Mar 17 2025, 3:58 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

രക്താര്‍ബുദത്തിന് ആയുര്‍വേദത്തില്‍ ചികിത്സയുണ്ട്‌

രക്താര്‍ബുദത്തിന് ആയുര്‍വേദത്തില്‍ ചികിത്സയുണ്ട്‌

രക്താര്‍ബുദത്തിന് ആയുര്‍വേദത്തില്‍ ചികിത്സയുണ്ട്‌

August 9, 2024

അഭിമുഖം: ഡോ. രാജഗോപാല്‍ കൃഷ്ണന്‍/വിന്‍സന്റ് പീറ്റര്‍
കേരളത്തില്‍ കാന്‍സര്‍ രോഗം ക്രമാതീതമായി വര്‍ദ്ധിച്ച് വരുന്നു. ലുക്കിമിയ എന്നത് ഒരു മെഡിക്കല്‍ ടേം അല്ലാതായിതീര്‍ന്നിരിക്കുന്നു. വരും കാലങ്ങളില്‍ ലുക്കീമിയ പോലെ തന്നെ മലയാളി അഭിമുഖികരിക്കേണ്ടി വരുന്ന രോഗമാണ് എം ഡി എസ് എന്ന മെയ്‌ലൊ ഡിസ്പ്ലാസ്റ്റിക് സിന്‍ഡ്രം. ആധുനിക ചികിത്സ കാന്‍സര്‍ ചികിത്സയില്‍ ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ ചെയ്യാന്‍ പ്രായം കൊണ്ടും രോഗത്തിന്റെ ഗുരുതരാവസ്ഥകൊണ്ടും പറ്റാതെവരുന്ന അവസ്ഥകളുണ്ട്. ആധുനിക വൈദ്യശാസ്ത്രം ചികിത്സ അസാധ്യമെന്ന് കരുതിയ ഗുരുതരാവസ്ഥയില്‍ നിന്നും ആയുര്‍വേദ ചികിത്സകൊണ്ട് രണ്ടുമാസം പ്രായമുണ്ടായിരുന്ന റയാനെയും മനാബ് സൈക്കിയ എന്ന നാല്പത്തഞ്ചുകാരനായ അസംകാരനെയും 81 കാരിയായ പരവൂരിലെ മുത്തശ്ശിയെയും ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ ചികിത്സകന്‍ ഡോ. രാജഗോപാലന്‍ ചികിത്സാനുഭവങ്ങള്‍ ആരോഗ്യപ്പച്ചയുമായി പങ്കുവയ്ക്കുന്നു.
വൈദ്യമേഖലയില്‍ നല്ല പാരമ്പര്യമുള്ള കുടുംബമാണ് ഡോക്ടറുടേത്. ആധുനിക വൈദ്യശാസ്ത്രത്തിലും ആയുര്‍വേദത്തിലും പാണ്ഡിത്യമുണ്ടായിരുന്ന പത്മശ്രീ ഡോ. രാജഗോപാലന്‍ വല്ല്യച്ഛനും ഗുരുവുമാണ്. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്ക് വയ്ക്കാമോ?
അതെ. ഡോ. രാജഗോപാലന്‍ എന്റെ വല്ല്യച്ഛനും ഗുരുവുമാണ്. അദ്ദേഹത്തിനും എന്റെ മാതാപിതാക്കള്‍ക്കും പ്രണാമമര്‍പ്പിച്ചുകൊണ്ട് ചില ചികിത്സാനുഭവങ്ങള്‍ പങ്ക്‌വയ്ക്കാം.
കേരളത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന കാന്‍സര്‍ രോഗികളുടെ എണ്ണം കാരണം, ലുക്കിമിയ എന്നത് ഒരു മെഡിക്കല്‍ ടേം അല്ലാതെ ആയിരിക്കുന്നു എന്നത് ശരിയായ നിരീക്ഷണമാണ്. ഇനി വരുന്ന കാലങ്ങളില്‍ ലുക്കിമിയ പോലെ തന്നെ മലയാളി മനസ്സില്‍ ഇടം നേടാന്‍ പോകുന്ന രോഗം ആണ് എം ഡി എസ് (മെയ്‌ലൊ ഡിസ്പ്ലാസ്റ്റിക് സിന്‍ഡ്രം). അതുകൊണ്ട് തന്നെ ആയുര്‍വേദ ചികിത്സ ഈ രോഗങ്ങളില്‍ വരുത്തിയിട്ടുള്ള ചികിത്സാനുഭവം പറയാം.
എഎംഎല്‍ (അക്വൂട്ട് മെയ്‌ലോഡ് ലുക്കിമിയ-എം5)എന്ന അതിമാരകമായ രോഗവുമായിട്ടായാണ് രണ്ട് മാസം പ്രായമുള്ള ‘റെയാ’നെയും കൊണ്ട് മാതാപിതാക്കള്‍ വരുന്നത്.
ആര്‍ സി സിയില്‍ നിന്നും പരിശോധനകള്‍ ചെയ്ത് എഎംഎല്‍-എം5 എന്ന രോഗം സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതുകൊണ്ടും പ്രായത്തിന്റെ പരിമിതി കാരണവും കീമോതെറാപ്പി സാധ്യമല്ല എന്ന് ആര്‍ സി സിയില്‍ നിന്നും അഭിപ്രായപ്പെട്ടു. ശരീരത്തില്‍ 88 ശതമാനത്തോളം കാന്‍സര്‍ കോശങ്ങള്‍ (ബ്ലാസ്റ്റ്‌സ് സെല്‍സ്) നിറഞ്ഞിരുന്നു. എല്ലാ പ്രതീക്ഷകളും അസ്ഥാനത്താണ് എന്നുള്ള തിരിച്ചറിവോടു കൂടിയാണ് ആധുനിക വൈ്യശാസ്ത്രം പരമാവധി രണ്ടു മാസം മാത്രമേ ആയുസ്സുള്ളു എന്ന് വിധിയെഴുതിയ കൈക്കുഞ്ഞുമായി അവര്‍ വരുന്നത്.
കുട്ടിയുടെ അച്ഛന്‍ ഒരു ആധുനിക ദന്ത ഡോക്ടര്‍ ആയതുകൊണ്ട് തന്നെ ചികിത്സയും, ഫോളോ അപ്പ് റിസര്‍ച്ച് എന്നിവയും എളുപ്പമാക്കി. കുട്ടിക്ക് മരുന്നുകള്‍ തുടങ്ങി 13 ദിവസം കഴിഞ്ഞപ്പോള്‍ ജ്വരം, റാഷസ് തുടങ്ങിയ ലക്ഷണങ്ങള്‍ കുറഞ്ഞു തുടങ്ങി.
ഒരു മാസത്തിന് ശേഷമുള്ള രക്തപരിശോധനയില്‍ രക്തത്തില്‍ കാന്‍സര്‍ കോശങ്ങളുടെ അളവ് 10 ശതമാനത്തില്‍ താഴെ ആയിക്കണ്ടു. മരുന്നുകള്‍ വീണ്ടും തുടര്‍ന്നു. 45 ദിവസം കൊണ്ട് ആധുനിക ശാസ്ത്രം അനുശാസിക്കുന്നതു പോലെ കാന്‍സര്‍ കോശങ്ങള്‍ പൂര്‍ണമായും മാറുകയും രക്തത്തിലെ വ്യതിയാനങ്ങള്‍ ഡബ്ഡ്യൂ ബി സി-മൂന്ന് ലക്ഷത്തില്‍ നിന്നും പതിനായിരം ആവുകയും ചെയ്തു ഇത് കാന്‍സര്‍ ചികിത്സയിലെ പ്രകടമായ പുരോഗതിയാണ്.
ഇപ്പോള്‍ നാല് വര്‍ഷമായി കഴിച്ച് വരുന്ന ചില മരുന്നുകള്‍ തുടരുകയും തുടര്‍ച്ചയായ പരിശോധനകള്‍ നടത്തി വരികയും ചെയ്യുന്നു. ഇപ്പോള്‍ ‘റെയാന്‍’ എഎംഎല്‍-എ5എയില്‍ നിന്നും പൂര്‍ണ്ണമായും മുക്തി നേടിയിട്ടുണ്ട്. റെയാന്‍ ഇന്ന് സ്‌കൂളില്‍ പോകുന്നു, കളിക്കുന്നു. ഒരു സാധാരണ കുട്ടിയെപോലെ നടക്കുന്നു. കീമോതെറാപ്പി ചെയ്യാതെ ആയുര്‍വേദ ശാസ്ത്രാനുശാസപ്രകാരമാണ് ഇത് സാധ്യമായത്, അതുകൊണ്ടു തന്നെ ഇതിന്റെ പ്രാധാന്യം അതിഗൗരവമായി കാണേണ്ടതാണ്.
മരുന്നുകളോട് അനുകൂലമായി പ്രതികരിക്കാത്തതും അപകടകാരിയുമായ മെയ്‌ലോ ഡിസ്പ്ലാസ്റ്റിക് സിന്‍ഡ്രം (എം ഡി എസ്) പോലുള്ള പ്രീലുക്കിമിയ അവസ്ഥകള്‍ ചികിത്സിച്ചിട്ടുണ്ടല്ലോ. വളരെ സങ്കീര്‍ണമായ ഈ രോഗാവസ്ഥയെ ചികിത്സിച്ചതിന്റെ അനുഭവങ്ങളുണ്ടോ?
ഉണ്ട്.’മെയ്‌ലൊ ഡിസ്പ്ലാസ്റ്റിക് സിന്‍ഡ്രോം എന്നത് ഒരു പ്രീ-ലുക്കിമിയ കണ്ടീഷന്‍ ആയിട്ട് കാണപ്പെടുന്നു. എം ഡി എസ് വരുന്നതില്‍ 30 ശതമാനം ആളുകള്‍ക്ക് ലുക്കിമിയ ആയി മാറുന്നു. എം ഡി എസില്‍ നിന്നും പരിണമിക്കുന്ന ലുക്കിമിയ മരുന്നുകളെ പ്രതിരോധിക്കുന്നതും അക്രമകാരിയുമാണ്. എന്നാല്‍ എം ഡി എസ് വരുന്ന രോഗികള്‍ പ്രധാനമായും മരിക്കുന്നത് ലുക്കിമിയ വന്നല്ല.
രക്ത ജനിതക കോശങ്ങള്‍ മ്യൂട്ടേഷന്‍ കൊണ്ട്, രക്തകോശങ്ങള്‍ ഉണ്ടാകാതിരിക്കുകയും രക്തക്ഷയം ഉണ്ടാവുകയും ചെയ്യും. എം ഡി എസില്‍ അനുശാസിക്കുന്നത് കാന്‍സര്‍ കോശങ്ങള്‍ 20-30 ശതമാനം മുകളില്‍ ആയാല്‍ അതിനെ ലുക്കുമിയ ആയി കാണുക എന്നതാണ്. രക്തക്ഷയം മൂലം എച്ച് ബി ശതമാനം പ്ലേറ്റ്‌ലറ്റ്, ഡബ്ല്യൂ ബി സി തുടങ്ങിയ രക്തകണികള്‍ കുറഞ്ഞ് രക്തസ്രാവം ഉണ്ടാകുന്നതും അണുബാധ തുടങ്ങിയവയും എം ഡി എസില്‍ പ്രധാനമായും മരണകാരണമാകുന്നു.
വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ടാറ്റാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ചെയ്ത ബോണ്‍മാരോ ബയോപ്‌സി റിപ്പോര്‍ട്ടുമായി മനാബ് സൈക്കിയ എന്ന 45 വയസ്സുകാരന്‍ അസമില്‍ നിന്നും എത്തി. എം ഡി എസ് എന്നത് കണ്‍ഫേം ഡയഗ്നോസിസ് ആയിരുന്നു. ബ്ലഡ് പിക്ച്ചര്‍ വളരെ മോശം ആയിരുന്നു. മനാബ് ഒരു മാസം 12-18 തവണ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ചെയ്യുന്നു. സ്റ്റീം സെല്‍ ട്രാന്‍സ്പ്ലാന്റ് ചെയ്താല്‍ തന്നെ ജീവിക്കാനുള്ള സാധ്യത അഞ്ചു മുതല്‍ പത്തു ശതമാനം വരെഎന്ന അവസ്ഥയിലാണ് 2 വര്‍ഷം മുമ്പ് ഒരു ഹിന്ദി ട്രാന്‍സലേറ്ററുമായാണ് അദ്ദേഹം വരുന്നത്.
മനാബ് എന്നോട് പറഞ്ഞ ഒരേ ഒരു ആവശ്യം ബ്ലഡ് ട്രാസ്ഫ്യൂഷന്‍ ഇനി അധികകാലം ചെയ്യാന്‍ പറ്റില്ല, അത് ചെയ്യുന്നതിന്റെ എണ്ണം എങ്കിലും കുറച്ചു തരണം എന്നാണ്. ഇത് തന്നെ ആയിരുന്നു ചികിത്സകനെന്ന നിലയില്‍ എന്റെയും പ്രധാന ലക്ഷ്യം. തുടര്‍ന്ന് മരുന്നുകള്‍ തുടങ്ങുകയും ചെയ്തു.
ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്റെ എണ്ണം 1 മാസം കൊണ്ട് 18 ല്‍ നിന്നും ഒന്നായി കുറഞ്ഞു. രണ്ട് വര്‍ഷത്തിനിടയില്‍ അദ്ദേഹത്തിന് പിന്നീട് ഒരിക്കലും ട്രാന്‍സ്ഫ്യൂഷന്‍സ് എടുക്കേണ്ടി വന്നിട്ടില്ല. അദ്ദേഹത്തിന്റെ കംപ്ലീറ്റ് ബ്ലഡ് പിക്ച്ചര്‍ ഇന്നു നോര്‍മല്‍ ആയി തുടരുന്നു. തനിക്ക് ഒരു അച്ഛന്‍ ആകണം എന്ന ആഗ്രഹം പ്രകടിപ്പിച്ചാണ് അടുത്തിടെ അദ്ദേഹം കാണാന്‍ വന്നത്.
ഈ അടുത്തകാലത്ത് ഏറ്റവും വിഷമകരമായി തോന്നിയ ചികിത്സാനുഭവം പങ്ക്‌വയ്ക്കാമോ?
തിരുവനന്തപുരത്തെ ഒരു പ്രശസ്ത ആശുപത്രിയില്‍ 3 മാസം അഡ്മിറ്റായ നിലയിലാണ് 81 വയസ്സ് പ്രായം വരുന്ന പരവൂരിലെ ഒരു മുത്തശ്ശിയെ ചികിത്സിക്കാന്‍ ചെല്ലുന്നത്. ഒന്നരമാസം മുന്‍പാണത്. എം ഡി എസ്  ഡയഗ്നോസ് ചെയ്തിരുന്നു അതികഠിനമായ രക്തക്ഷയം മൂലം മാസത്തില്‍ 20 ട്രാന്‍സ്ഫ്യൂഷന്‍സ് നടത്തി വന്നിരുന്നു. ചികിത്സ ഫലിക്കാന്‍ യാതൊരു സാധ്യതയും ഇല്ലാത്ത കേസ് ആയിരുന്നു എന്നതുമാത്രമല്ല ട്രാന്‍സ്ഫ്യൂഷന്‍ ചെയ്യുന്നതിനോട് ചെറിയ രീതിയില്‍ റിയാക്ഷന്‍ കാണിച്ചു തുടങ്ങിയിരുന്നു.
ഈ അവസ്ഥയില്‍ പുരോഗതി ഉണ്ടാകുമോ എന്ന് ഒന്ന് ശങ്കിച്ചു. മുത്തശ്ശി പരവൂരിലെ ഗ്രാമീണ വാസി ആയിരുന്നു. മറ്റ് സിസ്റ്റമിക് ഡിസ്ഓര്‍ഡര്‍ ഒന്നും ഇല്ല. നല്ല ഭക്ഷണം, നല്ല ചര്യകള്‍ എന്നത് മാത്രം കണക്കില്‍ എടുത്താണ് മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.
15 ദിവസം കൊണ്ട് ട്രാന്‍സഫ്യൂഷന്‍ മൊത്തമായും നിര്‍ത്താന്‍ സാധിച്ചു. മുത്തശ്ശി മെല്ലെ നടക്കാന്‍ തുടങ്ങുന്ന അവസ്ഥവരെ എത്തി. പ്ലേറ്റ്‌ലറ്റ് കൗണ്ട് സ്റ്റേറ്റ്‌മെന്റ് ആയി. ഡബ്ല്യൂ ബി സി വര്‍ദ്ധിച്ചു. ബ്ലഡ് ഫോര്‍മേഷന്‍ നന്നാവുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. പക്ഷെ പ്രായത്തിന്റെ ആധിക്യം രോഗശക്തിയെ മറികടക്കാന്‍ കഴിയുമോ എന്നത് ഇനി വരും ദിവസങ്ങളില്‍ കണ്ടറിയണം.
