September 16, 2023
മലപ്പുറം കാരിയായ28കാരിയായ ഒരു യുവതി. ഒരിക്കൽ സന്ധ്യയ്ക്ക് കുളത്തിനടുത്ത്കൂടി ഒറ്റയ്ക്ക് നടന്നപ്പോൾ പണ്ട് മരിച്ച ഒരു സ്ത്രീയുടെ പ്രേതം ശരീരത്തിൽ കയറി എന്നാണു വീട്ടുകാർ പറയുന്നത്. ബാധോപദ്രവം മൂലം വിവാഹം നടന്നില്ല. അമ്പലങ്ങളും പള്ളികളും മാറി മാറി കയറിനോക്കി. ജ്യോത്സ്യൻമാരെ കണ്ടു നോക്കി. ബാധകൾ ഒഴിയുന്നില്ല. മന്ത്രവാദങ്ങൾ പലത് നടന്നു. ബാധകൾ താണ്ഡവം തുടർന്നു. മനോരോഗചികിത്സകനെ കണ്ടത് ഒരു ജ്യോത്സൻ പറഞ്ഞത് കൊണ്ടാണ്.
തിരുവനന്തപുരത്തെ കരമനയിൽ ഉള്ള 38 കാരനായ ഒരു യുവാവ്. ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ എത്തുമ്പോൾ വീടിനുള്ളിലെ തറയിൽ 10 കൊല്ലത്തെ മലമൂത്രങ്ങൾക്കിടയിൽ ഉറച്ചുപോയ പുറത്തേക്കെടുത്തത്. സർപ്പകോപം മൂലം വീട്ടിനുള്ളിൽ അടച്ചിട്ടതാണ്.
ഓരോ മനോരോഗ ചികിത്സകന്റെയുള്ളിലും ഉണ്ടാകും, ഇതുപോലെ (ഒരു പക്ഷെ കൂടുതൽ വികൃതവും ഭയാനകവുമായ) ഒട്ടേറെ കഥകൾ. സാക്ഷരതയിൽ മുന്നിലാണെങ്കിലും മാനസികാരോഗ്യ സാക്ഷരതയിൽ നാം പലപ്പോഴും പിന്നിലാണെന്ന് അനുഭവങ്ങൾ പറയുന്നു. ഓട്ടിസത്തിനും, ബുദ്ധിക്കുറവിനും, മറ്റ് മനോരോഗങ്ങൾക്ക് ഒക്കെയും കുറുക്കുവഴികൾ പ്രയോഗിച്ച് അബദ്ധത്തിൽച്ചാടി എത്തുന്നവർ ഏറെയാണ്.
രോഗങ്ങളെക്കുറിച്ചും രോഗചികിത്സയെക്കുറിച്ചും ഒക്കെ ഏറെ അബദ്ധധാരണകളും അന്ധവിശ്വാസങ്ങളും നിലനിൽക്കുന്ന ഒരു ചികിത്സാവിഭാഗമാണ് മനോരോഗചികിത്സാ വിഭാഗം. ന്യൂറോളജി എന്നതുപോലെ തന്നെ സൈക്യാട്രി എന്ന മനോരോഗചികിത്സാ വിഭാഗവും ചികിത്സിക്കുന്നത് മസ്ഥിഷ്കത്തിന്റെ രോഗാവസ്ഥകളെ തന്നെയാണെങ്കിലും കൂടുതൽ സൂക്ഷ്മ തലത്തിലുള്ള മസ്തിഷ്ക വ്യാപാരങ്ങളെയാണ് മനോരോഗചികിത്സകർ പരിശോധനകൾക്ക് വിധേയമാക്കുന്നതും ചികിത്സിക്കുന്നതും. രോഗാവസ്ഥകളിലും ആരോഗ്യസ്ഥിതിയിലും മനസ്സിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഭാരതീയ ഭിഷഗ്വരർക്ക് ആദികാലം മുതൽ തന്നെ അറിവുണ്ടായിരുന്നു എന്നുവേണം കരുതേണ്ടത്. “കേഷിതം പതതി പ്രേഷിതം മനഃ (ആരാൽ ഇച്ഛിക്കപ്പെട്ടിട്ടാണ് മനസ്സ് ഇപ്രകാരം പ്രവർത്തിക്കുന്നത് എന്ന കേനോപനിഷത്തിലെ ആദ്യ ശ്ലോകത്തിലും ഭഗവദ് ഗീത മുതലായ പൗരാണിക ഗ്രന്ഥങ്ങളിലും ഒക്കെ മനസ്സിനെക്കുറിച്ച് പരാമർശങ്ങളുണ്ട്. ഖുറാനിലും ബൈബിളിലും ഉള്ള മനസ്സിനെക്കുറിച്ചുള്ള പരാമർശങ്ങളും അവഗണിക്കാനാവില്ല. ചുരുക്കത്തിൽ മനുഷ്യരാശിയുടെ ആദികാലങ്ങളിൽ തന്നെ ജീവന്റെ, ആരോഗ്യത്തിന്റെ നില നില്പിൽ മനസ്സിനുള്ള പ്രാധാന്യം ശ്രദ്ധിക്കപ്പെട്ടിരുന്നു എന്ന് കാണാം. മനുഷ്യനോളം തന്നെ പഴക്കം മനോരോഗങ്ങൾക്കും മനോരോഗ ചികിത്സയ്ക്കും ഉണ്ട് എന്ന് പറയുന്നത് ഒട്ടും തന്നെ അതിശയോക്തിപരമാവില്ല.
