Mar 17 2025, 3:33 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

പെരിയാര്‍: ഒരു വിഷമയ യാഥാര്‍ഥ്യം

പെരിയാര്‍: ഒരു വിഷമയ യാഥാര്‍ഥ്യം

പെരിയാര്‍: ഒരു വിഷമയ യാഥാര്‍ഥ്യം

August 9, 2024

ശ്രീജീഷ് മാളവം
പശ്ചിമഘട്ടത്തില്‍ നിന്നു തെളിനീരുമായി കുന്നി റങ്ങുന്നു പെരിയാറെന്നത് ഒരു പഴയ കല്പനയാണ്. വിഷം ശ്വസിച്ച്, വിഷം ഭക്ഷിച്ച്, വിഷം കുടിച്ചു ജീവിക്കുന്ന സമകാലിക ജനതയെ ചൂഴ്ന്നു നില്‍ക്കുന്ന ഒരു യാഥാര്‍ഥ്യമായി പരിണമിച്ചിരിക്കുന്നു വിഷപങ്കിലയായ പെരിയാര്‍. സുന്ദരമലകളും ശിവഗിരിക്കുന്നുകളും താണ്ടി ഒഴുകിവരുന്ന പെരിയാറിലേക്ക് തോട്ടംമേഖലയില്‍ നിന്നുള്ള രാസവള കീടനാശിനി മാലിന്യങ്ങളും, ഇങ്ങുതാഴെ അറവുശാല മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും നഗരമാലിന്യങ്ങളും എടയാറിലെത്തു മ്പോള്‍ നിരവധി വന്‍കിട ചെറുകിട കമ്പനികളിലെ നിര്‍ഗമകുഴലുകള്‍ വഴി രാസമാലിന്യങ്ങളും കലരുന്നു. ഇങ്ങനെ ജൈവ രാസവളങ്ങളുടെ സംയുക്ത വിഷസഞ്ചയമായി പെരിയാര്‍ മാറുന്നു.
പെരിയാര്‍ അറബിക്കടലിലേക്ക് പതിക്കാനൊഴു കിയെത്തുന്നിടത്ത് ഏലൂര്‍-എടയാര്‍ മേഖലയില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി ഏകദേശം 280 ഓളം കമ്പനികളാണ് പ്രവര്‍ത്തി ക്കുന്നത്.  ജെറോ സൈറ്റ്, ഫെറസ് ക്ലോറൈഡ് തുടങ്ങി നൂറിലധികം രാസമാലിന്യങ്ങളാണ് ഈ കമ്പനികള്‍ പെരിയാറിലേക്ക് ഒഴുക്കുന്നത്. ഇവയില്‍ തിരിച്ചറിയാനാകുന്ന 59 രാസമാലിന്യങ്ങളില്‍ 39 എണ്ണവും സ്ഥാവര കാര്‍ബണീക സംയുക്തങ്ങളാണ് (പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ടന്റ്‌സ്-പോപ്പ്‌സ്) എന്നത് അന്താരാഷ്ട്ര സംഘടനയായ ഗ്രീന്‍പീസിന്റെ 1999ലെ കണ്ടെത്തലുകളാണ്.
പെരിയാറിലേക്ക് തുറന്നുവച്ച 50 ഓളം മാലിന്യ നിര്‍ഗമകുഴലുകള്‍ വഴി കോടിക്കണക്കിനു ലിറ്റര്‍ സംസ്‌കരിച്ചതും അല്ലാത്തതുമായ ജലമാണ് പ്രതിദിനം ഈ കമ്പനികള്‍ പുറംതള്ളുന്നത്. ഇവയില്‍
തന്നെ 30 ഓളം കുഴലുകള്‍ അനധികൃതങ്ങളാണ്. ആവാസവ്യവസ്ഥകളാകെ തകര്‍ന്ന് നിറംമാറി ഒഴുകുന്ന പെരിയാറിന്റെ അടിത്തട്ടില്‍ ഊറിക്കൂടിയ രാസമാലിന്യങ്ങളില്‍ കഴിയാനാകാതെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തുന്നു. 1972 ലാണ് ജനശ്രദ്ധയാകര്‍ഷിച്ച മത്സ്യക്കുരുതി പെരിയാറില്‍ നടന്നത്. പിന്നീട് മത്സ്യങ്ങള്‍ ചത്തുപൊന്തുന്നത് ഒരു പതിവ് കാഴ്ചയായിമാറി. 1998 ജൂണ്‍11 ല്‍ സംഭവിച്ച ഏറ്റവും വലിയ മത്സ്യക്കുരുതിയിലൂടെ ഏകദേശം അഞ്ചുകോടി രൂപയുടെ മത്സ്യനാശമാണ് കണക്കാക്കിയത്. കരിമീന്‍, പൂളാന്‍, പാലാങ്കണ്ണി, ഞണ്ട്, മതിരാന്‍, തിരുത, കട്‌ല തുടങ്ങിയ മീനുകള്‍ അന്ന് വിഷത്തില്‍ പിടഞ്ഞൊടുങ്ങി. 