മൂന്ന് പ്രായ പരിധിയില്‍ വ്യത്യസ്ത രോഗാവസ്ഥയില്‍ നില്‍ക്കുന്നതും, അതീവ ഗുരുതരാവസ്ഥയില്‍ കാണപ്പെട്ടതും കൊണ്ടുകൂടിയാണ് ഈ മൂന്ന് കേസുകള്‍ പറഞ്ഞത്. ഇവയില്‍ മൂന്നിലും ആയുര്‍വേദ പ്രകാരം അനുശാസിക്കുന്ന വ്യക്ത്യാധിഷ്ഠിതമായ ചികിത്സ തന്നെയാണ്  ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മൂന്ന് രോഗികളിലും രോഗാവസ്ഥയ്ക്ക് അനുസരിച്ച് വ്യത്യസ്ത മരുന്നുകളാണ് ഉപയോഗിച്ചത്.
ഇന്നത്തെ കാന്‍സര്‍ ചികിത്സയെ എങ്ങനെ നോക്കിക്കാണുന്നു? വ്യക്ത്യാധിഷ്ഠിത ചികിത്സക്കാണോ കൂടുതല്‍ പ്രാധാന്യം നല്കുന്നത്?
ആധുനിക ശാസ്ത്രം അനുശാസിച്ചു വന്നിരുന്ന പ്രോട്ടോകോള്‍ അധിഷ്ഠിത ട്രീറ്റ്‌മെന്റ് എന്ന സമ്പ്രദായത്തില്‍ നിന്നും ആദ്യമായി മാറ്റം വരുത്തി, വ്യക്ത്യാധിഷ്ഠിത ചികിത്സയ്ക്ക് ഊന്നല്‍ കൊടുക്കണം എന്ന നിരീക്ഷണത്തില്‍ എത്തി നില്‍ക്കുന്ന ശാഖയാണ് ഓങ്കോളജി. വ്യക്തിഗതമായ ക്രോമസോമല്‍ വ്യതിയാനങ്ങളും ലക്ഷണങ്ങളും നോക്കി വ്യക്ത്യാധിഷ്ഠിധമായ ചികിത്സക്കാണ് പാശ്ചാത്യ ചികിത്സകര്‍ കാന്‍സര്‍ ചികിത്സയില്‍ ഇന്ന് ഊന്നല്‍ കൊടുക്കുന്നത്. അവര്‍ ഇത് മറ്റ് മേഖലകളിലും കൊണ്ടുവരും എന്നതാണ് വിശ്വാസം.
സാധ്യ/സാധ്യത കണക്കിലെടുത്ത് ചികിത്സ നിശ്ചയിക്കേണ്ടതിന് മറ്റു രോഗങ്ങളെ അപേക്ഷിച്ച് കാന്‍സര്‍ രോഗികളില്‍ അതീവ പ്രാധാന്യം ഉണ്ട്. ആയുര്‍വേദത്തില്‍ ഇത് 4000 വര്‍ഷങ്ങളായി ചെയ്ത് വരുന്നു എന്നത് ഓര്‍ക്കണം.ആധുനിക ശാസ്ത്രം അനുശാസിക്കുന്ന പ്രോട്ടോക്കോള്‍ ബേസ്ഡ് മെഡിസിന്‍ എന്ന സമ്പ്രദായം പകര്‍ച്ച വ്യാധികളിലും, മറ്റു അണുക്കള്‍ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളിലും ഫലപ്രദമായി നില്‍ക്കുന്നു. എന്നാല്‍ രോഗ പ്രതിരോധ ശക്തിയെ ബുദ്ധിമുട്ടിലാക്കുന്നതും, സ്വന്തം ശരീരത്തിന് എതിരെ തന്നെ തിരിയുന്ന കാന്‍സര്‍, ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍ തുടങ്ങിയവയില്‍ വ്യക്ത്യാധിഷ്ഠിതമായി മാത്രമേ കൃത്യമായ ചികിത്സ പറ്റുകയുള്ളു.
മുകളില്‍ പറഞ്ഞ രോഗങ്ങളുടെ കാര്യത്തില്‍ 100 പേരില്‍ ഒരേ മരുന്നു പ്രയോഗിക്കുന്നതും, ഓരോരുത്തരുടെ രോഗലക്ഷണം, അവസ്ഥ, സാമ്യം തുടങ്ങിയവ നോക്കി കൃത്യമായി ചികിത്സ ചെയ്യുന്നതാണോ നല്ലത് എന്നത് ലോജിക്കല്‍ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവുന്നതാണ്.
നമ്മള്‍ രക്താര്‍ബുദമെന്ന് പറയുന്ന രോഗാവസ്ഥയെപ്പറ്റിയുള്ള ആയുര്‍വേദ ശാസ്ത്രപരികല്പനകളെന്താണ്?
