September 16, 2023
ഒരു ലോക കാൻസർ ദിനം കൂടി കടന്നുപോകുന്നു. കേരള ത്തിലെ കാൻസർ ബാധിതരുടെ എണ്ണം അനുദിനം വർദ്ധിച്ച് വരുകയാണ്. പുരുഷന്മാരിലെ കാൻസറിന് പ്രധാനകാരണം പുകയിലയുടെ ഉപയോഗമാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പുകയില ഉല്പന്നങ്ങൾ അവ പലതും നിരോധിച്ചിട്ടുണ്ടെങ്കിലും അവയിൽ കരിഞ്ചന്തയിൽ ലഭ്യമാ ണ്. സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് പുകയില ഉല്പന്ന ങ്ങളുടെയും മറ്റ് മയക്ക് മരുന്നുകളുടെയും കച്ചവടം പൂർവ്വാ ധികം ശക്തമായി നടന്നുവരുന്നു. സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ചുള്ള പുകയില ഉപയോഗവും കാൻസറും എന്നവിഷയ ത്തിൽ പഠനം നടത്തിയ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന അസോസിയേറ്റ് പ്രൊഫസർ ഡോ. ആർ ജയകൃഷ്ണൻ ആരോഗ്യപ്പച്ചയുമായി സംസാരിക്കുന്നു.
പുകയില ഉപയോഗം കാൻസറിനുകാരണമാകുന്നുവെന്ന പഠ നത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മുതിർന്നവരിലും കുട്ടികളിലുമുള്ള പുകയില ഉപയോഗത്തെപ്പറ്റിയും അതുണ്ടാ ക്കുന്ന ദുരന്തത്തെപ്പറ്റിയും പറയാമോ?
കാൻസർ രോഗികൾ പുതുതായി ഉണ്ടാകുന്നുണ്ട്. ഇതിന്റെ മൂന്നിലൊന്നു പേരും ചികിത്സക്കായി ആർസിസിയിൽ എത്തുന്നതായി കണക്കുകൾ സൂചിപ്പി ക്കുന്നു. ആർസിസിയിൽ വരുന്ന രോഗി കളുടെ കണക്ക് നോക്കിയാൽ കാൻസർ ബാധിതരായ പുരുഷൻമാ രിൽ നാല്പതുശതമാനത്തിനും പുകയി ലയുടെ ഉപയോഗം മൂലമുണ്ടാകുന്ന കാൻസറാണെന്ന് കാണാൻ കഴിയും. ഇത്തരം കാൻസറുകളിലധികവും വായിലും ശ്വാസകോശത്തിലുമുണ്ടാകു ന്നവയാണ്. 1980 കളിലൊക്കെ ആർ സിസി രജിസ്റ്റർ പ്രകാരം പുകയില ചവ യ്ക്കുന്നതുമൂലമുണ്ടാകുന്ന കാൻസറു കൾ വളരെ കൂടുതലായി രുന്നു. ഇപ്പോൾ അത് ചുരുങ്ങിവന്നിട്ടുണ്ടങ്കിലും കടലോരമേഖലയിലും ആദിവാ സിമേഖലയിലും ചിലകോളനികളിലും പുകയില ഉപയോഗം കൂടിയ നിലയിൽ തുടരുന്നുണ്ട്. 2009-2010 കാലത്തെ ഗ്ലോബൽ അഡൽട്ട് ടുബാക്കോ സർവ്വേ പ്രകാരം കേരളത്തിൽ പുകയില ഉപ യോഗം പുരുഷന്മാരിൽ 35% ആയിരു ന്നു. പുകവലിയാണ് പുരുഷന്മാരിൽ കൂടുതലായി കണ്ട് വരുന്നത്. ഇത് 27% വരും. സ്ത്രീകളിൽ ശരാശരി 8 ശത മാനം പേർ പുകയില ചവയ്ക്കുന്നവരാ
കൗമാരക്കാരുടെ ഇടയിൽ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം മുൻകാല പറ ങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് യാമോ?
കേരളത്തിലെ മൊത്തത്തിലുള്ള കൗമാര ക്കാരെ കേന്ദ്രീകരിച്ചുള്ള പഠനം നടന്നി ട്ടില്ല. ചില ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ ഠനങ്ങളാണുണ്ടായിട്ടുള്ളത്. തിരുവന ന്തപുരം ജില്ലയിലെ ഗ്രാമീണമേഖല യിലെ സർക്കാർ സ്കൂളുകൾ കേന്ദ്രീക രിച്ചുള്ള പഠനത്തിൽ 7.4% പേരും അധ്യായനവർഷത്തിലൊരു പ്രാവശ്യമെ ങ്കിലും പുകയില ഉപയോഗിച്ചതായി കണ്ടെത്തി. അധ്യായനവർഷത്തിൽ മദ്യം ഒരുതവണയെങ്കിലും ഉപയോഗിച്ചവർ 5.6% വരും. ഒൻപത്, പത്ത്, പതിനൊ ന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ആൺകുട്ടി കളുടെയിടയിലെ പഠനമാണിത്. പാൻ മസാല പോലുള്ള ഉല്പന്നങ്ങൾ നിരോ ധിച്ചതിന് ശേഷവും കരിഞ്ചന്തയിലൂടെ ഇവയുടെ വില്പന സ്കൂൾ പരിസരങ്ങ ളിൽ കൂടിയ അളവിൽ നടന്നുവരുന്നു ണ്ട്. അധികാരികളുടെ അടിയന്തരശ്രദ്ധ പതിയേണ്ട കാര്യമാണിത്.
