January 24, 2025
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഈസ്റ്റ് ബംഗാള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിനെ തോല്പിച്ചത്. 20-ാം മിനിറ്റില്‍ വിഷ്ണു പുതിയ വളപ്പിലും 72-ാം മിനിറ്റില്‍ ഹിജെസി മഹെറുമാണ് ഗോള്‍ നേടിയത്. 84-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ഫറൂഖ് ഗോള്‍ നേടിയെങ്കിലും ബ്ലാസ്റ്റേഴ്സിന് സമനില തോല്‍വിയൊഴിവാക്കാനായില്ല.
18 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 17 പോയിന്റോടെ ഈസ്റ്റ് ബംഗാള്‍ 11-ാമതാണ്.
Posted by vincent