കേരളീയര്‍ മലയാള ഭാഷയില്‍ രക്താര്‍ബുദം എന്നാല്‍ ലുക്കിമിയ തുടങ്ങിയ രക്തജന്യ അര്‍ബുദമായാണ് കാണുന്നത്. എന്നാല്‍ ആയുര്‍വേദത്തിന്റെ കാഴ്ച്ചപാടില്‍ രക്തസ്രാവത്തോടുകൂടിയ മാംസപിണ്ഡമായോ മാംസാങ്കുരങ്ങളോടു കൂടിയോ ഉണ്ടാകുന്നവയാണ് രക്തജ അര്‍ബുദം. അവയുടെ ഉപദ്രവം കൊണ്ട് രക്തക്ഷയം ഉണ്ടാവുകയും പാണ്ഡു രൂപം ഉണ്ടാവുകയും ചെയ്യുന്നു. ഇവ അസാധ്യമായവ ആകുന്നു എന്ന് സുശ്രുത ശാസനം. മോഡേണ്‍ സയന്‍സില്‍ നോക്കിയാല്‍ ഇവ രക്തസ്രാവത്തോടുകൂടിയ മുഴകളായി കണക്കാക്കാം. എന്നാല്‍ രക്ത ഉത്പാദനത്തിന് ക്ഷയം സംഭവിക്കുന്ന ലുക്കിമിയ, എം ഡി എസ് മറ്റു രക്തജന്യമായ രോഗങ്ങളെ കുറിച്ച് വിശദമായ വിവരണം മറ്റു പ്രകരണത്തിലാണ്.
ആയുര്‍വേദത്തില്‍ പാണ്ഡു എന്നത് പല രോഗങ്ങളില്‍ കാണുന്ന ഒരു ലക്ഷണം ആണ്. എന്നാല്‍ പാണ്ഡു വിവരണത്തില്‍ അതിസങ്കീര്‍ണ്ണവും ചികിത്സിക്കാന്‍ ഗുരുതരവും ശരീര ഓജസ്സിനെ ക്ഷയിപ്പിച്ച് മരണത്തെ ഉണ്ടാക്കുന്ന ഒരു വ്യാധി സങ്കരം അഥവ ഗ്രൂപ്പ് ഓഫ് ഡിസീസസിനെ ആണ് വിവരിക്കുന്നത്. രക്ത ക്ഷയം കൊണ്ട് പാണ്ഡു ഒരു പ്രധാന ലക്ഷണമായി നിലകൊള്ളുന്ന അനേകം രോഗങ്ങളുടെ രോഗഗതിയും ചികിത്സയും വിശദമായി വിവരിക്കുന്നു.
പ്രധാനപ്പെട്ട രോഗങ്ങള്‍ ആയ എം ഡി എസ്, ലുക്കുമിയ തുടങ്ങിയവയില്‍ രക്തകോശങ്ങള്‍ക്ക് ജനിതക മാറ്റം സംഭവിക്കുന്നു, സാധാരണ ഗതിയില്‍ പക്വമാകേണ്ട ഡബ്ലിയൂ ബി സി, ആര്‍ ബി സി തുടങ്ങിയ രക്ത ഘടകങ്ങള്‍ അവ പാകമാകാതെ അപക്വമായ കാന്‍സര്‍ കോശമായി രൂപാന്തരപ്പെടുന്നു. ഇവ സ്വാഭാവികമായ രക്തകണികകളെ മാറ്റി സ്വയം നിവര്‍ത്തിക്കുന്നു. അതിനാല്‍ ബ്ലഡ് ഫോര്‍മേഷന്‍ കുറയുന്നു. ഈ കാന്‍സര്‍ കോശങ്ങള്‍ മറ്റ് അവയവങ്ങളിലും ശരീരത്തിന്റെ ഇതര ഭാഗങ്ങളിലും പോയി വിവിധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതാണ് ലുക്കിമിയ രോഗത്തിന്റെ സ്വഭാവം. എം ഡി എസ് എന്നത് ലുക്കിമിയയിലേക്ക് നയിക്കാവുന്ന പ്രീ-ലുക്കീമിക് കണ്ടീഷന്‍ ആണ്. എം ഡി എസിന് 20-30% താഴെ ബ്ലാസ്റ്റ്‌സ് സെല്ലുകള്‍ എന്നതും, ലുക്കിമിയയില്‍ 20-30% മുകളില്‍ ബ്ലാസ്റ്റസ് സെല്ലുകള്‍ ഉള്ളതും ആണ് വ്യത്യാസം. ഇവയില്‍ രണ്ടിലും പ്രധാനമായി മൂന്നു കാര്യങ്ങള്‍ സംഭവിക്കുന്നു.
ഡബ്ലിയൂ ബി ശതമാനം കുറയുന്നു (ശാരീരിക ക്ഷമത നഷ്ടപ്പെടുന്നു), പ്ലേറ്റ്‌ലെറ്റ് കുറയുന്നു (രക്തസ്രാവം ഉണ്ടാകുന്നു), എന്‍ ബി സി കൗണ്ട് ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്യാം. (രോഗപ്രതിരോധ ശക്തി കുറയ്ക്കുന്നു)
ഈ മൂന്ന് ഘടകങ്ങള്‍ക്ക് ഉല്‍പാദന കാരണം മൂലകോശങ്ങള്‍ നശിക്കുകയും അവ കാന്‍സര്‍ സെല്‍സ് റീപ്ലേസ് ചെയ്യുകയും ആണ് നടക്കുന്നത്. ശരീരത്തിന് സ്വാഭാവികമായി രക്തം ഉല്‍പാദിപ്പിക്കാന്‍ ഉള്ള കഴിവ് നഷ്ടപ്പെടുകയും മറ്റ് അവയവങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. കാന്‍സര്‍ സെല്ലുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.
കാന്‍സര്‍ ചികിത്സയില്‍ രോഗശമനമാണോ സംഭവിക്കുന്നത് അതോ പരിപൂര്‍ണ്ണമായി ഭേദപ്പെടുകയാണോ ചെയ്യുന്നത്?
