August 9, 2024
സ്‌കാനിംഗ്, രക്തപരിശോധന എന്നിവ നടത്തി കാരണം കണ്ടെത്തി വേണം ചികിത്സ ആരംഭിക്കാന്‍. ഹോര്‍മോണ്‍ തകരാറുകള്‍ ആവാം പ്രധാന കാരണം.
ഇന്ന് പല കുട്ടികളിലും കാണപ്പെടുന്ന ഒരു അവസ്ഥയാണ് അതിശക്തമായ വേദനയോട് കൂടിയുള്ള ആര്‍ത്തവ ദിനങ്ങള്‍. ഈ കാരണത്താല്‍ കൗമാരപ്രായക്കാര്‍ അല്ലെങ്കില്‍ യുവതികള്‍ക്ക് അവരുടെ ദൈനംദിന കാര്യങ്ങളായ ക്ലാസില്‍ നിന്നോ ജോലിയില്‍ നിന്നോ ഒക്കെ വിട്ടുനില്‍ക്കേണ്ട ഒരു അവസ്ഥയാണ്. ചെറിയ വേദനയും അസ്വസ്ഥതയും ആര്‍ത്തവ കാലങ്ങളില്‍ സാധാരണയാണെങ്കിലും അസഹ്യമായ വേദനയോടും ബുദ്ധിമുട്ടോടും കൂടിയുള്ളത് ആണെങ്കില്‍ പ്രത്യേകം കരുതലും ശ്രദ്ധയും ആവശ്യമാണ്. ശാസ്ത്രം ഈ രോഗത്തെ രണ്ടായി തിരിക്കുന്നു.
ആര്‍ത്തവ ദിനങ്ങള്‍ക്ക് ഒരാഴ്ച മുമ്പ്
സെക്കന്‍ഡറി ഡിസമെന്നോറിയയില്‍ കാര്യമായ എന്തെങ്കിലും ഗര്‍ഭാശയ
അണ്ഡാശയ തകരാറുകള്‍ ഉണ്ടാകാം. അതുകൊണ്ട് സ്‌കാനിംഗ്, രക്ത പരിശോധന തുടങ്ങിയവ നടത്തി വേണം ചികിത്സ ആരംഭിക്കാന്‍. ഒരു പക്ഷേ, പി.സി.ഒ.എസ് (അണ്ഡാശയങ്ങളില്‍ കാണപ്പെടുന്ന നീര്‍കുമിളകള്‍), ഗര്‍ഭാശയ ഭിത്തി ഇതിനു കാരണം.
അണ്ഡാശയത്തില്‍ കാണപ്പെടുന്ന ഒരുതരം നീര്‍കുമിളകളാണ് സിസ്റ്റ്/പി.സി.ഒ.ഡി എന്ന പേരില്‍ പറയപ്പെടുന്നത്. ഇന്ന് സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രോഗങ്ങളില്‍ ഒന്നാമതാണിത്. ലക്ഷണങ്ങള്‍:
അണ്ഡോല്‍പ്പാദനം ഇല്ലാത്ത അവസ്ഥയായത് കൊണ്ട് തന്നെ ഈ രോഗാവസ്ഥ ഇന്ന് പല ദമ്പതിമാര്‍ക്കിടയിലും ഒരു വില്ലനായിരിക്കുകയാണ്, അതായത് കല്യാണം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഈ കാരണത്താല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തവരുണ്ട്. ഗര്‍ഭാശയ/അണ്ഡാശയ കാന്‍സറിനും ഒരുപക്ഷേ ഇത് കാരണമായേക്കാം. അതിനുള്ള പ്രത്യേക പരിശോധനകള്‍ നടത്തി ഉറപ്പ് വരുത്തുന്നതും നല്ലത് തന്നെ.