Mar 17 2025, 3:11 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

ഡെങ്കിയും പപ്പായയും

ഡെങ്കിയും പപ്പായയും

ഡെങ്കിയും പപ്പായയും

August 9, 2024

ഡോ. എം പി മിത്ര
ഈഡിസ് ഈജിപ്തി എന്ന പേരില്‍ അറിയപ്പെടുന്ന കൊതുകിലൂടെ പകരുന്ന ഫഌവിറിഡേ കുടുംബത്തില്‍പ്പെട്ട വൈറസു കളാണ് ഡെങ്കിപ്പനി ഉണ്ടാക്കുന്നത്. നാല് സീറോടൈപ്പ് വൈറസുകളാണ് കണ്ടുവരുന്നത്. ആധുനിക യുഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട വൈറല്‍ രോഗങ്ങളില്‍ ഒന്നായി ഈ രോഗത്തെ കരുതുന്നു. ഏകദേശം 50നും 100നും ഇടക്ക് മില്ല്യണ്‍ ആളുകള്‍ക്ക് പ്രതിവര്‍ഷം ഈ രോഗം പിടിപെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആയതുകൊണ്ട് അന്തര്‍ദേശീയ തലത്തില്‍ ഈ രോഗം പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയായി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ ഏതാണ്ട് 5 ലക്ഷം പേര്‍ക്ക് ഡെങ്കി രക്തസ്രാവം പനിയോടൊപ്പം ഉണ്ടാകുന്നു. വൈറസുകള്‍ ബാധിച്ച കൊതുക് കടിക്കുന്നവരിലാണ് രോഗം ഉണ്ടാവുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ (5-7 ദിവസം) രോഗലക്ഷണങ്ങള്‍ ആരംഭിക്കും. ശക്തമായ പനി, തൊലിപ്പുറമെ തടിപ്പുകള്‍, തലവേദന (ഡെങ്കിട്രയാഡ്) ഇവയാണ് മൂന്ന് പ്രധാന ലക്ഷണങ്ങള്‍. സന്ധികള്‍ തോറും വേദന, പേശികളില്‍ വേദന, മനംപുരട്ടല്‍. ഛര്‍ദ്ദി, കണ്ണില്‍ വേദന മുതലായ മറ്റു ലക്ഷണങ്ങളും രോഗിയില്‍ പ്രകടമാവാറുണ്ട്. ബഹുഭൂരിപക്ഷം പേരിലും ഈ രോഗം മാരകമാകാറില്ല.
ആസ്പിരിന്‍, ബ്രുഫന്‍, നോണ്‍ സ്റ്റീറോയിഡ് ആജി ഇന്‍ ഫഌമ്മേറ്ററി ഡ്രഗ്‌സ് (എന്‍ എസ് എ ഐ ഡി എസ്), ആന്റി ബയോട്ടിക്കുകള്‍, സ്റ്റീറോയിഡ് ഇവയുടെ ഉപയോഗം രോഗത്തെ കുറയ്ക്കുകയില്ല എന്നു മാത്രമല്ല, സങ്കീര്‍ ണ്ണമാക്കുകയും ചെയ്യും. ഇവ ഉപയോഗിച്ചാല്‍ ആമാശയ വീക്കവും രക്തസ്രാവവും ഉണ്ടാ കാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്. പാരസെറ്റമോളിന്റെ അമിത ഉപയോഗവും രോഗത്തെ അപകടകരമായ ദിശയിലേയ്ക്ക് നയിക്കും. സതോസ്‌ക്കറിന്റെ ഫാര്‍മക്കോളജി ബുക്കില്‍ പാരസെറ്റമോളിനെക്കുറിച്ചിപ്രകാരമാണ് പറുന്നത്. “Large dozes (7to10gms) of paracetamol produces extensive hepato cellular damege and renal tubular necrosis and may cause death. Paracetamol may cause fever, neutropenia, thrombo-cytopenia (പ്ലേറ്റ് ലെറ്റുകളുടെ എണ്ണം കുറയുന്ന അവസ്ഥ) nephropathy and skin reations” പാരസെറ്റമോളിന്റെ ഉപയോഗം കരളിനും, വൃക്കകള്‍ക്കും പ്ലേറ്റലെറ്റുകള്‍ക്കും നാശം ഉണ്ടാക്കുന്നുവെന്ന് സാരം. പ്ലേറ്റ് ലെറ്റുകളുടെ എണ്ണം കുറയുവാന്‍ പ്രധാനമായി മൂന്ന് കാരണങ്ങള്‍ പറയുന്നു. ഒന്ന് കരളിന് തകരാര്‍ സംഭവിയ്ക്കുമ്പോള്‍ ത്രോംബോപൊയിറ്റി ന്റെ ഉല്‍പാദനം കുറയുന്നതുകൊണ്ട്. രണ്ട്, വൈറല്‍/ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ കൊണ്ട്. മൂന്ന്, ഡെങ്കിപ്പനി കൊണ്ട്, ഡങ്കിപ്പനിയാല്‍ സ്വതവേ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞു പോകുന്ന അവസ്ഥയില്‍ പാരസെറ്റമോള്‍ കൂടി കഴിക്കുമ്പോള്‍, അതിന്റെ പ്രതിപ്രവര്‍ത്തന ഫലമായി പെട്ടെന്ന് രോഗിയുടെ പ്ലേറ്റ്‌ലെറ്റുകള്‍ ക്രമാതീതമായി കുറയും. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുമ്പോള്‍ കരളിനും സ്പ്ലീനും വീണ്ടും വീക്കമുണ്ടാവുകയും തല്‍ഫലമായി ഫോളേറ്റിന്റെ അളവ് കുറയുകയും രക്തവാര്‍ച്ച ഉണ്ടാവുകയും ചെയ്യും. ഈ ചാക്രിക പ്രവര്‍ത്തനം രോഗിയെ അപകടാവസ്ഥയിലേക്ക് എത്തിക്കും.
ഈ അവസ്ഥയില്‍ പ്രകൃതിജന്യമായ ഫോളേ റ്റുകള്‍ നല്‍കുന്നത് രോഗത്തിന്റെ സങ്കീര്‍ണ്ണതയെ തടയും. ഫോളേറ്റ്, വൈറ്റമിന്‍ സി, ബീറ്റാകരോട്ടിന്‍ എന്നിവയുടെ സമൃദ്ധമായ കലവറയാണ് പപ്പായ. ഒരു ശരാശരി പപ്പായയില്‍ 800 ഗ്രാം പൊട്ടാസ്യം ഉണ്ട്. പപ്പായയിലുള്ള ‘പാപ്പായിന്‍’ എന്ന ദഹന രസം പെപ്പറ്റിന്‍ എന്ന ദഹനരസത്തിന് സമാനമാണ്. പ്രോട്ടീനുകളെ വികേന്ദ്രീകരിക്കുവാന്‍ കഴിവുള്ളതിനാല്‍ ഇറച്ചി പാകം ചെയ്യുമ്പോള്‍ ഒരു കഷണം പപ്പായ ഇട്ടാല്‍ ഇറച്ചിക്ക് മാര്‍ദ്ദവം ലഭിക്കും. പൊട്ടിയ ഡിസ്‌കുകളെ യോജിപ്പിക്കുവാന്‍ കഴിവുണ്ടെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. മജ്ജയില്‍ ഗുണപരമായ മാറ്റം വരുത്തുവാന്‍ പപ്പായയ്ക്കുള്ള കഴിവി നെയാണിത് സൂചിപ്പിക്കുന്നത്. പപ്പായയിലെ ഫോളേറ്റുകള്‍ അസ്ഥിമജ്ജകളില്‍ ധാരാളം ഫോളേറ്റുകള്‍ അധികമായി ഉല്പാദിപ്പിക്കും. നല്ല ഒരു ആന്റി ഓക്‌സിഡന്റ് ആയതിനാല്‍ ശരീരത്തിലെ ഫ്രീറാഡിക്കലുകളുടെ നാശത്തെ തടുക്കുവാനും സെല്ലുകളുടെ നാശത്തെ പ്രതിരോധിക്കുവാനും കഴിവുണ്ട്.
പപ്പായ ഇലയുടെ ചാറ് ഡങ്കിപ്പനിയ്ക്ക് ഔഷധമായി ഉപയോഗിയ്ക്കാമെന്ന് കേരളത്തില്‍ അടുത്തകാലത്ത് പ്രചരിക്കുകയുണ്ടായി. പലരും ഇതുപയോഗിച്ച് നോക്കി. ഫലപ്രദമാണെന്ന് ചില ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇത് കേവലം മിഥ്യാധാരണയാണെന്ന നിഗമനത്തില്‍ ചില മെഡിക്കല്‍ സംഘടനാവ ക്താക്കള്‍ രംഗത്തിറങ്ങി. അവരുടെ ഭാഷയില്‍ ‘സംശയാതീതമായി തെളിയിക്കപ്പെടാത്ത മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കുന്ന ഡോക്ട ര്‍മാര്‍’ വൈദ്യശാസ്ത്രത്തിന്റെ വൈതികതക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് ചെയ്യുന്നത് എന്ന് വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.
എന്നാല്‍ 2011 ഏപ്രിലിലെ ഏഷ്യന്‍ പസഫിക് ജേണലില്‍ ഓഫ് ട്രോപ്പിക്കല്‍ ബയോമെഡി സിനില്‍ അഞ്ചോളം ഗവേഷണ സ്ഥാപനങ്ങള്‍ നടത്തിയ ഗവേഷണ റിപ്പോര്‍ട്ടില്‍ പപ്പായ ഇലയുടെ ചാറ് ഡെങ്കിപ്പനിക്ക് ഫലപ്രദമായ ഔഷധമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അനു ബന്ധമായ ഒരു കേസ് റിപ്പോര്‍ട്ടും രേഖ പ്പെടുത്തുന്നു. 