Mar 17 2025, 2:55 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

പ്രമേഹവും ആയുർവേദവും

പ്രമേഹവും ആയുർവേദവും

പ്രമേഹവും ആയുർവേദവും

September 15, 2023

ശരീരത്തിലെ ഇൻസുലിന്റെ ഉല്പാദനത്തിലെ കുറവോ, ഇൻസു ലിന്റെ കാര്യക്ഷമത കുറവോ മൂലം രക്തത്തിലെ പഞ്ചസാര ആയ ഗ്ലൂക്കോസ് ക്രമാതീതമായി വർദ്ധിക്കുന്നു. ഇതു മൂലമുണ്ടാകുന്ന ശാരീരിക പ്രത്യാഘാതങ്ങളുടെ ആകെത്തുകയാണ് പ്രമേഹം. അമി തമായി മൂത്രം ഒഴിഞ്ഞു പോകുക എന്നതാണ് ഈ വാക്കിന്റെ അർഥം. പ്രമേഹം ഉണ്ടെന്നു തിരിച്ചറിയുന്ന രോഗികളെക്കാൾ തിരി ച്ചറിയാത്ത രോഗികളുണ്ടെന്നാണ് അനുമാനം.

പ്രമേഹത്തിന്റെ പ്രധാന കാരണങ്ങൾ

1.പാരമ്പര്യം

സ്ത്രീപുരുഷ ബീജങ്ങളിൽ അവരുടെ എല്ലാ ഗുണദോഷങ്ങളും സൂക്ഷ്മഭാവത്തിൽ അടങ്ങിയിട്ടുണ്ട്. ഇതു ഗർഭാശയത്തിൽ സംയോ ജിച്ച ശേഷം ഭ്രൂണത്തിന്റെ വളർച്ചാഘട്ടങ്ങളിൽ മാതാവിന്റെ ആഹാര വിഹാരങ്ങളും മാനസിക വ്യതിയാനങ്ങളുമൊക്കെ സ്വാധീ നിക്കുകയും അത് ഭാവിയിൽ ആരോഗ്യവും രോഗവുമൊക്കെ നിർ ണയിക്കുന്നയിക്കുന്നതിനു പ്രധാന പങ്കുവഹിക്കുകയും ചെയ്യും. പ്രമേഹമുള്ള മാതാവിന്റെ കുട്ടികളിൽ പ്രമേഹ സാധ്യത കൂടാൻ കാരണം ഇതു തന്നെ.

2.ജീവിതശൈലി

മധുരം, കൊഴുപ്പ്, എരിവ്, പുളി, മത്സ്യമാംസങ്ങൾ, ധാന്യങ്ങൾ, പാൽ, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവയുടെ അമിതോപയോഗം, ലഹരി പദാർത്ഥങ്ങൾ, പാക്ക് ചെയ്ത വിവിധ ശീതള പാനീയങ്ങൾ ഇവയും പ്രമേഹത്തിനും അമിതവണ്ണത്തിനും പ്രധാന കാരണമാകുന്നു. അലസത, മടി, പകലുറക്കം, അമിതമായ ഉറക്കം, കൃത്യനിഷ്ടയില്ലായ്4 മാനസിക സംഘർഷം ഇവയൊക്കെ കാരണമാകാം.

3.പ്രമേഹ ലക്ഷണങ്ങൾ

ക, മോഹാലസ്യം, തളർച്ച, ചുട്ടുപുകച്ചിൽ, അലസത, അമിതമായ ഉറക്കം, ശരീരത്തിന് കനം തോന്നുക, തരിപ്പ്, തൊട്ടാൽ അറിയായ്മ, വേദന, വിറയൽ, വായും തൊണ്ടയും വരളുക, വായിനുമധുരം തോന്നുക, ശരീരത്തിനും മൂത്രത്തിനും മാധുര്യം, മൂത്രത്തിൽ കലക്കം.

 

അനുബന്ധ രോഗങ്ങൾ

1.ഡയബറ്റിക് ന്യൂറോപ്പതി

പ്രമേഹ രോഗികളിൽ സാധാരണ കണ്ടുവരുന്ന ഒന്നാണ് നാഡികൾ ക്കുള്ള തകരാറുകൾ. ഡയബറ്റിക് ന്യൂറോപതി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. നാഡികോരങ്ങൾക്ക് വേണ്ട വിധത്തിൽ പോഷണം ലഭിക്കാതിരിക്കുകയും തന്മൂലം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടു കയും ചെയ്യുന്നു. പേശിബലക്ഷയം, ചലന വൈകല്യങ്ങൾ, ലൈംഗിക ശേഷിക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. നാഡിവൈകല്യം മൂലം ശരീരകോശ ങ്ങൾക്ക് സ്വാഭാവികത നഷ്ടപ്പെടുകയും ക്രമേണ വണം, കോശനാശം എന്നിവ ഉണ്ടാകുകയും ചെയ്യുന്നു.