ശരിയായ രീതിയിലുള്ള ആഹാരക്രമം, അതായത് നേരത്തെ പറഞ്ഞതു പോലെ വറുത്തത്, പൊരിച്ചത്, ബോയിലര്‍ കോഴി (മാംസവളര്‍ച്ചക്ക് വേണ്ടി മാത്രം ഹോര്‍മോണ്‍ കുത്തിവെക്കുന്ന, മുട്ടിയിടാന്‍ ശേഷിയില്ലാത്ത കോഴികളെ അകത്താക്കി സ്ത്രീകളുടെ അണ്ഡം കൂടെ നശിക്കപ്പെടുന്നു) ഇവ ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക, പഴം-പച്ചക്കറി ശീലമാക്കുക. അണ്ഡോല്‍പ്പാദനം ഉണ്ടാക്കി, മാസമുറ കൃത്യമാക്കി ആര്‍ത്തവത്തിലൂടെ തന്നെ ഈ കുമിളകളെ പുറം തള്ളി നശിപ്പിക്കുന്ന ഒരു ചികിത്സാ രീതിയാണ് ആയുര്‍ വേദം നിര്‍ദ്ദേശിക്കുന്നത്. ഇതോടൊപ്പം ആഹാര വിഹാര ശീലങ്ങള്‍ ചിട്ടയോടെ പാലിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും പി സി ഒ ഡിയും അതോടൊപ്പം തന്നെ വന്ധ്യതയും ഇല്ലാതാക്കി സന്തോഷകരമായ ഒരു കുടുംബ ജീവിതം കൈവരിക്കാം.
ഗര്‍ഭാശയത്തില്‍ കാണപ്പെടുന്ന ഒരുതരം വളര്‍ച്ചയാണ് ഗര്‍ഭാശയ മുഴകള്‍ അഥവാ ഫൈബ്രോയ്ഡ് ഇന്ന് 35-40 വയസിന് ശേഷം മിക്ക സ്ത്രീകളിലും ഈ രോഗാവസ്ഥ കാണുന്നു. ചിലപ്പോള്‍ ഇത് യാതൊരുതരത്തിലുള്ള രോഗ ലക്ഷണങ്ങളും കാണിക്കുകയില്ല.ഇത് ഒരു അമിത വളര്‍ച്ചയാണെങ്കില്‍ കൂടി ഒരിക്കലും ഒരു അര്‍ബുദാവസ്ഥയല്ല. ലക്ഷണങ്ങള്‍
നേരത്തെ പറഞ്ഞപോലെ രക്തസ്രാവത്തിലൂടെ ഗര്‍ഭാശയ മുഴയെ പുറം തള്ളുന്ന ഒരു ചികിത്സാ രീതി തന്നെയാണ് ആയുര്‍വേദം ഇവിടെയും അനുശാസിക്കുന്നത്. ചില ഘട്ടങ്ങളില്‍ ഈ ചികത്സയെ തുടര്‍ന്ന് അമിത രക്തസ്രാവം കാണാമെങ്കിലും ഒരിക്കലും ഈ രക്തസ്രാവത്തെ തടഞ്ഞു നിര്‍ത്താനോ ഇല്ലാതാക്കാനോ ശ്രമിക്കരുത്. കാരണം, മേല്‍പറഞ്ഞ പോലെ രക്തസ്രാവത്തിലൂടെ മാത്രമേ ഈ മുഴയെ പുറം തള്ളാനാവൂ. ഇതോടനുബന്ധിച്ച് തന്നെ രക്തക്കുറവ്, തലകറക്കം, ക്ഷീണം തുടങ്ങിയവയൊക്കെ ഉണ്ടായേക്കാം. ഈ അവസരത്തില്‍ ആഹാര-ഔഷധ പ്രയോഗങ്ങള്‍ കൊണ്ട് ഇവയെ ഇല്ലാതാക്കാം. രോഗാവസ്ഥക്ക് അനുസരിച്ച് ചിലപ്പോള്‍ നേരിട്ട് തന്നെ ഗര്‍ഭാശയത്തിലേക്ക് മരുന്നുകള്‍ (ഉത്തരവസ്തി) വെച്ച് രോഗിയെ കിടത്തി ചികിത്സക്ക് വിധേയയാക്കി ഈ മുഴയെ പുറം തള്ളാറുണ്ട്.
