Mar 17 2025, 3:46 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

ഡിഫ്തീരിയ വിവാദങ്ങളല്ല പരിഹാരമാണാവശ്യം

ഡിഫ്തീരിയ വിവാദങ്ങളല്ല പരിഹാരമാണാവശ്യം

ഡിഫ്തീരിയ വിവാദങ്ങളല്ല പരിഹാരമാണാവശ്യം

August 12, 2024

ഡോ.ദിനേശ് ആര്‍ എസ്‌

സാമൂഹികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേ ക്കാവുന്ന ഡിഫ്തീരിയ ബാധയുടെ പശ്ചാത്തലത്തില്‍ വാക്‌സിനേഷന്‍ സംബന്ധമായ ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുന്നു. വാക്‌സിനേഷനുമായി ബന്ധ പ്പെട്ട് വിരുദ്ധാഭിപ്രായങ്ങള്‍ ഉയരുമ്പോള്‍ത്തന്നെ ജന ങ്ങളുടെ ആരോഗ്യപരിരക്ഷയെ കണക്കിലെടുത്തു കൊണ്ട് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള പ്രതി രോധമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതിനെപ്പറ്റി ഹോമി യോപ്പതിയിലും അലോപ്പതിയിലും എം ഡി ബിരുധ മുള്ള ഡോ. ദിനേശ് ആര്‍ എസും ആരോഗ്യ ചിന്തകനും എഴുത്തുകാരനുമായ ഡോ. ആര്‍. ജയപ്രകാശും വാക്‌സി നേഷന്‍ സംബന്ധമായ തങ്ങളുടെ നിലപാട് രേഖപ്പെടു ത്തുന്നു.
ലപ്പുറം പോലുള്ള ഏരിയകളില്‍ ബോധവത്കര ണത്തിന്റെ അഭാവമുണ്ട്. ആ മേഖലകളിലുള്ള പ്രത്യേക സാഹചര്യം അതിനെ ബാധിക്കുന്നുണ്ട്. പിന്നെ ചില മേഖലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും വ്യക്തികളുടെയും വാക്‌സിനേഷനെതിരായ പ്രചാരണവുമുണ്ട്. അത് പക്ഷേ പൂര്‍ണ്ണമായും ഒരു സിസ്റ്റത്തിന്റെ എതിര്‍പ്പ് എന്ന് പറയാന്‍ പറ്റില്ല. ഹോമിയോപ്പതിയും നാച്വറോപ്പതിയുമാണ് പ്രധാനമായും ഒരുവശത്ത് നില്കുന്നത്. സാമുവല്‍ ഹാനിമാനും എഡ്വര്‍ഡ്ജന്നറും ഒരേ വര്‍ഷമാണ് ഹോമിയോപ്പതിയും വാക്‌സിനേഷനും കണ്ട്പിടിക്കുന്നത്. ആ കാലഘട്ടത്തിലുണ്ടായിരുന്ന പല സാഹചര്യങ്ങളും പരീക്ഷണങ്ങളും ശാസ്ത്രത്തിലുള്ള വികാസങ്ങളും ഇവ രണ്ടിന്റെയും വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടാകാം. വാക്‌സിനേഷന്‍ അതിന്റെ രീതിയിലും ഹോമിയോപ്പതി അതിന്റെ രീതിയിലും പുരോഗതി പ്രാപിച്ചു. എല്ലാ അസുഖങ്ങളും വാക്‌സിന്‍ കൊണ്ട് പ്രതിരോധിക്കാനാവുമോ എന്ന ചോദ്യം പ്രസ്‌ക്തമാണ്. എല്ലാ അസുഖങ്ങളും വാക്‌സിന്‍ കൊണ്ട് പ്രതിരോധിക്കണോ അതോ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് കൊണ്ട് രോഗങ്ങളെ പ്രതിരോധിക്കണോ എന്ന തര്‍ക്കം നിലനില്ക്കുന്നുണ്ട്. വാക്‌സിനെടുക്കുന്നത് കൊണ്ട് എന്തെങ്കിലും അപകടങ്ങള്‍ ശരീരത്തിനുണ്ടോ എന്ന സംശയമുള്ളവരുമുണ്ട്. ശാസ്ത്രീയമായി കണ്ടെത്തിയിട്ടുള്ള വാക്‌സിനേഷന്‍ അനുബന്ധപ്രശ്‌നങ്ങളെപ്പോലെ തന്നെ നമ്മള്‍ പഠിക്കാത്ത, കണ്ടെത്താത്ത ദീര്‍ഘകാലത്തേക്ക് ബാധിച്ചേക്കാവുന്ന എന്തെങ്കിലും പാര്‍ശ്വഫലമുണ്ടോ എന്നുള്ള ഭയമാണ് എതിര്‍പ്പിന്റെ ഏറ്റവും അടിസ്ഥാനപരമായ കാര്യം. അത് അകാരണമായ ഭയമാണോ അല്ലയോ എന്നുള്ളത് പഠനങ്ങള്‍ നടത്തിയാലേ അറിയാന്‍ പറ്റുകയുള്ളൂ. എം എം ആര്‍ വാക്‌സിനും ഓട്ടിസവുമായൊക്കെ ബന്ധപ്പെടുത്തി വിവാദങ്ങളുണ്ടായിരുന്നു. അത്തരം ആശങ്കകള്‍ക്ക് ശാസ്ത്രീയാടിത്തറയില്ലായെന്ന് പഠനങ്ങള്‍ വന്നിട്ടുണ്ട്. ഒരുപാട് അസുഖങ്ങളെ വാക്‌സിനേഷന്‍ കൊണ്ട് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് വസ്തുതയാണ്. അപകടം ഉണ്ടാക്കുന്ന രോഗാണുക്കളെ വാക്‌സിനേഷന്‍ കൊണ്ട് പ്രതിരോധിക്കാനാകുമെന്ന് ശാസ്ത്രീയമായ തെളിയിക്കപ്പെട്ടിട്ടുള്ളതും അത് പൊതു ജനാരോഗ്യത്തില്‍ കാര്യമായ പുരോഗതി യുണ്ടാക്കിയിട്ടുള്ളതുമാണ.് അത് അംഗീകരി ക്കപ്പെട്ടിട്ടുള്ള സമ്പ്രദായവുമാണ്. ടി ബിയുടെയൊക്കെ വാക്‌സിനേഷന്‍ പൂര്‍ണമായും വിജയമല്ലെങ്കിലും രോഗത്തിന്റെ ആധിക്യത്തെകുറച്ച് കൊണ്ടുവരാനായിട്ടുണ്ട്. പോളിയോക്ക് വാക്‌സിനെടുത്താല്‍ ഹാനികരമായ വിപരീത ഗുണങ്ങളുണ്ടായിട്ടുണ്ട്. അത് വളരെ കുറഞ്ഞ ശതമാനം മാത്രമാണ്. പക്ഷേ എത്ര ചെറിയ ശതമാനമാണെങ്കിലും ഇരയാകുന്ന കുട്ടിയുടെ കുടുംബത്തെ അത് ബാധിക്കുന്നുണ്ട്. ഒരു സോഷ്യല്‍ മെഡിസിന്‍ എന്ന കാഴ്ചപ്പാടില്‍ നോക്കുകയാണെങ്കില്‍ ഒരുപാടുപേരെ വാക്‌സിനേഷന്‍ സംരക്ഷിക്കുന്നുണ്ട്. എണ്‍പത് ശതമാനമൊക്കെ കവറേജ് കിട്ടിയാല്‍ ഒരുപാട് പേരെ അത് സംരക്ഷിക്കും. ഈ ശതമാനം വല്ലാതെ താഴേക്ക് വരുമ്പോള്‍ വളരെയേറെ ആളുകളെ അത് പ്രതികൂലമായി ബാധിക്കും. ഇതിനെതിരെ വിപരീതദിശയിലുള്ള പ്രചരണമുണ്ടെന്നത് ശരിയാണ്. വാക്‌സിന്റെ പാര്‍ശ്വഫലം, ട്രാന്‍സ്‌പോട്ടേഷന്‍, സംരക്ഷണം, അത് നടപ്പിലാക്കുന്ന സംവിധാനത്തിലുണ്ടാകുന്ന വീഴ്ചകള്‍ ഇവയൊക്കെയുണ്ടാക്കുന്ന തകരാറുകള്‍ സിസ്റ്റത്തിലുണ്ട്. അതൊക്കെ പരിഹരിക്കേണ്ടകാര്യങ്ങളാണ്. വാക്‌സിന്റെ നിര്‍മ്മാണം, അതിന്റെ ഗുണനിലവാരം ഇവയെപ്പറ്റിയൊക്കെ ആശങ്കകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. പ്രൈവറ്റ്, മേഖലയിലും പൊതുമേഖലയിലും വാക്‌സിന്‍ എടുക്കുന്നതു സംബന്ധിച്ചും ഗുണനിലവാരം സംബന്ധിച്ചുള്ള വിവാദങ്ങളുണ്ടായിട്ടുണ്ട്. കമ്പനികളെ സഹായിക്കാനാണ് വാക്‌സിന്‍ പ്രമോട്ട് ചെയ്യുന്നതെന്നുള്ള വിമര്‍ശനങ്ങളുണ്ട്. യല്ലൊ ഫിവര്‍ വാക്‌സിന്‍ വിവാദവും പള്‍സ്‌പോളിയോ വാക്‌സിന്‍ റൗണ്ടുകള്‍ കേരളത്തില്‍ നീണ്ടുപോകുന്നതു സംബന്ധിച്ചുള്ള വിവാദങ്ങളും ഇത്തരം ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ടാകാം. പക്ഷേ ഇതിന്റെ ഗുണകരമായ വശം ചോദ്യം ചെയ്യപ്പെടാനാവാത്തതാണ്. വാക്‌സിനേഷന്‍ പൊതുജനാരോഗ്യം നിലനിര്‍ത്താന്‍ ഉപകാരപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനെ നല്ലപോലെ മനസ്സിലാക്കിയിട്ടുള്ള ഒരു വൈദ്യശാസ്ത്രവും എതിര്‍ക്കാറില്ല. വ്യക്തിപരമായി എതിര്‍പ്പുള്ളവരുണ്ടാകാം. പക്ഷേ അത് അംഗീകരിക്കപ്പെടുന്നില്ല. ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഹാനിമാന്‍ വാക്‌സിനേഷന്‍ വേണ്ട എന്ന പറഞ്ഞിട്ടില്ല. അതിന് ശേഷം വന്ന ചിലര്‍ വാക്‌സിനേഷന്റെ പാര്‍ശ്വഫലങ്ങളെ എതിര്‍ത്തിട്ടുണ്ട്. ബര്‍ന്നറ്റ് എന്ന ഡോക്ടര്‍ വാക്‌സിനോസിസ് എന്ന കണ്‍സപ്റ്റ് കൊണ്ട് വന്നു. ഈ ഹൈപ്പോതീസിസ് പില്‍ക്കാലത്ത് വന്ന പല ഹോമിയോ ഡോക്ടര്‍മാരെയും സ്വാധീനിച്ചിട്ടുണ്ട്. അതൊരു ശാസ്ത്രീയമായ കണ്‍സപ്റ്റാണോ അതില്‍ പറഞ്ഞിരിക്കുന്നത് വസ്തുതയാണോ എന്ന പഠനങ്ങളൊന്നും ഹോമിയോപ്പതിയില്‍ പിന്നീട് കാര്യമായി വന്നിട്ടില്ല. പക്ഷേ ഭൂരിഭാഗത്തിനും അതിന്റെ പൂര്‍ണമായ ഫലപ്രാപ്തിയില്‍ വിശ്വാസമില്ലെങ്കിലും ഒരു സിസ്റ്റം എന്ന നിലയിലുള്ള എതിര്‍പ്പുണ്ടെന്ന് പറയാനാവില്ല. ആന്റീബയോട്ടിക്കുകള്‍ വരുന്നതിനുമുമ്പ് ഡിഫ്തീരിയ അടക്കമുള്ള ചില അസുഖങ്ങളെ ചികിത്സിച്ച് ഭേദമാക്കിയതിന്റെ രേഖകള്‍ പുസ്തകങ്ങളിലുണ്ട്. പക്ഷേ രോഗം വരാതിരിക്കുന്നതാണല്ലോ വന്നിട്ട് ചികി ത്സിക്കുന്നതിലും നല്ലത്.  വാക്‌സിനേഷന്‍ മൂലം ദീര്‍ഘകാലത്തേക്ക് ബാധിക്കുന്ന പാര്‍ ശ്വഫലങ്ങളെപ്പറ്റി ഇതുവരെയും കാര്യമായ പഠനങ്ങളുണ്ടായിട്ടില്ല. ആ സംശയവും പലരിലും കാര്യമായിട്ടുണ്ട്. ആ ഒരു സംശയം മാറ്റിയെടുക്കുക എന്നത് ശാസ്ത്രത്തിന്റെ മുന്നിലുള്ള വെല്ലുവിളിയാണ്.
ഒന്നിച്ച് നിന്നുകൊണ്ടുള്ള ശാസ്ത്രീയമായ പഠനങ്ങളും സിലബസില്‍ ഉണ്ടായാല്‍ കാര്യങ്ങള്‍ മനസിലാക്കാനാവുകയും എതിര്‍പ്പ് കുറയുകയും ചെയ്യും.
അസുഖം വരുന്നതിന് മുന്‍പുള്ള ചികില്‍സയാണ് പ്രതിരോധം. ഡെങ്കിപ്പനിക്ക് കൃത്യമായ ചികിത്സ ഇപ്പോഴുമില്ല. ഹോമിയോയില്‍ ഒരുപ്രദേശത്ത് ഡങ്കിപ്പനിവന്നവരെ പഠിച്ചിട്ട് അവരുടെ രോഗലക്ഷണങ്ങള്‍ക്കും അവസ്ഥകള്‍ക്കുമനുസൃതമായി മരുന്ന് കണ്ടെത്തുകയാണ് ചെയ്തത്. ആ മരുന്ന് കൊടുത്തതിന് ശേഷം എത്രപേര്‍ക്ക് വന്നു, എത്രപേര്‍ക്ക് വന്നില്ല എന്ന കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ്. കേരളത്തില്‍ ഹോമിയോ രംഗത്ത് ഇത്തരത്തിലുള്ള നാല് ഗവേഷണങ്ങള്‍ വന്നിട്ടുണ്ട്. ഇത്തരം പഠനങ്ങളുടെ ഗുണനിവാരം ഉയര്‍ത്തേണ്ടത് ആവശ്യമാണ്. മോഡേണ്‍ മെഡിസണില്‍ ചികിത്സയില്ലാത്ത രോഗങ്ങള്‍ക്ക് മറ്റ് വൈദ്യശാസത്രങ്ങളിലുള്ള ചികിത്സകള്‍ ശാസ്ത്രീയമായും പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്ക് കോട്ടം വരാത്തവിധത്തിലും നടപ്പിലാക്കുന്നതിനെ എതിര്‍ക്കേണ്ടതില്ല. മറിച്ച് അത്തരം ആശയങ്ങളെ വിശാലമനസ്‌കതയോടെ സ്വീകരിച്ചാല്‍ മാത്രമേ വൈദ്യശാസ്ത്രരംഗത്തെ ഇത്തരം വെല്ലുവിളികളെ നമുക്ക് നേരിടാന്‍ കഴിയു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ച് കോട്ടയം അങ്ങനെയൊരു പഠനം നടത്തിയുന്നു. ഹോമിയോയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്‌സിനേഷനും രണ്ടും രണ്ടാണ്. നിലവിലുള്ള സാഹചര്യത്തില്‍ ഉള്ള സംവിധാനത്തെ പരമാവധി പ്രയോചനപ്പെടുത്തുക എന്നതാണ് പ്രധാനം.