കുട്ടികളിലെ ലഹരി ഉപയോഗവും പുക യില ഉല്പന്നങ്ങളുടെ ഉപയോഗവും പരി പൂർണമായി ഇല്ലാതാക്കാൻ എന്ത് നടപടികളാണ് കൈകൊള്ളാനാവുക?
ഇതുസർക്കാരിന്റെ മാത്രം ഉത്തരവാദി ത്തമായി സമൂഹം നോക്കിക്കാണുന്നു ണ്ട്. കുടുംബത്തിനും സമൂഹത്തിനും സർക്കാരിനും ഇക്കാര്യത്തിൽ ഒരേ ഉത്ത രവാദിത്തമാണുള്ളത്. കൗമാരപ്രായത്തി ലാണ് ബഹുഭൂരിപക്ഷം പേരും പുക യില ഉപയോഗിച്ചുതുടങ്ങുന്നത്. കൗമാ രക്കാരോട് അവരുടെ കൂട്ടുകാരെപ്പറ്റി മാതാപിതാക്കൾ ചോദിച്ചറിയണം. അതിന് നല്ല ഒരു ഗൃഹാന്തരീക്ഷമുണ്ടാവ ണം. സ്കൂളിൽനിന്ന് വരുന്ന കുട്ടിയോട് സ്നേഹതോടെ അന്നന്നത്തെ കാര്യ ങ്ങൾ ചോദിച്ചറിയാനുള്ള അന്തരീക്ഷമു ണ്ടെങ്കിൽ ഇതുപോലുള്ള ദുശ്ശീലങ്ങ ളിൽനിന്ന് കുട്ടികളെ മോചിപ്പിക്കാൻ സാധിക്കും. പക്ഷേ, ഇന്ന് മനുഷ്യൻ ജോലിത്തിരക്ക് മൂലമുള്ള വെപ്രാള ത്തിൽ സ്വന്തം കുടുംബം മറക്കുമ്പോൾ അത് ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയാണ്. സ്കൂളിൽ നൂറ് മീറ്റർ അകലെ മാത്രമേ പുകയിലയും മദ്യവും വില്ക്കാൻ പാടുള്ളൂ. എന്നിട്ടുകൂടിയും കുട്ടികൾക്കായി സ്കൂൾ പരിസരത്ത് പുകയില ഉല്പന്നങ്ങൾ വില്ക്കുന്നതായി ഞങ്ങൾ നടത്തിയ പഠനത്തിൽ അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഹയർ സെക്കൻഡറി തല ത്തിലുള്ള അറുപത് ശതമാനവും ഹൈസ്കൂൾ തലത്തിലുള്ള അറുപത്തി രണ്ട് ശതമാനം കുട്ടികളും പറയുന്നത് നിരോധിച്ച പുകയില ഉല്പന്നങ്ങളായ പാൻമസാലയും മറ്റും അനധികൃത കച്ച വടം തകൃതിയായി നടക്കുന്നുണ്ട് എന്നാ
കുട്ടികളുടെ ഇടയിൽ നടത്തിവരുന്ന ബോധവൽക്കരണ പരിപാടികൾ ഇത്തരം ദുശീലങ്ങൾ ഒഴിവാക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നുണ്ടോ?
ഞങ്ങൾ നടത്തിയ പഠനത്തിൽ പുകയില യുടെ ദൂഷ്യഫലങ്ങളെപ്പറ്റിയുള്ള ബോധവ ത്കരണത്തിന്റെ അവലോകനത്തിൽ ക്ലാസിന് മുൻപും ശേഷവും നടത്തിയ ഇവാല്യുവേഷനിൽ മൊത്തത്തിൽ ഗുണമു ണ്ടായിട്ടുണ്ടെങ്കിലും ബോധവത്കരണം കൊണ്ടുണ്ടായ വ്യത്യാസം ( നോളജ് സ്കോർ) കൂടുതൽ കണ്ടത് പുകയിലെ ഉപയോ ഗിക്കാത്തവരിലാണ്. അതു കണ്ടെത്തി പുകയില ഉപയോഗിക്കുന്നവ രിൽ മാറ്റമുണ്ടാക്കാൻ പുതിയ രീതിയി ലുള്ള ബോധവത്കരണം കാര്യക്ഷമമായി നടപ്പാക്കണം.
നിയന്ത്രണങ്ങൾ ഇത്തരം ഉല്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാൻ സഹായകമായിട്ടുണ്ടോ?
കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി പുകയില ഉല്പന്നങ്ങളുടെ നികുതിയിൽ ക്രമാനുഗതമായ വർദ്ധനവ് വരുത്തിയിട്ടു ണ്ട്. കൂടുതൽ നിയന്ത്രണങ്ങളും നിബ ന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. നില വിൽ പുകയില ഉപയോഗത്തിനും വിനയ്ക്കുമെതിരെ നിയമങ്ങളുണ്ടെങ്കിലും കൂട്ടായ പ്രവർത്തനങ്ങളുണ്ടെങ്കിൽ ആ രംഗത്ത് കൂടുതൽ മാറ്റം വരുത്താനാകും. നിന്ന്പോകാത്ത സസ്റ്റെയിനബിളായി ബോധവത്കരണപരിപാടികൾ തുടരേണ്ട തുമുണ്ട്. മുൻപ് പറഞ്ഞ പഠനത്തിൽ ആ അധ്യായനവർഷത്തിൽ പുകയില ഉല്പന്ന ങ്ങൾ ഉപയോഗിച്ച കുട്ടികളുടെ കുടുംബത്തിലെ 63 ശതമാനം കുടുംബാംഗങ്ങളും
പുകയില ഉപയോഗിക്കുന്നതായി കണ്ട ത്തി. അതിന്റെ സ്വാധീനമായിരിക്കാം കുട്ടി കൾ അഡിക്റ്റാവുന്നതിന്റെ പ്രധാന കാര ണം.
പാൻമസാല, പുകയില ഉല്പന്നങ്ങൾ ഇവ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ക്രമേണ വിവിധ അസുഖങ്ങളുണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് അപ്പർ പ്രൈമറി മുതലേ കൃത്യമായ ബോധവത്ക രണം നടത്തണമെന്നാണ് എന്റെ അഭിപ്രാ Wo.
പുകയിലയുടെ പരസ്യങ്ങൾ ആദ്യമായി നിരോധിച്ച സംസ്ഥാനം കേരളമാണ്. പുക വലിയും മറ്റ് പുകയില ഉല്പന്നങ്ങളും ശീലമാക്കിയവർക്ക് അത് കിട്ടാതെ വരു തുടർന്നുള്ള പെരുമാറ്റ വൈകല്യങ്ങളു മൊക്കെ വീട്ടുകാരെയും കുട്ടികളെയും ദോഷകരമായി ബാധിക്കും.
കാൻസർ ചികിത്സ ഇപ്പോൾ കൂടുതൽ മുന്നേറിയിട്ടുണ്ടല്ലോ?
കാൻസർ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കു ന്നത്. ശസ്ത്രക്രിയ, റേഡിയേഷൻ, കീമോ തെറാപ്പി എന്നീ ചികിത്സകൾക്ക് പുറമേ ടാർഗറ്റഡ് തെറാപ്പി ഇന്ന് ചികിത്സയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. റേഡിയേഷ നിൽപോലും ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. രോഗമുള്ള ഭാഗത്ത് മാത്രം സൂക്ഷ്മമായി റേഡിയേഷൻ നല്കാനുള്ള ആധുനിക യന്ത്രങ്ങൾ ഇന്ന് ഉണ്ട്. ഇതുവഴി ആരോഗ്യ മുള്ള കോശങ്ങൾക്ക് പാർശ്വഫലമേ ല്ക്കാതെ ചികിത്സിക്കാൻ സാധിക്കും.
കാൻസർ പ്രതിരോധ നിയന്ത്രണത്തിനുള്ള താങ്കളുടെ നിർദ്ദേശം എന്താണ്?
ഇന്ന് സമൂഹത്തില് കൂടുതലായി കണ്ട് വരുന്ന പ്രധാനപ്പെട്ട കാൻസർ രോഗങ്ങൾ നേരത്തേ കണ്ട് പിടിക്കാവുന്നവയാണ്. വായിലെ കാൻസർ, ഗർഭാശയ ഗളവായിലെ കാൻസർ, ഗർഭാശയ ഗ് ള കാൻസർ, സ്തനാർബുദം ഇവയെല്ലാം നേരത്തേ കണ്ട് പിടിക്കാൻ കഴിയുന്ന ഗണത്തിൽ പെട്ടവയാണ്. ഓരോ ജില്ലാ കേന്ദ്രങ്ങളിലും മുൻകൂർ രോഗനിർണയ കേന്ദ്രങ്ങൾ ആരംഭിച്ച് വിദഗ്ധപരിശോധന നടത്തിയാൽ പല പ്രധാന കാൻസർ രോഗ ങ്ങളും നേരത്തെ കണ്ടെത്തി ചികിത്സ എളുപ്പമാക്കാം. പുകയില ഉപയോഗം, വ്യായാമമില്ലായ്മ, ഭക്ഷണ രീതികൾ, ചില തരം അണുബാധകൾ, അമിത മദ്യപാനം തുടങ്ങിയവ കാൻസറിന് കാരണമാകുന്നു ണ്ട്. ആയുർദൈർഘ്യത്തിലുണ്ടായിട്ടുള്ള വർദ്ധനവും ഒരു പരിധിവരെ കാൻസറിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ചിട്ട യായ ജീവിതക്രമീകരണത്തിന് ഊന്നൽ നല്കിക്കൊണ്ട് കാൻസർ രഹിതമായ
Posted by vincent