‘എന്‍ഡോമെട്രിയം’ എന്നാല്‍ ഗര്‍ഭാശയത്തിന്റെ ആന്തരിക ഭിത്തിയാണ്. ഈ ആന്തരിക ഭിത്തിയുടെ കനം അഥവാ കട്ടി കൂടിവരുന്ന ഒരു അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. കട്ടി കൂടി കൂടി വന്ന് അണ്ഡാശയത്തിലും തുടര്‍ന്ന് ഉദരഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. അതായത് മൂത്രമലാശയങ്ങളിലേക്കും ഗര്‍ഭാശയ മുഖത്തേക്കും വ്യാപിക്കുന്നു. ലക്ഷണങ്ങള്‍
ആര്‍ത്തവ ദിനങ്ങളിലല്ലാതെ യോനി വഴി കാണപ്പെടുന്ന അമിത രക്തസ്രാവം അല്ലെങ്കില്‍ ‘അണ്ഡവിസര്‍ജനം’ ഇല്ലാത്ത രക്തസ്രാവത്തെ രണ്ടായി വേര്‍തിരിക്കുന്നു.
രക്ത സമ്മര്‍ദ്ദം, കരള്‍ സംബന്ധമായ രോഗങ്ങള്‍ കൊണ്ട് ഉണ്ടാകുന്നത്.
പി സി ഒ എസ്, ഗര്‍ഭാശയ മുഴകള്‍, ഗര്‍ഭനിരോധന മാര്‍ഗമായ കോപ്പര്‍-ടി ധാരണം, അഡിനോമയോസിസ്, എന്‍ഡോമെട്രിയോസിസ്
ആര്‍ത്തവം, ഒരു പ്രായമെത്തുമ്പോള്‍ ഇല്ലാതാകുന്നു. ഇതാണ് ആര്‍ത്തവ വിരാമം 50-55 വയസ് കഴിയുമ്പോഴാണ് സാധാരണയായി ആര്‍ത്തവ വിരാമ പ്രായമായി പറയാറ്. ആര്‍ത്തവം ആരംഭിക്കുന്നത് 13-14 വയസില്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ആ കാലം മാറി, 9-10 വയസില്‍ തന്നെ പെണ്‍കുട്ടികള്‍ വയസറിയിക്കുന്നു. ഇതിനു കാരണം ഇന്നത്തെ ഭക്ഷണ രീതിയും ജീവിത ശൈലിയും ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതുപോലെതന്നെ ഇന്ന് ആര്‍ത്തവ വിരാമ പ്രായവും കുറഞ്ഞു 45 വയസില്‍ തന്നെ ഈ പരിണാമം സംഭവിക്കുന്നു. ആരോഗ്യമുള്ള ഒരു സ്ത്രീയില്‍ 55 വയസിന് ശേഷം മാത്രമേ ആര്‍ത്തവ വിരാമം ഉണ്ടാകാന്‍ പാടുള്ളു. ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ച് സ്ത്രീകളില്‍ മാനസിക-ശാരീരിക മാറ്റങ്ങള്‍ കാണാറുണ്ട്.
വ്യായാമങ്ങള്‍, യോഗാസനങ്ങള്‍, പോഷകാഹാരങ്ങള്‍, പച്ചക്കറി, പഴം എന്നിവയുടെ ഉപയോഗം എന്നിവയിലൂടെ ഒരു പരിധിവരെ ഈ അവസ്ഥയെ നിയന്ത്രിക്കാം. ഹോര്‍മോണ്‍ നിയന്ത്രണം ഭക്ഷണത്തിലൂടെയും ഔഷധങ്ങളിലൂടെയും ചെയ്യുക, കൂടെ പങ്കാളിയില്‍ നിന്നുള്ള കരുതലോട് കൂടിയ സമീപനവും സ്ത്രീക്ക് അത്യാവശ്യമാണ്.