എന്താണ് മനസ്സ്?
മനോരോഗങ്ങൾ ഭയപ്പെടുത്തിയിട്ടുള്ളത് പോലെ തന്നെ മനുഷ്യനെ എക്കാലവും ഭ്രമിപ്പിച്ചിട്ടുള്ള ഒന്നാണ് മനസ്സ്. മനസ്സ് എന്ന പ്രതിഭാസത്തെക്കുറിച്ച് ഒട്ടേറെ വിവക്ഷകൾ നിലവിലുണ്ടെങ്കിലും പങ്കുവഹിക്കുന്നവർ. എന്നാൽ ഇവർ മാത്രമല്ല മനോരോഗ ചികിത്സ നിർവ്വഹിക്കുന്നത്. ചില പ്രത്യേക ഘട്ടങ്ങളിൽ കൗൺസിലർമാർ, സാമൂഹ്യനായകർ, ഫിസിയോതെറാപ്പിസ്റ്റ് എന്നിങ്ങനെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ ഉള്ള വ്യത്യസ്ത വ്യക്തികൾക്ക് മനോരോഗ ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ പങ്ക് വഹിക്കാനാകും. മനോരോഗചികിത്സകന്റെ ജോലി ഇവരുടെയൊക്കെ പ്രവർത്തനം ഏകോപിപ്പിക്കുക എന്നത് കൂടിയാണ്.
എം.ബി.ബി.എസ്സ്. പഠനത്തിനു ശേഷം മനോരോഗ ചികിത്സയിൽ 20. 1. എന്നിവയിലേതിലെങ്കിലും ഒരു ബിരുദാനന്തര ബിരുദം കൂടിയുള്ളവരാണ് സൈക്യാട്രിസ്റ്റുകൾ. മനോരോഗ ചികിത്സകർ പ്രധാനമായി ഔഷധങ്ങളെ ആശ്രയിച്ചുള്ള ചികിത്സകളാണ് ചെയ്യുക. എങ്കിലും ആവശ്യമുള്ള ഘട്ടങ്ങളിൽ സൈക്കോതെറാപ്പിയും ബിഹേവിയറൽ ചികിത്സാരീതികളും ഉൾപ്പെടുന്ന മനശ്ശാസ്ത്ര ചികിത്സാരീതികളും ചില സൈക്യാട്രിസ്റ്റുമാർ ഉപയോഗിക്കാറുണ്ട് മനോരോഗ ചികിത്സയിലെ പങ്കാളികൾ
മനോരോഗചികിത്സകൻ എന്ന സൈക്യാട്രിസ്റ്റ്, മനശ്ശാസ്ത്രജ്ഞൻ എന്ന സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ,
പങ്കുവഹിക്കുന്നവർ. എന്നാൽ ഇവർ മാത്രമല്ല മനോരോഗ ചികിത്സ നിർവ്വഹിക്കുന്നത്. ചില പ്രത്യേക ഘട്ടങ്ങളിൽ കൗൺസിലർമാർ, സാമൂഹ്യനായകർ, ഫിസിയോതെറാപ്പിസ്റ്റ് എന്നിങ്ങനെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ ഉള്ള വ്യത്യസ്ത വ്യക്തികൾക്ക് മനോരോഗ ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ പങ്ക് വഹിക്കാനാകും. മനോരോഗചികിത്സകന്റെ ജോലി ഇവരുടെയൊക്കെ പ്രവർത്തനം ഏകോപിപ്പിക്കുക എന്നത് കൂടിയാണ്.