ആധുനിക ശാസ്ത്രം ഈ ബ്ലാസ്റ്റ് സെല്‍സിനെ കീമോതെറാപ്പി, റേഡിയേഷന്‍ തുടങ്ങിയ വഴികളിലൂടെ നശിപ്പിക്കുന്നു. ശരീരത്ത് ബ്ലാസ്റ്റ് സെല്ലിന്റെ അളവ് 5 ശതമാനത്തിന് താഴെയാവുക ഇല്ലെങ്കില്‍ ബ്ലാസ്റ്റ് സെല്ലിനെ ഇപ്പോഴുള്ള സാങ്കേതിക വിദ്യ കൊണ്ട് കാണുന്നില്ല എന്നതാണ് ശമനാവസ്ഥ. രോഗശമനവും പരിപൂര്‍ണമായി സുഖപ്പെടുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. പല രോഗികളും കീമോതെറാപ്പി കഴിഞ്ഞ് ടെസ്റ്റില്‍ ബ്ലാസ്റ്റ് സെല്‍സ് നില്‍ ആയാല്‍ അവര്‍ കാന്‍സറില്‍ നിന്നു മുക്തരായി എന്ന് തെറ്റിദ്ധരിക്കുന്നു. എന്നാല്‍ നിലവിലുള്ള കാന്‍സര്‍ സെല്ലിനെ ഇപ്പോള്‍ ഉള്ള സാങ്കേതിക വിദ്യക്ക് കാണാന്‍ കഴിയുന്നില്ല എന്നതാണ് സത്യം.
അപ്പോള്‍ കാന്‍സര്‍ മാറില്ലെ?
100 ല്‍ പരം വ്യത്യസ്ത ഇനം കാന്‍സറുകളില്‍ കീമോതെറാപ്പി ക്യൂറേറ്റീവ് ആയിട്ട് ഉപയോഗിക്കുന്നുണ്ട്. കുട്ടികളില്‍ തുടക്കത്തിലുള്ള എ എല്‍ എല്‍ (ഏര്‍ലിസ്റ്റേജ് ലിംഫോബ്ലാസ്റ്റിക് ലുക്കിമിയ) ഹോഡ്ജകിന്‍സ് തുടങ്ങിയവയില്‍ കീമോതെറാപ്പി കൊണ്ട് നല്ല റിസള്‍ട്ട് കണ്ട് വരുന്നുണ്ട്. പക്ഷെ ക്യൂറേറ്റീവ് തെറാപ്പി വളരെ കുറച്ച് കാന്‍സറുകളില്‍ മാത്രം ആണ് സാധ്യമാകുന്നത്. എ എം എല്‍, സി എം എല്‍ ക്രോണിക് മെയ്‌ലോയ്ഡ് ലുക്കിമിയ, നോണ്‍ ഹോഡ്ജകിന്‍സ് ലിംഫോമ തുടങ്ങിയവയില്‍ ഹൈലിസെന്‍സിറ്റീവ് ടു കീമോതെറാപ്പി ആന്റ് റെമിഷന്‍സ് പ്രലോങ്ങ് ലൈഫ് എന്ന കാറ്റഗറിയില്‍ പെടുന്നു. കീമോതെറാപ്പി കൊണ്ട് ആയുസ്സ് പരമാവധി കൂട്ടുക എന്ന കര്‍മ്മം ആണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഇന്ന് കേരളത്തില്‍ വരുന്ന ഭൂരിഭാഗം ലുക്കിമിയ കേസുകളും ലാസ്റ്റ് സ്റ്റേജില്‍ ഡയഗ്നോസ് ചെയ്യപ്പെടുന്നത് കൊണ്ടുതന്നെ പിന്നീട് കീമോതെറാപ്പി കൊണ്ടുള്ള രോഗശമനം ഒന്ന് ഒന്നര വര്‍ഷത്തിന് മുകളിലേക്ക് കൊണ്ടുപോകാന്‍ സാധിക്കാതെ വരുന്നു. രോഗികള്‍ മിക്കപേരിലും രോഗശമന കാലയളവ് വളരെ കുറവായികാണപ്പെടുന്നു.
വീണ്ടും ബ്ലാസ്റ്റ്‌സ് കാണുകയും രോഗം തടര്‍ന്ന് എട്ടുമാസം മുതല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ രോഗിയുടെ മരണം സംഭവിക്കുന്നു.അലോപ്പതി ശാസ്ത്രം അനുസരിച്ച് എ എല്‍ എല്‍, എ എം എല്‍ എം 3 ഒഴികെയുള്ള അഗ്രസീവ് ലുക്കിമിയയില്‍ രോഗശമനം ലഭിക്കാത്ത ആദ്യഘട്ട കീമോതെറാപ്പിക്ക് ശേഷമോ രണ്ടാം ഘട്ട കീമോതെറാപ്പിക്ക് ശേഷമോ സ്റ്റം സെല്‍സ് മുഴുവനും മാറ്റിവയ്ക്കല്‍ ആണ് അനുശാസിക്കുന്നത്. ലക്ഷങ്ങള്‍ വിലവരുന്നതും അഞ്ചു മുതല്‍ പത്ത് ശതമാനം മാത്രം വിജയസാധ്യത ഉള്ളതുമാണ് ഈ ചികിത്സാക്രമം.