45 വയസിന് ശേഷം മാത്രം കണ്ടുവന്നിരുന്ന ഈ രോഗാവസ്ഥ ഇന്ന് പ്രായഭേദമന്യേന ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്നു. അടിവയര്‍ ഭാഗത്തെ പേശി ബലക്കുറവ് കാരണം മൂത്രാശയം, ഗര്‍ഭാശയം, മലാശയം എന്നിവ ഒരുമിച്ചോ, അല്ലെങ്കില്‍ ഇവയില്‍ ഓരോന്നോ യഥാസ്ഥാനത്ത് നിന്നും താഴ്ന്നു വരുന്ന അവസ്ഥ.
ലക്ഷണങ്ങള്‍ തുമ്മുമ്പോള്‍-ചുമയ്ക്കുമ്പോള്‍ മൂത്രം പോവുക, മൂത്രം പിടിച്ചു വെക്കാന്‍ കഴിയാതെ വരിക, മൂത്രം മുഴുവന്‍ ഒഴിഞ്ഞു പോകാത്ത അവസ്ഥ.യോനിയിലൂടെ ഗര്‍ഭാശയം/മൂത്രാശയം താഴ്ന്നു വരുന്ന പോലെ അനുഭവപ്പെടുക, നടുവേദന, രാത്രിയില്‍ ഉറക്കം കെടുത്തുന്ന രീതിയിലുള്ള ഇടക്കിടെയുള്ള മൂത്രം ഒഴിക്കല്‍. കാരണങ്ങള്‍
ശുശ്രൂഷ ചെയ്യാതിരിക്കുക ഇന്നത്തെ സമൂഹം പ്രസവാനന്തര ശുശ്രൂഷക്ക് വേണ്ട രീതിയില്‍ പ്രാധാന്യം നല്‍കുന്നില്ല. സമയമില്ലായ്ക, മടി എന്നിവ കാരണം തൈലം തേച്ചു കുളി, അരക്കെട്ട് മുറുക്കല്‍ എന്നിവയെല്ലാം അന്യം നിന്ന് പോയിരിക്കുകയാണ്. ഇക്കാരണത്താല്‍ പ്രസവത്തിലൂടെ വന്ന പ്രധാന ശരീര ഗര്‍ഭാശയ ഭാഗങ്ങള്‍ അതിന്റെ പൂര്‍വ സ്ഥിതിയിലേക്ക് എത്തുന്നില്ല, ഇതോടൊപ്പം പേശിബലം നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഇതിനെ തുടര്‍ന്ന് ക്രമാതീതമായി ഗര്‍ഭാശയ-മൂത്രാശയ-മലാശയ താഴ്ച സംഭവിക്കുന്നു. ഗര്‍ഭാശയ താഴ്ചക്ക് മോഡേണ്‍ ടെക്‌നോളജിയില്‍ ഗര്‍ഭാശയം നീക്കം ചെയ്യാനാണ് ഉപദേശിക്കുന്നത്. എന്നാല്‍ ഇതിലൂടെ മൂത്രാശയ പേശിക്ക് കൂടെ ബലം നഷ്ടപ്പെടുകയും അതുവഴി മൂത്രാശയം അതിന്റെ യഥാസ്ഥാനത്ത് നിന്ന് താഴോട്ടിറങ്ങുന്നു. അതിനാല്‍ ഗര്‍ഭാശയം നീക്കം ചെയ്യല്‍ ഒരിക്കലും ഒരു ശാശ്വത പരിഹാരമാര്‍ഗമല്ല ഇതുപോലെ തന്നെ മൂത്രാശയ താഴ്ചക്ക് നിര്‍ദ്ദേശിക്കുന്ന പെസ്സറീസ് അല്ലെങ്കില്‍ റിംഗ് ഉപയോഗിച്ച് മൂത്രാശയം യഥാസ്ഥാനത്ത് നിര്‍ത്തുന്ന മാര്‍ഗവും ശാശ്വതമല്ല. എന്നാല്‍ ആയുര്‍വേദത്തില്‍ ദോഷവശങ്ങള്‍ ഇല്ലാത്ത ഫലപ്രദമായ ചികിത്സ ഉണ്ട്. ഇതോടൊപ്പം ജീവിത ചര്യയില്‍ കുറച്ച് മാറ്റങ്ങള്‍ കൂടി വരുത്തിയാല്‍ പൂര്‍ണ്ണമായും ഈ അവസ്ഥ ഇല്ലാതാക്കാം. 10-15 ദിവസം ആശുപത്രികളില്‍ തന്നെ പരിപൂര്‍ണ്ണ വിശ്രമത്തോടെ കിടത്തി പ്രത്യേക മരുന്നുകള്‍ യോനിയിലേക്കും മൂത്രാശയത്തിലേക്കും ഗര്‍ഭാശയത്തിലേക്കും വെച്ചു ചികിത്സ ചെയ്ത് പൂര്‍ണ്ണമായും മാറ്റാവുന്നതാണ്.