എം.ബി.ബി.എസ്സ്. പഠനത്തിനു ശേഷം മനോരോഗ ചികിത്സയിൽ 20. 1. എന്നിവയിലേതിലെങ്കിലും ഒരു ബിരുദാനന്തര ബിരുദം കൂടിയുള്ളവരാണ് സൈക്യാട്രിസ്റ്റുകൾ. മനോരോഗ ചികിത്സകർ പ്രധാനമായി ഔഷധങ്ങളെ ആശ്രയിച്ചുള്ള ചികിത്സകളാണ് ചെയ്യുക. എങ്കിലും ആവശ്യമുള്ള ഘട്ടങ്ങളിൽ സൈക്കോതെറാപ്പിയും ബിഹേവിയറൽ ചികിത്സാരീതികളും ഉൾപ്പെടുന്ന മനശ്ശാസ്ത്ര ചികിത്സാരീതികളും ചില സൈക്യാട്രിസ്റ്റുമാർ ഉപയോഗിക്കാറുണ്ട് സൈക്കോളജിസ്റ്റ്
സൈക്കോളജി എന്ന മനശ്ശാസ്ത്രമാവട്ടെ സ്വഭാവരീതികളെപ്പറ്റിയുള്ള പഠന വിഭാഗമാണ് സംഘർഷാവസ്ഥകളും സാഹചര്യങ്ങളുമൊക്കെ മനസ്സിന്റെ പ്രവർത്തനത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്നും ജീവിതത്തിലെ ആദ്യകാലാനുഭവങ്ങൾക്ക് എങ്ങനെയാണ് ഒരു എ എന്നൊക്കെയുള്ള കാര്യങ്ങളാണ് സൈക്കോളജിസ്റ്റുമാർ പഠനവിധേയമാക്കുന്നതും ചികിത്സിക്കുന്നതും. മനോരോഗങ്ങൾ ഉള്ള വ്യക്തികളുടെ മനശ്ശാസ്ത്ര ചികിത്സയിൽ പ്രത്യേക പരിശീലനം നേടിയവരാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാർ. എം എ സൈക്കോളജിക്ക് ശേഷം എംഫിൽ അല്ലെങ്കിൽ മെഡിക്കൽ ആൻറ് സോഷ്യൽ സൈക്കോളജിയിൽ ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവരെയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റു മാരായി കണക്കാക്കുന്നത്. പ്രധാനമായും മനശ്ശാസ്ത്രപരമായ ചികിത്സാ രീതികളാണ് ഇവർ ചികിത്സയ്ക്കായി ഉപയോഗിക്കുക. സൈക്കോളജിസ്റ്റുമാർക്ക് ഇന്ന് ഭാരതത്തിൽ നിലവിലുള്ള നിയമമനുസരിച്ച് ഔഷധങ്ങൾ എഴുതാനുള്ള അവകാശമില്ല.
സൈക്വാട്രിക് സോഷ്യൽ വർക്കർ
എം. എ. സോഷ്യോളജിക്ക് ശേഷം സൈക്യാട്രിക് സോഷ്യൽ വർക്കിൽ ഡിപ്ലോമാ അല്ലെങ്കിൽ എംഎസ്ഡബ്ല്യൂവിനു ശേഷം സൈക്യാട്രിക് സോഷ്യൽ വർക്കിൽ ഡിപ്ലോമ അല്ലെങ്കിൽ സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം.ഫിൽ ആണ് സൈക്യാട്രിക് സോഷ്യൽ വർക്കറുടെ യോഗ്യത. മനോരോഗികളുടെ സാമൂഹ്യ പുനരധിവാസവും അവർക്ക് വേണ്ടിയുള്ള സാമൂഹ്യ മുന്നേറ്റങ്ങളുടെ പ്രേരണയാകുവാനുമുള്ള ദുഷ്കരമായതെങ്കിലും പ്രധാനമായ കർമ്മമാണ് സൈക്യാട്രിക് സോഷ്യൽ വർക്കറുടേത്. സാമൂഹ്യ ചികിത്സാരീതികൾ നടപ്പിലാക്കുക, മാനസിക രോഗം മാറിയ വ്യക്തികളുടെ പുനരധിവാസം പ്രാവർത്തികമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുക,ചികിത്സകരും രോഗിയുടെ ബന്ധുക്കളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായിക്കുക എനിങ്ങനെയുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് ഇവർക്കുള്ളത്.
ബി.എസ്സ് സിനേഴ്സിംഗ് പഠനത്തിനു ശേഷം എം.എസ്സ്.സി നേഴ്സിം ഗിൽ മനോരോഗങ്ങളെക്കുറിച്ചും മനോരോഗ ചികിത്സയെക്കുറിച്ചും മനോരോഗ ചികിത്സയിലെ നേഴ്സിംഗ് കാര്യങ്ങളെക്കുറിച്ചുമാണ് സൈക്യാട്രിക്സുമാർ ഉപരിപഠനം നടത്തുന്നത്. നമ്മുടെ നാട്ടിൽ സൈക്യാട്രിക്സഴ്സിംഗ് കഴിഞ്ഞ വ്യക്തികളുടെ അഭാവം വളരെ രൂക്ഷമാണ് എന്നത് ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമാണ്.
Posted by vincent