മനുഷ്യന്റെ പ്രതിരോധശേഷി മാത്രമല്ല ബാക്ടീരിയകളുടെയും വൈറസുകളുടെയും അതിജീവനശേഷിയും പഠനവിധേയമാകണം. അതുകൊണ്ട് വാക്‌സിനേഷന്‍ എന്ന സമ്പ്രദായം തന്നെയാണ് ഇന്നത്തെ നിലക്ക് നല്ലത്. പക്ഷേ എതിര്‍വാദങ്ങളും അഡ്രസ് ചെയ്യപ്പെടണം. എല്ലാ വൈദ്യശാസ്ത്രങ്ങളും ഒന്നിച്ച് നിന്നുകൊണ്ട് യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചുകൊണ്ട് പൊതുജനാരോഗ്യ സംരക്ഷണത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. ജീവനപകടമുണ്ടാക്കുന്ന രോഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നടപ്പിലാക്കുന്നതോടൊപ്പം തന്നെ പ്രാചീന ആയുര്‍വേദം ഉള്‍പ്പെടെയുള്ള മറ്റ് വൈദ്യശാസ്ത്രങ്ങളുടെ പ്രതിരോധ കാഴ്ചപ്പാടുകള്‍ കൂടെ പരിഗണിച്ചുകൊണ്ടുള്ള സമീപനമാണ് ഉണ്ടാകേണ്ടത്.

