Mar 17 2025, 3:57 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

ഹിംസയുടെ ചുവപ്പൻ കാഴ്ച്ചകൾ

ഹിംസയുടെ ചുവപ്പൻ കാഴ്ച്ചകൾ

September 11, 2024

ഡോ. രശ്മി ജി

നായോടനുബന്ധിച്ചുള്ള ഹിംസകളും ജനപ്രിയ സിനിമയുടെ സ്ഥിരം ചേരുവകളിലൊന്നാണത്. എന്നതുകൊണ്ടുതന്നെ അവ പരിഷ്ക്കരിക്കപ്പെട്ട മാതൃകകളിലൂടെ നിരന്തരമായി പ്രേക്ഷകനു മുമ്പിലെത്തുന്നു. ‘ആണത്തമുള്ള’ നായകന്റെ നിലപാടുകളും പ്രകടനങ്ങളും വാഗ്‌ധോരണികളും ഹിംസയുടെ പ്രത്യാശാസ്ത്രത്തിനുള്ള സാധൂകര ണമായി മാറുന്നു. കമ്പോള മൂലധനത്തിന് ഇത്തരം പ്രത്യയശാസ്ത്ര വിവക്ഷകളെയാണ് ആവശ്യമെന്നി രിക്കെ അവയ്ക്ക് ന്യായീകരണങ്ങളും സാധുതകളും നൽകുന്ന ദൃശ്യ ഭാഷയെ പിന്തുടരാൻ ചലച്ചിത്രങ്ങൾ നിർബന്ധിതമാകുന്നു. ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന പുതിയ ചലചിത്രം ഇത്തരം വിമർശന നിലപാടുകൾ പ്രസക്തമാണെന്ന് തെളി യിക്കുന്ന ചിത്രമാണ്.
പൊറിഞ്ചു മറിയം ജോസ് എന്നത് പേര് സൂചിപ്പി ക്കുന്നതുപോലെ മൂന്ന് വ്യക്തിത്വങ്ങളുടെ അസാ ധാരണത്തമുള്ള ഗാഢസൗഹൃതത്തിന്റെ തീവ്രതക ളിലേക്ക് ക്ഷണിക്കുന്ന ചലചിത്രമാണ്. കാട്ടാളൻ പൊറിഞ്ചുവും ജോസും തമ്മിലുള്ള ആത്മബന്ധം, പൊറിഞ്ചുവും മറിയയും തമ്മിലുള്ള ബന്ധം, മറി യയും ജോസും തമ്മിലുള്ള സൗഹൃദം എന്നിവയി ലൂടെ നീങ്ങുന്ന ചലച്ചിത്രം പ്രതിനായകന്മാരുടെ വരവോടെ സങ്കീർണമാകുന്നു. ചോരയ്ക്ക് പകരം ചോര എന്ന കാഴ്ച്‌ചപ്പാടിലൂടെ മുമ്പോട്ട് പോകുന്ന ചലച്ചിത്രം വയലൻസിന്റെ തീവ്രമായ കാഴ്‌ചകളെ യാണ് അനാവരണം ചെയ്യുന്നത്.
പ്രാദേശിക സംസ്കൃതിയുടെ നേർക്കാഴ്‌ചകൾ
ചരിത്രപരമായി ചില അവകാശ വാദങ്ങൾ പൊറിഞ്ചു മറിയം ജോസ് ഉയർത്തുന്നുവെങ്കിലും ഫാമിലി ആക്ഷൻ എൻ്റർടെയ്‌നറിന്റെ പതിവ് ചട്ടക്കൂടു കൾക്കുള്ളിൽ നിൽക്കുവാനും അതുവഴി പ്രേക്ഷ കരെ ആകർഷിക്കുവാനുമാണ് ചിത്രത്തിന് കഴിയുന്നത്. സാംസ്‌കാരിക തലസ്ഥാനമെന്ന പേര് പതിഞ്ഞു കിട്ടിയ തൃശ്ശൂരിന്റെ സാംസ്‌കാരിക പശ്ചാത്തലങ്ങളെ ആവിഷ്‌കരിക്കുന്ന ചിത്രം പ്രാദേശിക സംസ്‌കൃതിയുടെ വിഭിന്ന ഭാവങ്ങളിലേ ക്ക് പ്രേക്ഷകരെ നയിക്കുന്നു. ഭക്ഷണം, വസ്ത്രം, സംഭാഷണങ്ങൾ, ആഘോഷങ്ങൾ എന്നിവയിൽ വ്യത്യസ്തത പുലർത്തുന്ന തൃശ്ശൂർ കാരുടെ തനിമ യുള്ള അടയാളങ്ങളെ അപ്പാടെ ചിത്രം അവതരിപ്പി ക്കുന്നുണ്ട്. ഒരു പെരുനാൾ മുതൽ അടുത്ത പെരു നാർ വരെയുള്ള കാലയളവിലാണ് ചിത്രത്തിന്റെ