കുന്തിച്ചിരുന്നും, കുനിഞ്ഞ് നിന്നുമുള്ള ജോലി ചെയ്യാതിരിക്കുക, കഠിനമായ തുമ്മല്‍, ചുമ എന്നിവ പെട്ടെന്ന് ചികിത്സിച്ച് ഭേദമാക്കുക (അടിവയറിലേക്കുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍), അമിത ഭാരം പൊക്കാതിരിക്കുക.
ലക്ഷണങ്ങള്‍: മൂത്രം ഒഴിക്കുമ്പോള്‍, അസഹ്യമായ വേദന, പുകച്ചില്‍ അല്ലെങ്കില്‍ എരിച്ചില്‍, ഇടക്കിടെയുള്ള മൂത്രശങ്ക, നിറ വ്യത്യാസം, രക്തത്തോട് കൂടിയ മൂത്രം, വിറ അല്ലെങ്കില്‍ കുളിരോട് കൂടിയുള്ള രാത്രി പനി. വളരെ തിരക്കേറിയ ഈ കാലഘട്ടത്തില്‍ വെള്ളം കുടിക്കാന്‍ സമയമില്ലായ്ക അല്ലെങ്കില്‍ മടി, വൃത്തിഹീനമായ ശൗചാലയങ്ങളില്‍ മൂത്ര വിസര്‍ജനം നടത്താനുള്ള മടി പ്രത്യേകിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക്, പെണ്‍കുട്ടികളുടെ/സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ വന്ന വലിയ മാറ്റം (ജീന്‍സ് പോലുള്ള ഇറുകിയ വസ്ത്രം) തുടങ്ങിയവയാണ് ഇതിന്റെ പ്രധാന കാരണം.