എന്തുകൊണ്ട് ഡിഫ്തീരിയ വീണ്ടും വരുന്നു

ഡോ. ആര്‍ ജയപ്രകാശ്‌

ലപ്പുറം, കോഴിക്കോട് അടക്കമുള്ള മലബാര്‍ പ്രദേശങ്ങളില്‍ ഡിഫ്തീരിയ പൊട്ടിപ്പുറപ്പെട്ടു കൊണ്ടിരിക്കുന്നു. പ്രതിരോധ കുത്തിവെയ്പ്പിലൂടെ ഡിഫ്തീരിയ അടക്കമുള്ള രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് പൊതുവില്‍ കഴിഞ്ഞിട്ടു ണ്ടെങ്കിലും കുത്തിവെയ്പ് നിരക്ക് കുറഞ്ഞ പ്രദേശങ്ങളിലാണ് ഇപ്പോള്‍ വീണ്ടും ഇത്തരം രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് എന്ന് ഓര്‍ക്കുക. മലബാര്‍ മേഖലയുടെ പിന്നാക്കാവസ്ഥക്ക് സാമൂഹികവും മതപരവുമായ കാരണങ്ങളുണ്ട്. സാധാരണ ഗതിയില്‍ തെക്കന്‍ കേരളത്തിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴില്‍ ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ ജനങ്ങളാണ് വരുന്നതെങ്കില്‍ മലപ്പുറം തുടങ്ങിയ ജില്ലകളില്‍ അത് ഇരട്ടിയിലധികം വരുമെന്നാണ് കണക്ക്. അതായത് വടക്കന്‍ ജില്ലകളിലെ ഓരോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജനസാന്ദ്രത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും ജനസംഖ്യക്ക് ആനുപാതികമായി ഇല്ലെന്ന് ഓര്‍ക്കുക. ഇത് മൂലം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ വളരെയധികം ബാധിച്ചിട്ടുണ്ട്. സാമൂഹികമായ ഈ പിന്നോക്കാവസ്ഥ മൂലം മലപ്പുറത്ത് അടക്കം വാക്‌സിനേഷന്‍ കവറേജ് സ്വാഭാവികമായും കുറഞ്ഞാണ് നില്ക്കുന്നത്. എന്നാല്‍ മലപ്പുറത്തെ വാക്‌സിനേഷന്‍ കവറേജ് കുറഞ്ഞുനില്‍ക്കുന്നതിന് ഒരു മതത്തെ മാത്രം കുറ്റപ്പെടുത്തിയുള്ള ഏകപക്ഷീയമായ വിശകലനങ്ങളാണ് പൊതുവില്‍ വന്നുകൊണ്ടിരിക്കുന്നതെന്ന് ഓര്‍ക്കുക. ഇത് തിരുത്തപ്പെടെണ്ടതാണ്. അതെ സമയം മതപരമായ കാരണങ്ങളും ഉണ്ടെന്നത് സത്യമാണ്. തങ്ങളുടെ പ്രത്യുല്പ്പാകദനശേഷി കുറയ്ക്കുന്നതിനാണ് കുത്തിവെപ്പുകള്‍ നല്ക്കുന്നതെന്ന തല്‍പ്പരകക്ഷികളുടെ വ്യാജ പ്രചരണത്തിന് ഈ മേഖലയില്‍ പൊതുവില്‍ സ്വീകര്യത നിലനില്ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുത്തിവെയ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അശാസ്ത്രീയവും അന്ധവിശ്വാസജടിലവുമായ പ്രചരണങ്ങളുടെ വിപത്ത് കൂടുതല്‍ ബോധ്യമാകുന്നത്. കുത്തിവെയ്പിനെതിരെ പ്രചരണം നടത്തുന്നവരില്‍ രണ്ട് കൂട്ടരുണ്ട്. സ്ഥാപിത താല്‍പ്പര്യത്തോടെ ഇതിനെതിരെ നീങ്ങുന്നവരാണ് ഒന്നാമത്തെ കൂട്ടര്‍. രണ്ടാമത്തെ കൂട്ടര്‍ സ്വാഭാവികമായ സംശയക്കാരാണ്. എന്നാല്‍ ഈ  രണ്ട് കൂട്ടരും സമൂഹത്തിന് പൊതുവില്‍ വിപത്ത് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