രേഖകള്‍ പ്രകാരം എ എം എല്‍ രോഗാവസ്ഥയുടെ പരിപൂര്‍ണശമന സാധ്യത  20-40 ശതമാനം ആണ് ക്ലിനിക്കല്‍ ട്രയല്‍സില്‍. ഇത്  പ്രാരംഭഘട്ടത്തില്‍ പ്രായം കുറഞ്ഞവരില്‍, വീര്യം കൂടിയ മരുന്ന് ചെയ്യുന്നത് കൊണ്ടുള്ള റിസള്‍ട്ട് ആണ്. അവസാന ഘട്ടത്തില്‍ ഡയഗ്നോസ് ചെയ്യുന്ന ലുക്കിമിയ, എം ഡി എസ് ആണ് കേരളത്തില്‍ കൂടുതലും. അതുകൊണ്ട് രോഗശമന കാലയളവ് കുറയുന്നു. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ എന്ന പാശ്ചാത്യ കണക്കില്‍ നിന്നും മലയാളി ഒന്ന്-ഒന്നര വര്‍ഷം എന്ന രീതിയില്‍ ഡയഗ്നോസിസിനും മരണത്തിനും ഇടയ്ക്കുള്ള ശമനകാലയളവ് ചുരുങ്ങുന്നു.
ഇതിന് മറ്റൊരു പ്രധാന കാരണം മലയാളികളില്‍ ഓട്ടോ ഇമ്മ്യൂണ്‍ റിലേറ്റഡ് അസുഖങ്ങളുടെ ക്രമാതീത വര്‍ദ്ധനവാണ്. പ്രമേഹം, തൈറോയ്ഡ് റൂമാറ്റിസം എസ് എല്‍ ഇ പോലെയുള്ള അസുഖങ്ങള്‍ ഉള്ളവര്‍ക്ക്, കാന്‍സര്‍ രോഗം കൂടുതല്‍ അപകടകാരിയായി നില കൊള്ളുന്നു. അങ്ങനെ ഉള്ളരോഗികളില്‍ രോഗം നിയന്ത്രിക്കാനും, രോഗപുരോഗതി തടയുവാനും ബുദ്ധിമുട്ട് അധികമായി കാണാം.ഇവിടെയാണ് ആയുര്‍വേദത്തിന്റെ പാലിയേറ്റീവ് ആന്‍ഡ് റിമിഷന്‍ പ്രലോംഗിംഗ് തെറാപ്പിയുടെ മൂല്യത വര്‍ദ്ധിക്കുന്നത്. ഇന്ന് കണ്ടുവരുന്ന പ്രധാനപ്പെട്ട കാന്‍സറുകളില്‍ മിക്കതും ശരീരത്തിലാകെ പടര്‍ന്നതിന് ശേഷമാണ് കണ്ടെത്തുന്നത്. അതിനാല്‍ തന്നെ അവിടെ പൂര്‍ണമായും ഭേദപ്പെടുത്തുന്നതിന് എല്ലാ ശാസ്ത്രത്തിനും പരിമിതികള്‍ ഉണ്ട്. ശമനസാധ്യത പ്രധാനമായും തുടക്കത്തില്‍ത്തന്നെ കണ്ടെത്തിയാലാണ് കൂടുതല്‍ സാധ്യം ആയികാണുന്നത്.
കുടലിലൊക്കെ വരുന്ന കാന്‍സര്‍ ചികിത്സയിലെ ശമന സാധ്യത എത്രത്തോളമുണ്ട്?
ഹെപ്പാറ്റോ സെല്ലുലാര്‍ കാന്‍സര്‍ (എച്ച് സി സി) ഗാസ്ട്രിക് കാന്‍സര്‍, റെക്റ്റല്‍ കാന്‍സര്‍ തുടങ്ങിയവയില്‍ ശസ്ത്രക്രിയക്ക് ശേഷം ഉള്ള ശമനകാലയളവ് കൂട്ടാനും, രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും ഉപദ്രവവ്യാധികളെ ഫലപ്രദമായി ചികിത്സിക്കാനും സാധിക്കും. അര്‍ബുദ ചികിത്സയില്‍ ശസ്ത്രകര്‍മ്മമാണ് ആയുര്‍വേദവും അനുശാസിക്കുന്നത്. ശസ്ത്രസാധ്യന്‍ ആണെങ്കില്‍ ശസ്ത്രക്രിയ ചെയ്ത് അര്‍ബുദം മാറ്റിയ ശേഷം അത് പുനര്‍ഭവിക്കാതിരിക്കാന്‍ തീക്ഷ്ണമായ പ്രയോഗങ്ങള്‍ ചെയ്തു കരിക്കുക എന്നതാണ് ആയുര്‍വേദ ശാസനം.5000 കൊല്ലം മുമ്പ് ആയുര്‍വേദത്തില്‍ പറഞ്ഞു വച്ചത് തന്നെ ആണ് ഇന്ന് ആധുനിക ലോകത്ത് ചെയ്ത് വരുന്നത്. ഈ വസ്തുത അവിശ്വസനീയമായി നിലകൊള്ളുന്ന സത്യം ആണ്.
പഞ്ചഭൂത സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ ആയുര്‍വേദ പരികല്പനകളെ വിശദമാക്കാമോ?
