Mar 17 2025, 3:32 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

കായിക രംഗത്തെ തോള്‍സന്ധി പ്രശ്‌നങ്ങള്‍

കായിക രംഗത്തെ തോള്‍സന്ധി പ്രശ്‌നങ്ങള്‍

കായിക രംഗത്തെ തോള്‍സന്ധി പ്രശ്‌നങ്ങള്‍

August 12, 2024

ന്നത്തെ യുവജനങ്ങളില്‍ വ്യായാമവും കായികവിനോ ദങ്ങളും വര്‍ദ്ധിച്ചുവരുന്നതായി കാണാം. വളരെ നല്ലകാര്യ മാണിത്. കേവലം പുസ്തകപ്പുഴുക്കളാകാതെ ശാരീരികവും മാനസികവുമായി വളരുന്നതിനും മറ്റുള്ളവരുമായി ശരിയായ രീതിയില്‍ ഇടപെടുന്നതിനും കൂട്ടായ്മയായി പ്രവര്‍ ത്തിക്കുന്നതിനും കായികവിനോദത്തിന്റെ പങ്ക് വളരെ വലുതാണ്. മാത്രമല്ല അതു പ്രോത്സാഹിക്കപ്പെടേണ്ട തുമാണ്.
ഏതു കായിക വിനോദമെടുത്താലും തോള്‍സന്ധിക്ക് പ്രധാനസ്ഥാനമുണ്ട്. ബാഡ്മിന്റണ്‍, ടെന്നീസ്, ബാസ്‌കറ്റ്‌ബോള്‍, വോളീബോള്‍, ക്രിക്കറ്റ്, നീന്തല്‍, ഓട്ടം, ചാട്ടം, ഗുസ്തി എന്നു തുടങ്ങി കരാട്ടേയും ഭാരോദ്വഹനവും വരെ ഏതു കായികരംഗമെടുത്താലും നമ്മുടെ കൈ യഥാസ്ഥാനത്തു കൊണ്ടത്തിക്കുകയും കൈയുടെ പ്രവര്‍ത്തനത്തിനുള്ള ശക്തികൊടുക്കയും തോള്‍സന്ധിയുടെ പ്രധാനധര്‍മ്മങ്ങളാണ്. ഇതിനായി പ്രകൃതി തന്നെ ശരീരത്തിലെ ഏറ്റവും ചനലശേഷിയുള്ള ഭാഗമായി തോള്‍സന്ധിയെ ക്രമീകരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ കൈകളെ ഏതു സ്ഥലത്തു കൊണ്ടെത്തിക്കുന്നതിനും എത്രവലിയഭാരമെടുത്തു തലക്കുമീതെ ഉയര്‍ത്തുന്നതിനും തോള്‍സന്ധിക്കു സാധിക്കുന്നു.
പണ്ടുകാലങ്ങളില്‍ പാശ്ചാത്യലോകത്തുമാത്രം പ്രചാര ത്തിലുണ്ടായിരുന്ന പലതരം സാഹസിക കായികവിനോദങ്ങള്‍ നമ്മുടെ ചെറുപ്പക്കാരേയും വളരെയധികം ആകര്‍ഷിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള കായികവിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ തോള്‍സന്ധിക്കുണ്ടാകുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. ചെറുപ്പക്കാരില്‍ പലപ്പോഴും ഈ സമ്മര്‍ദ്ദം താങ്ങാനാവാതെ സന്ധിയുടെ ആവരണമായ തരുണാസ്ഥിക്കു മുറിവു പറ്റുകയും തോള്‍സന്ധി വെളിയിലേക്കു തള്ളിവരികയും ചെയ്യുന്നു.  ആരോഗ്യരംഗത്തെ സ്ഥിതിവിവരക്കണക്കുകള്‍ നോക്കിയാല്‍ ഇരുപതുവയസ്സിനുതാഴെ പ്രായമായവര്‍ക്ക് ഇങ്ങനെയൊരു സ്ഥാനഭ്രംശം സംഭവിച്ചാല്‍ വീണ്ടും ഇതുപോലെ സംഭവിക്കാനുള്ള സാധ്യത ഏകദേശം 95 ശതമാനമാണ്. ഇതുപലപ്പോഴും ദൈനംദിനജീവിതത്തിനു ബുദ്ധിമുട്ടുണ്ടാക്കുകയും കായിരംേേഗാട് എന്നന്നേക്കുമായി വിടപറയേണ്ടിവരികയും ചെയ്യുന്നു.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള താക്കോല്‍ ദ്വാരശസ്ത്രക്രിയ വഴി ഇതിന് ശാശ്വതപരിഹാരം കണ്ടെത്താന്‍ സാധിക്കുന്നു. താക്കോല്‍ ദ്വാരശസ്ത്രക്രിയ വളരെഫലപ്രദമാണെന്നുമാത്രമല്ല മറ്റുള്ള പാര്‍ശ്വഫലങ്ങളും കുറവാണ്. ആശുപത്രിയില്‍ ഒറ്റദിവസമേ കഴിയേണ്ടിവരുന്നുള്ളൂ എന്നതും ശസ്ത്രക്രിയക്കുശേഷം വേദനകുറവാണെന്നതും തിരികെ എത്രയും പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കാമെന്നതും ഈ നൂതനമാര്‍ഗ്ഗത്തിന്റെ സവിശേഷതകളാണ്.