1980 കളിലും 1986 കളിലും പെരിയാറില്‍ അധിവസിച്ചിരുന്ന ഏകദേശം 35ഓളം ഇനം മത്സ്യങ്ങള്‍ 2012ഓടെ 12 ഇനമായി ചുരുങ്ങിയെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ഏറ്റവുമധികം നിരീക്ഷണ സമിതികളും സംഘടനകളും കേന്ദ്ര-സംസ്ഥാ്യൂ മലിനീകരണ നിയന്ത്രണ ബോര്‍ഡുകളും പഠനങ്ങളും കണ്ടെത്തലുകളും നടത്തിയിട്ടും പെരിയാറിലെ മലിനീകരണം കാലാന്തരത്തില്‍ വര്‍ധിക്കുകയാണുണ്ടായത്. 2004 മുതല്‍ മൂന്നോ നാലോ വര്‍ഷംകൊണ്ട് എല്ലാ കമ്പനികളോടും ശൂന്യനിര്‍ഗമനം (സീറോ ഡിസ്ചാര്‍ജ്) കുടിവെള്ളത്തെ വിഷമയമാക്കുന്നുവെന്നതാണ് സത്യം.
ജില്ലയില്‍ കുടിവെള്ള വിതരണത്തിനായി ആശ്രയിക്കുന്ന പ്രധാന നദീസ്രോതസുകള്‍ സുരക്ഷിതമെന്ന് ജല അഥോറിട്ടിയുടെ ഗുണനിലവാര പരിശോധനാ വിഭാഗം ശാസ്ത്രീയപരിശോധനയില്‍ കണ്ടെത്തുന്ന റിപ്പോര്‍ട്ടുകളെ  ഉപജീവിക്കുമ്പോഴും പെരിയാര്‍, മൂവാറ്റുപുഴ, ചാലക്കുടിപ്പുഴ, കോഴിപ്പിള്ളിപ്പുഴ തുടങ്ങി എറണാകുളം ജില്ല കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പ്രധാന നദീസ്രോതസുകളെല്ലാം തന്നെ അനുദിനം മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന സത്യത്തെ എന്നാണ് നാം ഉള്‍ക്കൊള്ളുക.
പെരിയാറിനുവേണ്ടി കാലങ്ങളായി നടക്കുന്ന നിയമപോരാട്ടങ്ങളില്‍ ഒരുപാടുപേരുടെ ത്യാഗങ്ങളുണ്ട്. ഒരു നദി മരണത്തോടടു ക്കുമ്പോഴും കണ്ണുചിമ്മാതെ കാവലിരിക്കുന്നവര്‍. നിരന്തരമായുള്ള അവരുടെ ഇടപെടലുകളിലാണ് ഇത്തരം പ്രശ്‌നങ്ങളെ കാലികമാക്കുന്നത്. ഇവരുടെ ഇടപെടലുകളാണ് നിയമത്തിന്റെ സാധ്യതകളില്‍ പുതിയ പുതിയ പഠന്യൂസംഘങ്ങളെത്തുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബംഗളൂരു സോണിലെ ആറംഗ സംഘമാണ് പെരിയാറിന്റെ ദൈന്യതയെ കുറിച്ചു പഠിക്കാന്‍ ഒടുവിലെത്തിയ സംഘം. 2016 ഒക്ടോബര്‍ 18 മുതല്‍ 28 വരെ 10 ദിവസം സംഘം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഡിസംബര്‍ 20്യൂന് ഗ്രീന്‍ ട്രിബ്യൂണലില്‍ സമര്‍പ്പിക്കും.
റിപ്പോര്‍ട്ടില്‍ ഒരുപക്ഷേ കൂടുതല്‍ ഭീതിതമായ വസ്തുതകള്‍ ഉണ്ടായേക്കാം ഇല്ലാതിരുന്നേക്കാം. നിയമങ്ങള്‍ നിയമങ്ങളുടെ വഴിതേടും. പരിസ്ഥിതിയെയാകെ തകിടംമറിച്ചുകൊണ്ട്് മനുഷ്യനെന്ന ജീവിയുടെ ദുര മാത്രം വളരും. ഒരു നദി മാലിന്യവാഹിനിയായി മൃതപ്രായയായി കേഴുകയാണെന്ന സത്യം ഒരു ജനതയെ ഉണര്‍ത്തുന്നിടം വരെ ഇതു തുടരും. കേന്ദ്രീകൃത ശീതീകരണ സംവിധാനങ്ങളുള്ള പഞ്ചനക്ഷത്ര ആശുപത്രികള്‍ നമ്മുടെ അഭിമാന ചിഹ്നങ്ങളായി ആകാശം മുട്ടെ ഇനിയും ഉയരും.
വിവരങ്ങള്‍ക്ക് കടപ്പാട്
പുരുഷന്‍ ഏലൂര്‍
പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി
ചിത്രങ്ങള്‍: സൈനുദ്ദീന്‍ എടയാര്‍

Posted by vincent