2.ഡയബറ്റിക് റെറ്റിനോപതി

ദീർഘകാലം പ്രമേഹം നിയന്ത്രിക്കാനാവാതെ തുടർന്ന് പോകുന്ന രോഗികളുടെ നേത്രങ്ങളുടെ രക്തക്കുഴലുകൾക്ക് സംഭവിക്കുന്ന അപചയത്തിന്റെ ഫലമായി കാഴ്ചശക്തി തകരാറിൽ ആവുന്നു.

3.ഡയബറ്റിക് നെഫ്രോപതി

അനിയന്ത്രിതമായ പ്രമേഹം വൃക്കകളുടെ പ്രവർത്തനത്തെ ബാധി ക്കുന്നു. ഇരുപതുവർഷത്തിലധികം പഴക്കമുള്ള പ്രമേഹ രോഗിക ളിൽ ഇതിനുള്ള സാധ്യത കൂടുതൽ ആകുന്നു. പ്രമേഹത്തോടു ഒപ്പം രക്തസമ്മർദ്ദം കൂടിയാകുമ്പോൾ വൃക്കകൾക്ക് തകരാറുണ്ടാകാൻ സാധ്യത കൂടുതലാണ്.

ഡയബറ്റിക് ഫ്രൂട്ട്

പ്രമേഹ രോഗത്തിൽ പാദസംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ് പ്രമേഹ രോഗികൾക്ക് പാദങ്ങളിൽ വ്രണം, കോശനാശം എന്നിവ ഉണ്ടാ കാനുള്ള സാധ്യത കൂടുതൽ ആണ് പാദങ്ങളിലേക്കുള്ള രക്തചംക്രമ ണത്തിന്റെ കുറവും നാഡികളുടെ പ്രവർത്തന വൈകല്യങ്ങളുമാണ് വ്രണത്തിനു കാരണമാകുന്നത്. വ്രണങ്ങളും കോശനാശവും വ്യാപി ക്കുന്നതോടെ രോഗബാധിത ഭാഗങ്ങൾ മുറിച്ചുന്നിക്കേണ്ട അവസ്ഥ തന്നെയും സംജാതമായേക്കാം.

ആഹാരം

പ്രമേഹ ചികിത്സയിൽ ആഹാരക്രമീകരണത്തിനു അതിയായ പ്രാധാന്വം ഉണ്ട്. മലയാളികളുടെ ആഹാര രീതി പൊതുവേ ആരോഗ്യ പരമല്ല മധുരം, അധികമായ കൊഴുപ്പ്, വറുത്തതും പൊരിച്ചതും, ഫാ സ്റ്റ് ഫുഡ് ഒക്കെ ധാരാളം കഴിക്കുന്ന മലയാളി ഏറ്റവും സമ്പന്നമായ ഭക്ഷണം കഴിക്കുന്നത് രാത്രിയാണ്. രണ്ടു നേരം ഭക്ഷണം ഒരു നേരം പ്രകൃതി വിഭവങ്ങൾ ഇതാണ് ശരീരത്തിന് ഹിതമായ ഭക്ഷണതി. അരിയാഹാരമടക്കമുള്ള ധാന്യങ്ങൾ രാവിലെയും ഉച്ചയ്ക്കും മിതമായ രീതിയിൽ കഴിക്കാം. ഊണിനു ധാരാളം പച്ചക്കറികൾ ഉപയോഗി ക്കണം. ബീൻസ്, പാവയ്ക്ക, അമരയ്ക്ക, കോവയ്ക്ക തുടങ്ങിയ പച്ച ക്കറികളും പയറുവർഗങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക. രാത്രി പാകം ചെയ്ത ആഹാരങ്ങൾ പൂർണമായും ഒഴിവാക്കുക ആപ്പിൾ, പപ്പായ, പൈനാപ്പിൾ, തണ്ണിമത്തൻ, മാതളം, ഈത്തപ്പഴം, പേരയ്ക്ക, സബർജില്ലി, പിയർ, ഞാവൽ പഴം തുടങ്ങി സീസണൽ പഴങ്ങളും കുക്കുമ്പർ (ക്രിക്കാർ, ക്യാരറ്റ്, സവാള, തക്കാളി, കാബേജ്, കോവയ്ക്ക തുടങ്ങിയ രണ്ടോ മൂന്നോ പച്ചക്കറികളും അരിഞ്ഞു ചേർത്ത രാത്രി ഭക്ഷണമായി കഴിക്കാം.പാൻക്രിയാസും തൊയിഡും അടക്കമുള്ള ഗ്രന്ഥികൾക്കും ശരീര കോശങ്ങൾക്കും ഉണ്ടാകുന്ന ഓക്സിഡേറ്റീവ് സ് തടയാനും പുതിയ കോശങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്ന ആന്റി ഓക്സി ഡന്റുകൾ പച്ചക്കറികളിലും പഴവർഗങ്ങളിലും ധാരാളമായി അടങ്ങി ചിരിക്കുന്നു. ഇവയുടെ സ്ഥിരമായ ഉപയോഗം യൗവനം നിലനിർ ത്താനും രോഗശമനത്തിനും സഹായിക്കും.