ഈ ശസ്ത്രക്രിയയിലൂടെ മുറിഞ്ഞുമാറിയ തരുണാസ്ഥിയെ യഥാസ്ഥാനത്തു തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇതിനുസഹായകമായി നൂലുപിടിപ്പിച്ചിരിക്കുന്ന ബോണ്‍ ആങ്കറുകള്‍ എല്ലിലേക്കു തുളച്ചുപിടിപ്പിക്കുന്നു. അതിനുശേഷം തരുണാസ്ഥിയില്‍ തയ്യലിട്ട് എല്ലിനോട് യോജിപ്പിക്കുന്നു. ഇവയെല്ലാംതന്നെ ഒരു പ്രത്യേക തരം ക്യാമറയുടെ സഹായത്തോടുകൂടി താക്കോല്‍ ദ്വാരം വഴി ചെയ്തുതീര്‍ക്കാം എന്നത് ആധുനിക വൈദ്യരംഗത്തിന് മുതല്‍ക്കൂട്ടാണ്. ഈ ആങ്കറുകള്‍ പ്രത്യേകതരത്തിലുള്ള അലിഞ്ഞുചേരല്‍ സ്വഭാവമുള്ളവരാണ്. അതായത് ഇതിന്റെ ഉപയോഗം കഴിഞ്ഞ് ഏകദേശം രണ്ടു വര്‍ഷത്തിനുശേഷം ഇതു പിടിപ്പിച്ചിരിക്കുന്ന എല്ലിലേക്ക് അലിഞ്ഞുചേരുകയും ഭാവിയില്‍ ഇതുമൂലം സന്ധികള്‍ക്ക് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാകുകയും ചെയ്യുന്നു. ഈ നൂതന ശസ്ത്രക്രിയയെകുറിച്ചുള്ള അറിവില്ലായ്മകൊണ്ട് പലപ്പോഴും ഇങ്ങനെ പ്രശ്‌നമുള്ളവര്‍ വൈദ്യസഹായം തേടാതെപോകും. പിന്നീട് ഇരുപത്തിയഞ്ചോ മുപ്പതോ പ്രാവശ്യം കുഴതെറ്റുകയോ ചെയ്യുമ്പോഴാണ് ഇക്കൂട്ടര്‍ ഇതിന്റെ വിദഗ്ധനെ സമീപിക്കുന്നത്. അപ്പോഴേക്കും തരുണാസ്ഥിക്കു കൂടാതെ അസ്ഥിക്കുതന്നെയും തേയ്മാനം സംഭവിച്ചേക്കാം. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ദുര്‍ഘടമായ ശസ്ത്രക്രിയാരീതികള്‍ അവലംബിക്കേണ്ടിവരുമെന്നുമാത്രമല്ല ശസ്ത്രക്രിയയുടെ വിജയസാധ്യതയും കുറഞ്ഞുവരും.
തോള്‍സന്ധിക്ക് ക്ഷതമേല്‍ക്കാനുള്ള മറ്റൊരുകാരണം ചെരുപ്പക്കാരിലെ അമിതവും അശാസ്ത്രീയവുമായ വ്യായാമമുറകളാണ്. വയറിന്റെ ഭാഗത്തുള്ള പേശികളുടെ ആകാരവടിവ് നിലനിര്‍ത്താന്‍ ഭാരോദ്വഹനം പോലുള്ള വ്യായാമമുറകള്‍ ചെയ്യുന്നതിന് യുവാക്കള്‍ അമിതപ്രാധാന്യം നല്‍കുന്നുണ്ട്.
മികച്ച പരിശീലനം നേടിയ പരിശീലകന്റെ അഭാവമോ യുവാക്കള്‍ പരിശീലകന്റെ നിര്‍ദേശം അനുസരി ക്കാതെ അമിതമായ വ്യായാമമുറകളില്‍ ഏര്‍പ്പെടുമ്പോഴോ തോള്‍സന്ധിക്കുണ്ടാകുന്ന സമ്മര്‍ദം പതിന്മടങ്ങ് വര്‍ധിക്കുന്നു. പ്രത്യേകിച്ച് പേശിപിടിച്ചിരിക്കുന്ന തോള്‍സന്ധിയുടെ മുകള്‍ഭാഗത്തെ തരുണാസ്ഥിക്ക് ക്ഷതം സംഭവിക്കുകയും കുഴതെറ്റല്‍ ബലക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.
ഈ സന്ദേശം ചെറുപ്പക്കാരില്‍ എത്തിച്ചാല്‍ ഇതുമൂലം കഷ്ടതയന്നു ഭവിക്കുകയും കായികരംഗത്തോട് എന്നന്നേക്കുമായി വിടപറയുകയും ചെയ്യേണ്ടി വരുന്നവരെ തിരികെ സാധാരണമായ കായികദിനചര്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.


Posted by vincent