യോനിയിലൂടെ വെളുത്ത് കൊഴുത്ത ദ്രാവകം സ്രവിക്കുന്ന അവസ്ഥയാണ് വെള്ളപോക്ക് അഥവാ അസ്ഥി ഉരുക്കം. ആര്‍ത്തവത്തോട് അനുബന്ധിച്ചും അണ്ഡോല്‍പ്പാദന സമയത്തും സ്ത്രീകളില്‍ ഇത് സാധാരണമാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ചൊറിച്ചില്‍, നിറവ്യത്യാസം (മഞ്ഞ, തൈര് പോലെ) ദുര്‍ഗന്ധത്തോട് കൂടി ഒക്കെ കാണുകയാണെങ്കിലേ ഇത് ഒരു രോഗാവസ്ഥയായി കണക്കാക്കേണ്ടതുള്ളൂ. അടുക്കളയില്‍ നിന്നേല്‍ക്കുന്ന ചൂട് അടിവയറില്‍ ആയതിനാല്‍ ശരീരത്തിന്റെ അമിതമായ ചൂട്, വ്യക്തി ശുചിത്വം ഇല്ലായ്ക, ആവശ്യാനുസരണം വെള്ളം കുടിക്കാതിരിക്കുക, എരിവ് പുളിവ് എന്നിവയുടെ അമിതോപയോഗം തുടങ്ങിയവ ഈ രോഗത്തിന് പ്രധാന കാരണങ്ങളാണ്. ക്ഷീണം, തളര്‍ച്ച, മെലിച്ചില്‍, ഉഷ്ണ സഞ്ചാരം, കാല്‍ കുഴച്ചില്‍, വയര്‍ കാളിച്ച തുടങ്ങിയവ. ഇതിന് ആധുനിക ചികിത്സാ സമ്പ്രദായത്തില്‍ വ്യക്തമായ ചികിത്സ കാണുന്നില്ല. രോഗാവസ്ഥ തന്നെ ടെക്‌സ്റ്റുകളില്‍ നാലു വരിയില്‍ ഒതുങ്ങുന്നു. ഒരുപക്ഷേ ഉഷ്ണമേഖലായ പ്രദേശങ്ങളില്‍ മാത്രം കാണുന്ന രോഗമായതുകൊണ്ട് പാശ്ചാത്യര്‍ ഇതു മനസിലാകാതെ പോയതാവാം കാരണം. അതൊരു രോഗമല്ല, ആരോഗ്യമുള്ള സ്ത്രീകളില്‍ കാണുന്നതാണ് എന്നാണ് അവര്‍ പറയാറുള്ളത്. അതുകൊണ്ട് തന്നെ ചികിത്സ വേണ്ടതില്ല എന്ന ഒരു ധാരണ സ്ത്രീകളില്‍ പടര്‍ന്നു. ആദ്യ കാലത്തു തന്നെ ചികിത്സിക്കാതെ രോഗം മൂര്‍ച്ഛിച്ച് അസാധ്യമായ അവസ്ഥയില്‍ എത്തിയ എത്രയോ രോഗികളെ കണ്ടിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ഇതിനു ‘അസ്ഥി ഉരുക്കം’ എന്ന പേരുണ്ട്. ഇത് പലപ്പോഴും പരിഹാസത്തിനും കാരണമാകുന്നു. ‘അസ്ഥി ഉരുകുകയോ? അതെന്താ മെഴുകാണോ?’ എന്നൊക്കെ ആധുനിക ചികിത്സകര്‍ ചോദിക്കാറുണ്ട്. എന്റെ അഭിപ്രായത്തില് ‘അസ്ഥി മജ്ജ’ ഉരുക്കം തന്നെയാണ് ഇത്. ഇതില്‍ എല്ലിനുള്ളില്‍ കുത്തിപറിക്കുന്ന വേദനയുള്ളതായി പറയാറുണ്ട്.രക്തം ഉല്‍പാദിക്കുന്നത് മജ്ജയില്‍ നിന്നാണല്ലോ. ശരീരത്തിന്റെ അമിത ഉഷ്ണം കാരണം ചുവന്ന രക്താണുക്കള്‍ക്കൊപ്പം വെളുത്ത രക്താണുക്കള്‍ മജ്ജയില്‍ നിന്നും കലരുന്നു. ഈ അവസ്ഥയില്‍ രക്തപരിശോധന നടത്തിയാല്‍ ഡബ്ല്യൂ.ബി.സി/ശ്വേതരക്താണുക്കള്‍ കൂടുതലായി കാണാറുണ്ട്. ഇതു ശരീരം പുറം തള്ളുന്നത് മൂത്രത്തിലൂടെയാണ്. കട്ടിയുള്ളതും കൊഴുപ്പുള്ളതുമായ ദ്രാവകം ആയതിനാല്‍ കുറേശ്ശെ ഒലിച്ചുകൊണ്ട് യോനിയിലൂടെ വരുന്നതാവാം. അതുകൊണ്ടായിരിക്കാം ശക്തമായ മൂത്രകടച്ചിലും ഉണ്ടാകുന്നത്. ഇതിന് ശരീരോഷ്ണം കുറക്കുന്ന വിവിധ തരം ഔഷധങ്ങളും, ശീതവീര്യമുള്ള ഔഷധങ്ങള്‍ അല്ലെങ്കില്‍ തൈലങ്ങള്‍ കൊണ്ട് പിഴിച്ചില്‍ പോലുള്ള ചികിത്സയും ക്ഷാളനവും നടത്തിയാല്‍ വളരെ പെട്ടെന്ന് കുറയാറുണ്ട്. വേണ്ട സമയത്ത് ചികിത്സ നടത്താതിരുന്നാല്‍ ജീവഹാനിക്ക് വരെ സാധ്യതയുണ്ട്.