പ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്. ഐപ്പേട്ടന്റെ
ചെറുമകനും ജോസും തമ്മിലുള്ള സംഘർഷങ്ങളും
അവയെത്തുടർന്നുള്ള സംഭവവികാസങ്ങളുമാണ്
ചിത്രത്തെ ഉദ്വേഗഭരിതമാക്കുന്നത്. കള്ളുകുടിച്ച്
നാടൻ പാട്ടുകൾ പാടി ഡാൻസ് കളിച്ച് കുടുംബ
ത്തിലുള്ളവരുടെ സന്തോഷങ്ങളിൽ പങ്കുചേർന്ന്
വലിയ സ്വപ്‌പ്നങ്ങൾ ഒന്നുമില്ലാതെ ജീവിക്കുന്ന
ജോസ് തൃശ്ശൂരിലെ അടിത്തട്ടു മനുഷ്യരുടെ
പ്രതിനിധിയാണ്. വട്ടിപ്പലിശയുടെ ഇടപാടുകൾ
നടത്തുന്ന മറിയം സാമ്പ്രദായിക ക്രൈസ്തവ
വനിതയുടെ പെരുമാറ്റ ശീലങ്ങളെ അടിമുടി
പ്രതിനിധികരിക്കുന്ന പെണ്ണാണ്. ഐപ്പേട്ടന്റെ
ഗുണ്ടയായി അറിയപ്പെടുന്ന, ഇറച്ചിവെട്ട് തൊഴി
ലാക്കിയ പൊറിഞ്ചു നേരിൻ്റെയും നെറിയുടെയും
ഭാഗത്ത് നിൽക്കുന്ന, ഉള്ളിൽ നന്മകൾ സൂക്ഷി
ക്കുന്ന അസാധാരണ വ്യക്തിത്വത്തിന് ഉടമയാണ്.
സൗഹൃദവും പ്രണയവും പകയും പ്രതികാരവും
ആഘോഷങ്ങളുമെല്ലാം ഇടചേർന്ന പ്രാദേശിക
ജീവിതത്തിന്റെ അതിവിപുലമായ കാഴ്ചകളെ
ചിത്രം സമ്മാനിക്കുന്നു.

ഹിംസയുടെ ചുവപ്പ്
ഹിംസയ്ക്കുള്ള ന്യായികരണങ്ങൾ മത – ചരിത്ര പുരാണ ഗ്രന്ഥങ്ങിളിൽ നിന്ന് കണ്ടെടുക്കാവു ന്നതാണ്. അധർമ്മത്തിനെതിരെ ധർമ്മത്തിന്റെ വിജയം ഉണ്ടാകുന്നത് ഹിംസയിലൂടെയാണെ ന്നിരിക്കെ അത്തരമൊരു സന്ദർഭത്തിൽ ‘ഹിംസ’ മഹത്വവൽക്കരിക്കപ്പെടുന്നു. സംഘപരിവാർ അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ അവയെ ആഘോഷത്തോടെ ഏറ്റെടുക്കുന്നത് വ്യക്തമായ രാഷ്ട്രീയ അജണ്ടകളോടുകൂടിയാണ്. ഇത്തരമൊരു സാമൂഹ്യ പശ്ചാത്തലത്തിൽ കമ്പോള സിനിമയിലെ ഹിംസയുടെ അവതരണവും അവയ്ക്ക് ലഭി ക്കുന്ന വ്യാപകമായ സ്വീകാര്യതയും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. നായകന്റെ പ്രകടനങ്ങളെ അന്ധമായി സ്വന്തം ജീവിതത്തിൽ പകർത്തുവാൻ ആഗ്രഹിക്കുന്ന അരാജക ജീവികൾ ഇത്തരം ഹിം സകൾക്ക് വ്യാപകമായ പ്രചാരണം നൽകുന്നു. ഇരയും വേട്ടക്കാരനും മാറിമാറി വരുന്ന രീതിശാ സ്ത്രമാണ് ഹിംസയ്ക്കുള്ളത്. പൊറിഞ്ചു മറിയം