45 വയസ്സുള്ള ട്രക്ക് ഡ്രൈവര്‍ 104oF പനിയും ശ്വാസം മുട്ടലും ശക്തമായ ഛര്‍ദ്ദിയും, തൊലിക്ക് ചുവന്ന തടിപ്പും, വിറയലും, പേശീവേദനയും, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവുമായി പേഷവാറിലെ പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ (ലേഡി റീഡിംഗ് ഹോസ്പിറ്റല്‍) എത്തി. മണിക്കൂറുകള്‍ കഴിയുംതോറും രോഗ തീവ്രത കൂടിക്കൊണ്ടിരുന്നു. പരിശോധനയില്‍ ഡെങ്കി പ്പനി സ്ഥിരീകരിച്ചു. പ്ലേറ്റ്‌ലെറ്റ് കൗണ്ട് 176×103/ml ല്‍ നിന്ന് അഞ്ചാം ദിവസം 55×103/ml ലേക്ക് താഴ്ന്നു. ആന്റി ബയോ ട്ടിക്കുകളും ആന്റി മലേറിയന്‍ ഡ്രഗുകളുമായി രുന്നു നല്‍കിയിരുന്നത്. മരുന്നുകള്‍ ഫലപ്രദമായി അനുഭവപ്പെട്ടില്ല. ഒരു പ്രതീക്ഷക്കും വക നല്‍കുന്നതായിരുന്നില്ല രോഗിയുടെ അപ്പോഴത്തെ അവസ്ഥ. അസം യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് ബയോളജിക്കല്‍ സയന്‍സ് ഉള്‍പ്പെടെ നാലോളം സ്ഥാപനങ്ങള്‍ പപ്പായയെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഒടുവില്‍, പപ്പായയുടെ ഇല കഴുകി വൃത്തിയാക്കി 25ml ജൂസ് എടുത്ത് അല്പം സൂക്രോസും ചേര്‍ത്ത് 2 നേരം 5 ദിവസം നല്‍കുവാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. 24 മണിക്കൂര്‍ കൂടുമ്പോള്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് ടെസ്റ്റ് ചെയ്തു. ഓരോ ദിവസവും കൗണ്ട് ഉയര്‍ന്നു വരുന്നതായി കണ്ടു. പ്ലേറ്റ്‌ലെറ്റ് നില: ഒന്നാം ദിവസം 73×103/ml, രണ്ടാം ദിവസം 120×103/ml, മൂന്നാം ദിവസം 137×103/ml, നാലാം ദിവസം 159×103/ml, അഞ്ചാം ദിവസം കൗണ്ട് 168x103ml ലേക്ക് തിരിച്ചു കയറി വരുകയും രോഗി സുഖം പ്രാപിക്കുകയും ചെയ്തു.
പപ്പായയില്‍ കൈമോപപ്പയിന്‍, പപ്പയിന്‍ എന്നീ ജൈവ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മേല്‍പ്പറഞ്ഞവ രണ്ടും ദഹന തകരാറു കള്‍ക്കുപയോഗിക്കുന്നതാണ്. ലിപേസ്, ഹൈഡ്രോലേസ് എന്നിവയും പപ്പായയിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ‘ബയോ കാറ്റലിസ്റ്റ്’ ആയി പപ്പായയെ വിശേഷിപ്പിക്കാം. പപ്പായയുടെ കറ ദഹനക്കുറവിനുപയോഗിക്കാം. പൊള്ളലിന് പുരട്ടാം. പഴവും കുരുവും അമീമിയാസിസിനും, വിര കൃമി ഉപദ്രവങ്ങള്‍ക്കും പ്രയോജനപ്രദ മാണ്. പകുതി പഴുത്ത പപ്പായ ഗര്‍ഭിണികള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ചിലപ്പോള്‍ ഗര്‍ഭം അലസലിന് സാധ്യ തയുണ്ട്. പഴുത്ത പപ്പായയ്ക്ക് ഈ പ്രശ്‌നമില്ല. പപ്പായയുടെ എല്ലാ ഭാഗങ്ങളും ഔഷധ ഗുണമുള്ളതാണ്. ആന്റി മൈക്രോബിയല്‍, ആന്റ് ഹെല്‍മെന്റിക് (കൃമിനാശിനി), ആന്റി മലേറിയല്‍, ആന്റി ഫംഗല്‍, ആന്റി അമീബിക്, ഹെപ്പാറ്റോ പ്രൊട്ടക്ടീവ്, ആന്റി ഫെര്‍ട്ടിലിറ്റി, ഇമ്മ്യൂണോ മോഡുലേറ്ററി എന്നീ ഗുണങ്ങള്‍ ഉണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കരിനൊച്ചിയില  കണ്ടകാരി ഉലുവ എന്നീ ആയുര്‍വേദ ഔഷധങ്ങള്‍ക്കും ഇപ്രകാരം ഡെങ്കിക്കെതിരായി പ്രവര്‍ത്തിക്കുവാന്‍ കഴിവുണ്ട് എന്നു പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. പാകിസ്ഥാന്‍ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും ഗവേഷണങ്ങളില്‍ പങ്കാളിത്വം വഹിച്ചു.

Posted by vincent