September 23, 2024
ശ്രീലങ്കയുടെ പത്താമത് പ്രസിഡൻറായി ജെവിപി നേതാവ് അനുര കുമാര ദിസനായക തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇടതുപക്ഷ സ്ഥാനാർഥി പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
ശനിയാഴ്ചനടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ 42.31 ശതമാനം വോട്ടുനേടിയാണ് ദിസനായകെ ജയിച്ചത്. ജനത വിമുക്തി പെരുമുനയുടെ നേതൃത്വത്തിലുള്ള വിശാലസഖ്യമായ നാഷണൽ പീപ്പിൾസ് പവറിന്റെ (എൻ.പി.പി.) സ്ഥനാർഥിയായിരുന്നു അദ്ദേഹം. തിങ്കളാഴ്‌ച കൊളംബോയിലെ പ്രസിഡന്റ് സെക്രട്ടേറിയറ്റിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം പ്രസിഡന്റ്റായി സത്യപ്രതിജ്ഞചെയ്യും..
Posted by vincent