ജോസിലെ വയലൻസ് ഇത്തരമൊരു നിലപാടിന്റെ പിന്തുടർച്ചകളാണ് അവതരിപ്പിക്കുന്നത്.
താരപദവിയുടെ ബാധ്യകൾ ഇല്ലാത്ത ജോജുവിൻ്റെ പൊറിഞ്ചു നടത്തുന്ന പ്രതികാരവും അനന്തര ഫലങ്ങളും ഭീകരമെന്ന് വിശേഷിപ്പിക്കാവുന്ന വയലൻസിന്റെ കാഴ്‌ചകളിലേക്ക് നയിക്കുന്നു. ശത്രുക്കളെ അടിച്ചൊതുക്കി വിജയശ്രീലാളിതനാ കുന്ന നായകന്റെ പ്രകടനങ്ങൾ ആവർത്തിച്ചുകണ്ട പ്രേക്ഷക സമൂഹത്തിൻ്റെ പൊതുബോധത്തെ തൃപ്തി പ്പെടുത്തുന്ന വിധത്തിലാണ് പൊറിഞ്ചു മറിയം ജോസ് സൃഷ്ടിക്കപ്പെട്ടത്. പാപത്തിൻ്റെ ശമ്പളം മരണമെന്ന പഴമൊഴിയെ സാധൂകരിക്കുന്ന ചല ച്ചിത്രങ്ങൾ എന്തെങ്കിലും ഒരു സന്ദേശം നൽകേ ണ്ടതുണ്ടെന്ന പതിവ് നിലപാടുകൂടി ഈ ചിത്രം സ്വീകരിക്കുന്നുണ്ട്.
വർഗ്ഗ സംഘർഷങ്ങളും കമ്പോള അജണ്ടകളും
പൊതുമണ്ഡലത്തിൽ നിലനിൽക്കുന്ന വർഗ്ഗ പരമായ വേർതിരിവുകളെ നിലനിർത്തുകയോ പിന്തുടരുകയോ ചെയ്യുന്ന കമ്പോള ചലച്ചിത്രങ്ങ ളുടെ പന്ഥാവിലൂടെ സഞ്ചരിക്കുന്ന ചലച്ചിത്രം കൂടിയാണ് പൊറിഞ്ചു മറിയം ജോസ്. ഐപ്പേട്ടന്റെ

ഉയർച്ചക്ക് പിന്നിൽ കാട്ടാളൻ പൊറിഞ്ചുവിന്റെ
കൈക്കരുത്ത് ഉണ്ടെങ്കിലും ഐപ്പേട്ടൻ്റെ മക്കൾക്ക്
അയാൾ അസ്വീകാര്യനാണ്. കാട്ടാളൻ പൊറിഞ്ചു
വിനെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്താൻ
ശ്രമിക്കുന്നതും ഇതേ മക്കൾ തന്നെയാണ്. പാർശ്വ
വൽക്കരിക്കപ്പെട്ട ആളുകൾ കൂടുതൽ പാർശ്വ
വൽക്കരിക്കപ്പെട്ട സാമൂഹ്യ അവസ്ഥയിലേക്ക്
മാറുന്നതിന്റെ കാഴ്‌ചകൾ കൂടിയാണ് കാട്ടാളൻ
പൊറിഞ്ചുവിലുള്ളത്. ഐപ്പേട്ടനെപ്പോലെ ക്ലാസ്
ഗ്രേഡ് കൂടിയ സമ്പന്നനായ മാന്യനായ ഒരു വ്യക്തി
യുടെ സഹചാരിയായും പിന്നീട് എതിർഭാഗത്ത്
പ്രതിനായകനായി നിൽക്കുന്നത് ക്ലാസ് ഗ്രേഡ്
കുറഞ്ഞതും അപരിഷ്കൃതനും ദാരിദ്ര്യവാസിയുമായ
പൊറിഞ്ചുവാണ്. വർഗ്ഗപരമായ ഇത്തരമൊരു
അന്തരത്തെ ന്യായീകരിക്കുന്ന മറ്റ് മുതലാളി കഥാ
പാത്രങ്ങളും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
സമ്പത്തും അധികാരവുമുള്ള ജനവിഭാഗമാണ്
സാമൂഹിക സംവിധാനങ്ങളിൽ മേൽക്കോയ്മ
പുലർത്തുന്നത് എന്നതുകൊണ്ടുതന്നെ അധി
കാരവും സമ്പത്തുമില്ലാത്ത അടിത്തട്ടു മനുഷ്യർ
അത്തരം വ്യവസ്ഥിതികളിൽ നിന്നും വേർപെട്ട്
നിൽക്കേണ്ടിവരുന്നു. ഇത്തരമൊരു സാമൂഹിക
സംവിധാനത്തെ കാട്ടാളൻ പൊറിഞ്ചു ചോദ്യം