ഒരു വ്യക്തിയില്‍ സ്വാഭാവികമായ പ്രതിരോധശേഷിയുണ്ട്. അത് ആ വ്യക്തിയുടെ ജീവിത സാഹചര്യം പോഷണാവസ്ഥ, ജനിതക സ്വാധീനം എന്നിവയെ ആശ്രയിച്ചാണ് രൂപപ്പെട്ടിട്ടുള്ളത്. ഇത് വ്യക്തിക്ക് പൊതുവായ പ്രതിരോധശേഷി നല്‍കുന്നതാണ്. എന്നാല്‍ വിവിധങ്ങളായ അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങള്‍ (ഡിഫ്തീരിയ, വില്ലന്‍ ചുമ, ടെറ്റനസ്, അഞ്ചാം പനി, മുണ്ടിനീര്, റൂബല്ല, പോളിയോ തുടങ്ങിയവ) പ്രതിരോധിക്കുന്നതിന് ഈ പൊതുവായ പ്രതിരോധ ശക്തികൊണ്ട് മാത്രം കഴിയില്ല. ഇവിടെയാണ് നിര്‍ദ്ദിഷ്ടമായ അണുബാധമൂലമുണ്ടാകുന്ന രോഗത്തെ പ്രതിരോധിക്കുന്നതിന് നിര്‍ദ്ദിഷ്ടമായ വാക്‌സിനുകള്‍ വൈദ്യശാസ്ത്രം ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്തിട്ടുള്ളത്. അങ്ങനെ കഴിഞ്ഞ അഞ്ച് ദശകത്തിലേറേയായി രോഗപ്രതിരോധ പ്രവര്‍ത്തനത്തിലൂടെ നമുക്ക് മേല്‍സൂചിപ്പിച്ച രോഗങ്ങള്‍ കുട്ടികളില്‍ വരുന്നത് തടയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വസ്തുതാപരമായ വിജയത്തിന്റെ ചരിത്രമാണ്. ഈ നേട്ടത്തിന് കേവലമായ വൈകാരിക അജ്ഞതാവാദങ്ങള്‍കൊണ്ട് പുകമറ സൃഷ്ടിച്ച് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല. മറിച്ച് അത് സാമൂഹികമായ വിപത്താണ് സൃഷ്ടിക്കുന്നതെന്നോര്‍ക്കുക. കുത്തി വെക്കണോ വേണ്ടയോ എന്നു ചര്‍ച്ച ചെയ്തു ഒരു തീരുമാനം എത്തുമ്പോഴേക്കും ഡിഫ്തീരിയ നമ്മളെ ആകെ ബാധിച്ചു കഴിയും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ കേസുകള്‍ വന്നുതുടങ്ങി. ഒരു കേസിനു സമൂഹത്തില്‍ ഒരായിരം പേര്‍ ഇതിന്റെ  അണുവാഹകര്‍ ആയി ഉണ്ടെന്ന കാര്യം ഓര്‍ക്കുക. കുത്തി വയ്പിനെതിരെ വാളെടുത്തവരുടെ നേരെ തിരിഞ്ഞിട്ടു പ്രയോജനമില്ല. സമൂഹത്തില്‍ വലിയതോതില്‍ ബോധവത്കരണം സൃഷ്ടിക്കുന്നതിന് ആരോഗ്യസംവിധാനവും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ പുതിയ സാഹചര്യത്തെ ഫലപ്രദമായി, വിജയകരമായി നേരിടാനാകു.

