്‍ കൃഷിചെയ്തിരുന്നു എന്നു പറയപ്പെടുന്നുണ്ട്. യൂറോപ്പില്‍ 17-ാം നൂറ്റാണ്ടില്‍ തന്നെ വ്യാവസായികമായി കൂണ്‍ ഉല്‍പാദനം തുടങ്ങിയിരുന്നെങ്കിലും പ്രഭുക്ക ന്മാരും സമ്പന്നരും മാത്രമേ കൂണ്‍ കഴി ച്ചിരുന്നുള്ളു. നെതര്‍ലാന്‍ഡില്‍ 19-ാം നൂറ്റാണ്ടില്‍ ചുണ്ണാമ്പ് (കളിമണ്‍) ഖനികളില്‍ വന്‍തോതില്‍ കൂണ്‍ ഉല്‍പാദനം ആരംഭി ക്കുകയും വിവിധ തരത്തിലുള്ള കൃഷിരീതികള്‍ വികസിപ്പിച്ച് കൊണ്ട് യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ കൂണ്‍ ഉല്‍പാദകരായി നെതര്‍ലാന്റ് മാറിയിരിക്കുകയാണ്. പ്രതിവര്‍ഷം 270 മില്യന്‍ കിലോഗ്രാം കൂണാണ് നെതര്‍ലാന്റില്‍ ഉല്‍പാദിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൂണ്‍ ഉല്‍പാദിപ്പിക്കുന്നത് തായ് വാനും ചൈനയുമാണ്. പിന്നെയുള്ളത് യുഎസ്എ ആണ്.
1961-ലാണ് ഇന്ത്യയില്‍ കൂണ്‍ കൃഷി ആരംഭിക്കുന്നത്. ഹിമാചല്‍ പ്രദേശിലാണ് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍          കൂണ്‍ ഉല്‍പാദനം നടക്കുന്നത്. ഹിമാചലിലെ ‘സോളന്‍’ എന്ന പ്രദേശം മഷ്‌റും സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു. അവിടെയാണ് കൂണ്‍ വര്‍ഗ്ഗങ്ങളെക്കുറിച്ചും കൂണ്‍കൃഷിയെക്കുറിച്ചും ശാസ്ത്രീയമായി പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് മഷ്‌റും റിസര്‍ച്ച് (ഡി എം ആര്‍ സി) എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
കേരളത്തില്‍ വിവിധ കാര്‍ഷിക കോളേജുകളിലും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും ശാസ്ത്രീയമായി കൂണ്‍ കൃഷി പരശീലിപ്പിക്കുന്നുണ്ട്.

വ്യാവസായികമായി കൃഷിചെയ്യുന്ന കൂണ്‍ ഇനങ്ങള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാവസായികമായി ഉല്‍പാദിപ്പിക്കുന്നത് ‘അഗാരിക്കസ് ബൈസ് പോറസ് ‘ എന്ന മൊട്ടക്കൂണ്‍ ആണ്. ചിപ്പി ക്കൂണ്‍, കച്ചിക്കൂണ്‍, ലെന്റിനസ്, ഓറിക്കുലേറിയ എന്നീ ഇനങ്ങളും വ്യവസായികമായി കൃഷി ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്നത് മൊട്ടക്കൂണ്‍, ചിപ്പിക്കൂണ്‍, കച്ചിക്കൂണ്‍ തുടങ്ങിയവയാണ്. കേരളത്തില്‍ സീസണനുസരിച്ച് പാല്‍കൂണും, ചിപ്പിക്കൂണുമാണ് കൃഷി ചെയ്തുവരുന്നത്.