ഇന്നത്തെ ഏറ്റവും പ്രധാനമായ ചിന്താവിഷയം, വന്ധ്യത പൊതുവെ സ്ത്രീയ്ക്കും പുരുഷനു ഒരുപോലെ ബാധിക്കുന്ന ഒരു നിര്‍ഭാഗ്യമാണ്. എന്നാല്‍ സമൂഹം ഈ കുറവ് സ്ത്രീയുടെ മേല്‍ മാത്രം ആയി ആരോപിക്കപെടാറാണ് പതിവ്. എന്നാല്‍ ഇതില്‍ രണ്ട് പേര്‍ക്കും ഒരുപോലെ പങ്കുണ്ട്.
കാരണങ്ങള്‍
ആയുര്‍വേദത്തില്‍ സ്ത്രീരോഗങ്ങള്‍ക്ക് പൊതുവായ ചില കാരണങ്ങള്‍ പറയുന്നുണ്ട്.വീട്ടില്‍ നടക്കുന്ന പുണ്യകര്‍മ്മങ്ങളിലോ, അമ്പലത്തിലോ പള്ളികളിലോ നടക്കുന്ന കര്‍മ്മങ്ങളിലോ സംബന്ധിക്കാനാവാതെ വരുന്ന ആര്‍ത്തവ അശുദ്ധി തടയാനായി പലരും അതു നീട്ടിവെക്കാന്‍ മരുന്നുകള്‍ കഴിക്കാറുണ്ട്. ഇത് സ്വാഭാവികമായ പ്രക്രിയകളില്‍ വ്യത്യാസം വരുത്തുന്നതിനാല്‍ ചില ഹോര്‍മോണ്‍ ഉല്‍പാദനത്തില്‍ വ്യത്യാസമുണ്ടാവാം. അതു ഗര്‍ഭധാരണത്തെ നീട്ടിവെക്കാം.
ഇന്ന് പണ്ടത്തേതിലേറെ സ്ത്രീകളും കുട്ടികളും ഒരുപോലെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ ആകുലത പ്രകടിപ്പിക്കാറുണ്ട്. ഡയറ്റിങ്ങിന്റെ കാലമാണ് ഇന്ന്. താരന്‍, മുടികൊഴിച്ചില്‍, മുഖക്കുരു, കരിവാളിപ്പ്, കണ്ണുകള്‍ക്ക് അടിയിലെ കറുപ്പ്, പ്രസവാനന്തരം കാണുന്ന സ്‌ട്രെച്ച് മാര്‍ക്ക് ഇതിനൊക്കെ ആയുര്‍വേദത്തില്‍ പരിഹാരങ്ങളുണ്ട്. അതില്‍ മുഖലേപമായും , തലയില്‍ എണ്ണ പിടിപ്പിച്ച് ആവി കൊള്ളുന്നതും പോലുള്ള ചികിത്സാ രീതികളാണവ. ഇതോടൊപ്പം മുടിയഴകും, മിനിസവും വര്‍ദ്ധിപ്പിക്കാനും, ആരോഗ്യമുള്ള മുടിയും, മുഖകാന്തി-തിളക്കവും വര്‍ദ്ധിപ്പിക്കാനുള്ള ചികിത്സാ രീതികളും ഉണ്ട്.
Posted by vincent