ആയുര്‍വേദത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ ഒന്നാണ് പഞ്ചഭൂത സിദ്ധാന്തം. പ്രകൃതിയില്‍ ഉള്ളത് എല്ലാം പൃഥ്വി, ജലം, അഗ്നി, വായു, ആകാശം എന്നിവ കൊണ്ട് ഉണ്ടാക്കപ്പെടുന്നു എന്നതാണ്. ഈ സിദ്ധാന്തത്തില്‍ ഊന്നിയിരിക്കുന്നത് ‘പ്രോപ്പര്‍ട്ടീസ് ഓഫ് മാറ്റര്‍’ എന്ന വസ്തുതയാണ്. പൃഥ്വി – ഗുരുത്വം, കാഠിന്യം, ജലം – ദ്രവം, ബന്ധനത്തെ ഉണ്ടാക്കുന്നത്, അഗ്നി –  സൂക്ഷ്മരൂപം, പാകം, വായു – രൂക്ഷം, ചലനം, ആകാശം – സുഷിരങ്ങള്‍, ലഘുത്വം എന്നിവയാണ്. ഇവയുടെ ഗുണങ്ങള്‍. മോഡേണ്‍ അറ്റോമിക് സ്ട്രക്ചര്‍ നോക്കിയാല്‍ അവയുടെ ഘടനയില്‍ പ്രധാനമായും അനുശാസിക്കുന്നത് താഴെ പറയുന്നയാണ്.
Mssa – Intra atomic particles have mass
Forcse – Intra atomic forces get the atom to gether
heat & Energy – Continuous heat and Energy flow
Motion – Particles are in a state of contionus motion
Space – Lot of Intra atomic Space 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ പഞ്ചഭൂത സിദ്ധാന്തവും മോഡേണ്‍ അറ്റോമിക് സ്ട്രക്ചറും തമ്മിലുള്ള സാദൃശ്യം വളരെ അതിശയകരമായി തോന്നാം. ഇവ പ്രപഞ്ചത്തില്‍ ഉള്ള എല്ലാത്തിന്റെയും ഭാഗവുമാണ്.
പഞ്ചഭൂത സിദ്ധാന്തത്തിനെ ഒരു ഉദാഹരണം വച്ച് മനസ്സിലാക്കാം. ഒരേ വലിപ്പത്തില്‍ ഉള്ള ഒരു കല്ലും ഒരു ടെന്നീസ് പന്തും നമ്മള്‍ വെള്ളത്തില്‍ ഇട്ടാല്‍ കല്ല് താഴ്ന്ന് പോകുന്നു, ടെന്നീസ് പന്ത് പൊങ്ങി നില്‍ക്കുന്നതും കാണാം. ആധുനിക ശാസ്ത്രം അനുസരിച്ച് അപേക്ഷിക സാന്ദ്രത, പ്ലവനം തുടങ്ങിയ സിദ്ധാന്തങ്ങള്‍ വച്ചാണ് ഇവ പറയുക. എന്നാല്‍ പഞ്ചഭൂത സിദ്ധാന്തം നോക്കിയാല്‍. കല്ലില്‍ പാര്‍ത്ഥിവാംശം കൂടുതല്‍ ആണ്, അതുകൊണ്ടുതന്നെ അത് ആപേക്ഷികമായി കൂടുതല്‍ ഗുരുത്വം ഉള്ളതാണ്. എന്നാല്‍ ടെന്നീസ് പന്തില്‍ ആപേക്ഷികമായി വായുവിന്റെ അംശം കൂടുതല്‍ ആകുന്നു.പഞ്ചഭൂത സിദ്ധാന്തം പ്രകാരം, പൃഥ്വി, ജലം തുടങ്ങിയവ അധോഗാമി ആണ്. എന്നാല്‍ വായു, അഗ്നി ഊര്‍ദ്ധ്വഗാമിയാണ്. ഇവിടെ വായു അംശം കൂടുതല്‍ ഉള്ള ടെന്നീസ് പന്ത് ഊര്‍ദ്ധ്വഗാമിയായി സ്ഥിതി ചെയ്യുന്നു. ഇത് സാമാന്യ സിദ്ധാന്തം ആണ്.
പാര്‍ത്ഥിവാംശം കൂടുതല്‍ ഉള്ള ഏതിനെയും ഊര്‍ദ്ധഗാമിയാക്കാന്‍ വായു, അഗ്നി അംശം കൂട്ടേണ്ടിവരും. ഈ സാമാന്യ സിദ്ധാന്തത്തിന്റെ പ്രായോഗിക ഉദാഹരണങ്ങള്‍ ആണ് ഹോട്ട് എയര്‍ ബലൂണ്‍, റോക്കറ്റ് എന്നിവ. ഹോട്ട് എയര്‍ ബലൂണിനെ ഒരു വ്യക്തിഗത സിസ്റ്റമായി സൂക്ഷ്മ പരിശോധന നടത്തിയാല്‍ ഈ വസ്തുത മനസ്സിലാകും.പ്രപഞ്ചത്തിലെ ബേസിക് സ്ട്രക്ചര്‍ ആയ അറ്റോമിക് സ്ട്രക്ചര്‍ നോക്കിയാല്‍, അതില്‍ ഒരു കണ്‍ട്രോള്‍ കോര്‍ ഉണ്ടാവും. പുറമേ ‘കണങ്ങളുടെ മേഘം’ മനുഷ്യനറിയാവുന്ന ഏറ്റവും ചെറിയ പരമാണു മുതല്‍ സൗരയൂഥത്തിനും അതിര്‍ വരമ്പുകള്‍ ഇല്ലാത്ത ആകാശ ഗംഗയ്ക്കും തമ്മിലുള്ള സാദൃശ്യം ഇവിടെ ഓര്‍ത്ത് പോകുന്നു. ഈ സൃഷ്ടിയിലുള്ള സാമാന്യതയാണ്. പഞ്ചഭൂത സിദ്ധാന്തത്തില്‍ ഊന്നിയിരിക്കുന്നത്
‘പ്രത്യക്ഷം ഹിഅല്പം
അനല്പം അപ്രത്യക്ഷം’. എന്നും നാം മനസിലാക്കണം

Posted by vincent