കൂണ്‍ ആഹാരം, ഔഷധം

ചൈനക്കാരാണ് ലോകത്ത് ഏറ്റവും കൂടുതല്‍, കൂണില്‍ നിന്നും ഉണ്ടാക്കുന്ന ഉല്‍പന്നങ്ങളും മെഡിസിനും മാര്‍ക്കറ്റ് ചെയ്യുന്നത്. ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയതാണ് ഓരോ കൂണ്‍ വര്‍ഗ്ഗങ്ങളും. പ്രധാനമായും ബി1, ബി2, ബി12, സി, ഡി, ഇ തുടങ്ങിയ വൈറ്റമിനുകളുടെ ഒരു കലവറയാണ് കൂണുകള്‍. കൂണുകളില്‍ ചില ഘടകങ്ങള്‍ മികച്ച ആന്റി ഓക്‌സിഡന്റുകളായി ഔഷധ നിര്‍മ്മാണത്തിനുപയോഗിക്കുന്നു. കാന്‍സര്‍, പ്രമേഹം, അലര്‍ജി രോഗങ്ങള്‍, ത്വക്ക് രോഗം, പ്രതിരോധശേഷിയില്ലായ്മ, ഹൃദയസംബന്ധമായ അസുഖങ്ങള്‍, വൈറസ് രോഗങ്ങള്‍, ഫംഗല്‍ രോഗങ്ങള്‍, ബാക്ടീരിയല്‍ ഡിസീസസ്, രക്തദൂഷ്യം, ട്യൂമറുകള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ ഔഷധങ്ങള്‍ കൂണുകളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നു. കൂണ്‍ തടങ്ങളില്‍ ഉണ്ടാവുന്ന മൈസീലിയത്തില്‍ നിന്നും ധാരാളം ധാതുക്കളും, ഗ്ലൈക്കോനൈസ്, ഗ്ലൗക്കോസൈഡ്‌സ്,  ആര്‍ക്കലോയിഡ്‌സ്, മൊളാറ്റില്‍ ഓയില്‍സ്, ടെര്‍പ്പനോയ്ഡ്‌സ്, ടോക്കോഥെറോള്‍ഡ്, എന്‍സൈംസ്, അസ് കോള്‍ബിക് ആന്‍ഡ് ഓര്‍ഗാനിക് ആസിഡ് മുതലായവ ഉല്‍പാദിപ്പിക്കുന്നു.
കൂണില്‍ മറ്റ് പഴ-പച്ചക്കറികളില്‍ നിന്നും വ്യത്യസ്തമായി ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു, സെലീനിയം എന്ന ധാതു വളരെ കൂടുതല്‍ കാണപ്പെടുന്ന ഒരു ഭക്ഷ്യവസ്തു കൂണാണ്. ഇത് കരളിലെ എന്‍സൈം ഉല്‍പാദനത്തെ സഹായിക്കുന്നു. കാന്‍സറിനു കാരണമായ ചില സംയുക്തങ്ങളെ നിര്‍വീര്യമാക്കുന്നു. സെലീനിയം ഇന്‍ഫഌമേഷനെ തടഞ്ഞ് ട്യൂമര്‍ കോശങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നു. കൂണിലെ വിറ്റാമിന്‍ ഡി യുടെ സാന്നിദ്ധ്യം കാന്‍സര്‍ കോശങ്ങളുടെ ഗ്രോത്ത് സര്‍ക്കിളിനെ തടയുകയും ചെയ്യുന്നു. കൂണില്‍ അടങ്ങിയിരിക്കുന്ന ഫോളേറ്റുകള്‍ ഡി എന്‍ എയില്‍ വരുന്ന വ്യതിയാനങ്ങളെ നിയന്ത്രിക്കുകയും കാന്‍സര്‍ കോശങ്ങ    ളുടെ വളര്‍ച്ചയെ തടയുകയും ചെയ്യുന്നു. സ്തനാര്‍ബുദം പ്രോസ്റ്ററേറ്റ് കാന്‍സര്‍ മുത ലായവക്കും കൂണ്‍ ഔഷധമായി ഉപയോഗിക്കുന്നു.
പ്രമേഹം പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദ മാക്കാനാവില്ല. അത് ശരീരത്തില്‍ വരുന്ന സ്ഥിരമായ ഒരു മാറ്റമാണ്. പക്ഷേ സ്ഥിരമായ കൂണിന്റെ ഉപയോഗം പ്രമേഹം കുറച്ച് നോര്‍മ്മലായി നിലനിറുത്തുവാന്‍ സഹാ യിക്കും. കൂണിലുള്ള ധാരാളം ഫൈബറുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ നിലനിറു ത്താന്‍ സഹായിക്കുന്നു.
കാര്‍ബോ ഹൈഡ്രേറ്റിന്റെ വളരെ കുറഞ്ഞ കൊഴുപ്പാണ് കൂണില്‍ അടങ്ങിയിരിക്കുന്നത്. കൊളസ്‌ട്രോള്‍ വളരെ കുറഞ്ഞ ഫാറ്റ് ആണ് കൂണിലേത്. കൊളസ്‌ട്രോളിലുള്ള എല്‍ ഡി എല്‍-എച്ച് ഡി എല്‍ (നല്ല കൊളസ്‌ട്രോള്‍) ഘടകങ്ങളുടെ തുലനാവസ്ഥ നിലനിറുത്തി ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
കൂടാതെ അസ്ഥിരോഗങ്ങള്‍, വിറ്റാമിന്‍ ഡിയുടെ കുറവുമൂലമുണ്ടാകുന്ന മറ്റ് രോഗ ങ്ങള്‍, മെലിച്ചില്‍, തുടങ്ങിയവക്ക് കൂണ്‍ ഒരു പരിഹാരമാണ്.
സെലീനിയം കൂടാതെ പൊട്ടാസ്യം, കോപ്പര്‍, അയണ്‍, ഫോസ്ഫറസ്, മുതലായ ധാതുക്കളും കൂണില്‍ അടങ്ങിയിരിക്കുന്നു. കൂണ്‍ കോശ ഭിത്തികളിലുള്ള ബീറ്റ ഗ്ലൂക്കോണ്‍സ് ഇന്‍സു ലിന്‍ പ്രതിരോധത്തിനും, രക്തത്തിലെ കൊള സ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.
കൂണുകളിലെ കൊളൈന്‍ എന്ന ന്യൂട്രിയന്റ് ഉറക്കത്തിന് സഹായിക്കുന്ന പേശീചലനത്തെ സ്വാധീനിക്കുന്നതുകൊണ്ട് ഉറക്കമില്ലായ്മയെ ചെറുക്കുന്നു. അതുപോലെ തന്നെ ഓര്‍മ്മ ശക്തിയേയും പഠന ശേഷിയെയും  ഉദ്ദീപി പ്പിക്കുകയും നാഡി ചലനങ്ങളെ ത്വരിതപ്പെ ടുത്തി ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇന്ന് സാധാരണക്കാരന്റെ വീടുകളിലേക്കും കൂണുകളുടെ വൈശിഷ്ട്യം എത്താന്‍ തുടങ്ങിയിരിക്കുന്നു. മാര്‍ക്കറ്റില്‍ നിന്നും 50-60 രൂപക്ക് 200 ഗ്രാം കൂണ്‍ പായ്ക്കറ്റ് വീട്ടില്‍ എത്തുമ്പോള്‍ താഴെ കാണുന്ന പട്ടികയിലുള്ള പോഷക ഘടകങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തുന്നു.
ഇന്ന് സാധാരണക്കാരന്റെ വീടുകളിലേക്കും കൂണുകളുടെ വൈശിഷ്ട്യം എത്താന്‍ തുടങ്ങിയിരിക്കുന്നു. മാര്‍ക്കറ്റില്‍ നിന്നും 50-60 രൂപക്ക് 200 ഗ്രാം കൂണ്‍ പായ്ക്കറ്റ് വീട്ടില്‍ എത്തുമ്പോള്‍ താഴെ കാണുന്ന പട്ടികയിലുള്ള പോഷക ഘടകങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തുന്നു.