ഡിഫ്തീരിയ കേസുകള്‍ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പലരും ഇതു പിടിപെടാന്‍ സാധ്യത ഉള്ളവരാണെന്നതാണ്. ഏറെ ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യം. അതുകൊണ്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ക്കും വൈദ്യവിദ്യാര്‍ഥികള്‍ക്കും ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും ഓരോ ഡോസ് ടി ഡി നല്‍കിക്കഴിഞ്ഞു.

കുത്തിവയ്പ് കഴിഞ്ഞു രോഗ പ്രതിരോധശേഷി നേടിയ ഒരാള്‍ ആ രോഗാണു ഉള്ള ചുറ്റുപാടില്‍ കഴിയുമ്പോള്‍ അയാള്‍ക്കു അസുഖം പിടിപെടുന്നില്ല. മാത്രമല്ല ആ അണുവുമായുള്ള സമ്പര്‍ക്കം അയാളുടെ പ്രതിരോധ ഘടനയെ ഉദ്ധീപിപ്പിച്ചു കൊണ്ടേയിരിക്കും.

ഡിഫ്തീരിയയുടെ കാര്യത്തില്‍ ഇങ്ങനെ സംഭവിക്കാന്‍ സാധ്യത കുറവാണ്. കാരണം കുറെ ഏറെ വര്‍ഷങ്ങളായി അതു നമ്മുടെ നാട്ടില്‍ തീരെ ഇല്ലായിരുന്നു. കൊച്ചു കുട്ടികള്‍ ആയപ്പോള്‍ എടുത്ത പ്രതിരോധ കുത്തിവയ്പ്പിലൂടെ ആര്‍ജിച്ച പ്രതിരോധ ശേഷി മെല്ലെ കുറഞ്ഞു വരാന്‍ സാധ്യത ഉണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തില്‍. പെട്ടെന്ന് ഒരു ദിവസം ഡിഫ്തീരിയ ബാധിച്ച ഒരാളുടെ തൊണ്ടയില്‍ ടോര്‍ച്ചടിച്ചു പരിശോധിക്കുന്ന ഡോക്ടര്‍ക്കു ആ അണു തന്റെ ശ്വാസത്തിലൂടെ പകര്‍ന്നു കിട്ടാന്‍ ഏറെ  എളുപ്പമാണ്. പ്രതിരോധ ശേഷി കുറഞ്ഞ ഇയാള്‍ക്ക് അസുഖം പിടി പെടാനും. അതുകൊണ്ടാണ് പ്രതിരോധകുത്തിവയ്‌പ്പെ ടുത്തിട്ടുള്ളവരാണെങ്കിലും ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ സ്വയം ഒരു ടി ഡി ഡോസ് എടുത്തതെന്ന് ഓര്‍ക്കുക.


Posted by vincent