വ്യായാമം

ആഹാരത്തോടൊപ്പം പ്രമേഹ ചികിത്സയിൽ വ്യായാമത്തിനു പ്രധാന പങ്കാണ് ഉള്ളത്. വ്യായാമം മസിലുകളുടെ ഗ്ലൂക്കോസ് ആഗിരണം തരി തപ്പെടുത്തുന്നു. മാംസപേശികൾ കൂടുതൽ പ്രവർത്തന നിരതമാ കുന്നു. രക്തത്തിലുള്ള യൂക്കോസിൽ നിന്നാണ് ഇതിനുള്ള ഊർജ്ജം പേശികൾക്ക് ലഭിക്കുന്നത്. പേശികൾ പുഷ്ഠിപ്പെടുന്നത് കൂടുതൽ ക്കോസിനെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. പ്രമേഹ രോഗിയു ടെ ബലവും ആരോഗ്യവും വർദ്ധിക്കുന്നു. ശരീരത്തിൽ പഞ്ചസാരയു ടെ അളവ് ക്രമപ്പെടുന്നു.

ചികിത്സ

ആധുനിക ചികിത്സ പ്രമേഹ നിയന്ത്രണത്തിന് പ്രാധാന്യം നൽകുന്നതി നാൽ ഗുളികകൾ, ഇൻസുലിൻ എന്നിവയാണ് പ്രധാനമായി ഉപയോഗി ക്കുന്നത്. ആയുർവേദം പ്രമേഹ ചികിത്സയിൽ വൻ പ്രതീക്ഷകളാണ് നൽകുന്നത്. പാൻക്രിയാസിന്റെ ബീറ്റാ കോശങ്ങളെ പുനർജീവിപ്പി ക്കാൻ കഴിവുള്ള അത്ഭുത പച്ച മരുന്നുകൾ ആയുർവേദ ഗ്രന്ഥ ത്തിലും താളിയോലകളിലും ഉണ്ട്. അവയെ ഫലപ്രദമായി ഉപയോഗി ച്ചു ഇൻസുലിൻ പ്രതിരോധത്തെ മറികടക്കാൻ കഴിയും. പാൻക്രിയാ സീന്റെ ഉത്പാദനം മെച്ചപ്പെടുത്താനും കഴിയും. ശരീരത്തിന്റെ പ്രതി രോധ ശക്തി വർദ്ധിപ്പിച്ചു പാൻക്രിയാസിലെ ബീറ്റാ കോശങ്ങളുടെ ഓട്ടോ ഇമ്യൂണിറ്റിയെ മറികടന്ന് കോശങ്ങളുടെ നാശം തടയാനും പുതി യവ ഉല്പാദിപ്പിക്കാനും ആന്റി ഓക്സിഡന്റുകളായ പ്രകൃതിദത്തമായ ഔഷധങ്ങൾക്കു കഴിയും. ടൈപ്പ് 2 പ്രമേഹത്തിൽ രോഗിയുടെ ശരീര ബലമനുസരിച്ചു ചികിത്സ പൂർണമായും വിജയിപ്പിക്കാൻ കഴുയും. അമിതമായ തോതിൽ ഇൻസുലിൻ കുത്തിവച്ചിട്ടും ഗ്ലൂക്കോസിന്റെ അളവ് വളരെ ഉയർന്നു നിൽക്കുന്ന രോഗികളുണ്ട്. ഇൻസുലിന്റെ പ്രതിരോധം മൂലം മസിലുകൾക്ക് ഗ്ലൂക്കോസിനെ ആഗിരണം ചെയ്യാൻ കഴിയാത്തതാണ് കാരണം. ഇൻസുലിൻ മാറി മാറി പരീക്ഷിക്കുകയാ ണ് ആധുനിക ചികിത്സകർ ചെയ്യുന്നത്. എന്നാൽ ക്കോസ് ആഗിര ണവും ഉപയോഗവും വർധിപ്പിക്കാനും ധാതു പചന പ്രക്രിയയെ വർ ധിപ്പിച്ചു ക്കോസിനെ ക്രമപ്പെടുത്താനും ആയുർവേദത്തിൽ ഔഷ ധങ്ങൾ ഉണ്ട്. ആധുനിക പ്രമേഹ ഔഷധങ്ങളുടെ പാർശ്വഫലങ്ങൾ തീരെ ഇല്ലെന്നു മാത്രമല്ല ക്ഷീണം, തളർച്ച അമിത മൂത്രം പോക്ക്, അല നാത തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും ആരോഗ്വത്തിലേക്കു തിരിച്ചുവരാനും ആയുർവേദം സഹായിക്കുന്നു.


Posted by vincent