200 ഗ്രാം കൂണ്‍

തയാമിന്‍                  –      1.00 mg
റൈസോഫ്‌ളേവിന്‍     –      1.00 mg
നയാസിന്‍                  –    21.80 mg
കാത്സ്യം                  –      6.60 mg
ഫോസ്‌ഫേറ്റ്               –  289.60 mg
സോഡിയം          –  167.40 mg
പൊട്ടാസ്യം                –  758.60 mg
ലൂസിന്‍                  –      9.88 mg
ഐസോലസിന്‍          –      6.26 mg
ഫാലൈന്‍                  –      7.54 mg
ട്രിഫ്‌റ്റോഫാന്‍            –      1.60 mg
ലൈസീന്‍                  –      7.95 mg
ക്രിയോനൈന്‍          –      7.06 mg
ഫീനൈല്‍ അലാസിന്‍  –      7.88 mg
മൈത്തിയോനൈന്‍  –      2.62 mg
ഫൈബര്‍                    –      1.10%
പ്രോട്ടീന്‍                  –      2.90%
കലോറി                  –    33.90%
കൂടാതെ, വൈറ്റമിന്‍ സി, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, ഫോളിക് ആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നു.
മാര്‍ക്കറ്റില്‍ നിന്നും കൂണ്‍വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, വിളവെടുപ്പിനു ശേഷം 15-16 മണിക്കൂര്‍ കഴിഞ്ഞ കൂണുകള്‍ ഭക്ഷ്യയോഗ്യമല്ല. രാവിലെ 5 മണിക്ക് വിളവെടുക്കുന്ന കൂണ്‍ രാത്രി 8 മണിക്ക് മുമ്പ് പാകം ചെയ്യേണ്ടതാണ്.
ലേഖകന്‍ വയനാട് ജില്ലയിലെ കൂണ്‍ കര്‍ഷകനും ട്രയിനറുമാണ്.

Posted by vincent