ചെയ്യുന്നത് തന്റെ മെയ്ക്കരുത്ത് കൊണ്ടാണ്.
അടിത്തട്ടിലുള്ള മനുഷ്യരുടെ ലോലവികാരങ്ങളെ
കടും ചായക്കൂട്ടിൽ അവതരിപ്പിക്കുന്ന പൊറിഞ്ചു
മറിയം ജോസ് വയലൻസിനെ അതിലളിത യുക്തിയിൽ
ന്യായീകരിക്കുന്ന ചലചിത്രങ്ങളിൽ ഒന്നുകൂടിയാണ്.
വർഗ്ഗപരമായ സംഘർഷങ്ങളും സംഘട്ടങ്ങളും
സാമൂഹിക ജീവിതത്തിൽ സൃഷ്ടിക്കപ്പെടുന്നത്
തന്നെയാണ്. എങ്കിൽ തന്നെയും അവ ഉയർത്തുന്ന
രാഷ്ട്രീയ നിലപാടുകളാണ് പ്രധാനപ്പെട്ടത്. മേലാള
കീഴാള സംഘർഷങ്ങളിൽ ആത്യന്തിക ജയം ആർക്ക്
എന്നത് എന്ന ചോദ്യവും പ്രസക്തമാണ്. മുതലാ
ളി വർഗ്ഗത്തിന്റെ നിഗൂഢ അജണ്ടകൾക്കെതിരെ
സംഘട്ടനങ്ങളിലൂടെ മറുപടി പറയുന്ന പൊറിഞ്ചു
അത്തരമൊരു വ്യവസ്ഥിതിയുടെ ഇരകൂടിയായി

മാറുന്നു. രക്തബന്ധമാണോ വ്യക്തിബന്ധമാണോ വലുതെന്ന് സംഘർഷ സന്ദർഭത്തിൽ രക്തബന്ധമാണ് വലുത് എന്ന ഉറച്ച തീരുമാനത്തോടെ പൊറിഞ്ചു വിൻ്റെ നന്മകളെ എന്നെന്നേക്കുമായി ഐപ്പേട്ടൻ അവസാനിപ്പിച്ചെടുക്കുന്നു. ഭഗ്ന പ്രണയത്തിന്റെ രക്തസാക്ഷിയായി മാറുന്ന മറിയം കാണുന്ന കാഴ്‌ച അടുത്ത ഇളം തലമുറകൾ തമ്മിലുള്ള സംഘർഷ ങ്ങളാണ്. ചരിത്രം ആവർത്തിച്ചുകൊണ്ടേയിരിക്കു മെന്ന കാലസൂചനകളിലൂന്നിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
ഹിംസയുടെ തീവ്രമായ കാഴ്‌ചകൾ നൽകുന്ന ഈ ചലച്ചിത്രം സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ പ്രതിലോമകരമായ അജണ്ടകളെ ഉള്ളടക്കം ചെയ് തിരിക്കുന്നു. ആൾക്കൂട്ട കൊലപാതകങ്ങളും ദുര ഭിമാന കൊലകളും സർവ്വസാധാരണമായിത്തീർന്ന ഇന്ത്യൻ ജനസമൂഹത്തിൽ ഹിംസയ്ക്ക് വ്യാപകമായ

ന്യായീകരണ ചമത്കാരങ്ങൾ സൃഷ്‌ടിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ കമ്പോള ചലച്ചിത്രങ്ങൾ ഇത്തരമൊരു ദൗത്യത്തെ ബോധപൂർവ്വമായിത്തന്നെ ചലച്ചിത്ര ശരീരത്തിനുള്ള സന്നിവേശിപ്പിച്ച് പ്രേക്ഷ സമൂഹ ത്തിലേക്ക് കടത്തിവിടുന്നുണ്ട്. ഫാമിലി ത്രില്ലർ – ആക്ഷൻ എന്റർടെയ്‌നർ എന്ന വിഭാഗത്തിൽ ഉൾ പ്പെടുന്ന പൊറിഞ്ചു മറിയം ജോസ് അത്തരമൊരു വഴിയിലേക്ക് കയറിക്കൂടി നിൽക്കുന്നുവെന്നതാണ് വസ്തു‌ത. ജനപ്രിയ കാഴ്‌ചകളിൽ ആർത്തുവി ളിച്ച് അഭിരമിക്കുന്ന പ്രേക്ഷകർ ഇത്തരം നിഗൂഢ അജണ്ടകളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള നില പാടുകൾ സ്വീകരിക്കേണ്ടതുണ്ടെന്ന ആവശ്യകതയെ ഈ ചലച്ചിത്രം പ്രേക്ഷക സമൂഹത്തിന് മുമ്പാകെ വയ്ക്കുന്നുണ്ട്.


Posted by vincent