January 24, 2025
ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്നത് എന്തുകൊണ്ട് എന്നതിനു വ്യക്തത മായ ഉത്തരം ഇല്ല. പല കാരണങ്ങളുമായി ബന്ധപ്പെട്ട് ഈ ശീലം കാണാറുണ്ട്. മാനസിക സമ്മര്‍ദം ഒരു കാരണമാണ്. അതുപോലെ ദിവസവും ആവശ്യത്തിന് ഉറങ്ങാതിരിക്കുക, ഉറങ്ങുന്ന സമയത്തിന് കൃത്യത ഇല്ലാതിരിക്കുക എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്വഭാവം കാണാറുണ്ട്. ഒരുപാടു ക്ഷീണിച്ച് ഉറങ്ങിയാലും തൃപ്തികരമായ രീതിയില്‍ ഉറക്കം കിട്ടാതിരുന്നാലും ഇങ്ങനെ ഉണ്ടാകാനിടയുണ്ട്. പനിയോ മറ്റ് അസുഖങ്ങളോ ഉള്ളപ്പോള്‍ കുട്ടികള്‍ ഉറക്കത്തില്‍ എഴുന്നേറ്റു നടക്കാനുള്ള സാധ്യത കൂടുതലാണ്. ജനിതക ഘടകങ്ങള്‍ക്കും പങ്കുണ്ട് എന്നതുകൊണ്ട് ഉറക്കക്കാരമ്പര്യമായി ഉണ്ട് മാറുന്നതായാണു കണ്ടുവരുന്നത്.
ഉറക്കത്തില്‍ നടക്കുന്നതിനു വേണ്ടത്, നേരത്തേ പറഞ്ഞ അതുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ഒഴിവാക്കുകയാണ്. ഉറക്കത്തിന് ഒരു ചിട്ട ഉണ്ടാക്കുക. കൃത്യസമയത്ത് ഉറങ്ങുന്നുണ്ടെന്നു ആവശ്യത്തിന് ഉറക്കം കിട്ടുന്നുണ്ടെന്നും ഉറപ്പു വരുത്തുക. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പു ചായ, കാപ്പി തുടങ്ങിയവ ഒഴിവാക്കുക. അതുപോലെ ഉറങ്ങുന്നതിനു മുന്‍പുള്ള ഒരു മണിക്കൂര്‍ സമയം മൊബൈല്‍, ടിവി തുടങ്ങിയ സ്‌ക്രീനുകള്‍ ഉപയോഗിക്കാതിരിക്കുക, മനസ്സ് ശാന്തമായി ഉറങ്ങാനുള്ള അവസരം ഉണ്ടാക്കുക എന്നിവയൊക്കെ ഇറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന സ്വഭാവം മാറാന്‍ സഹായിക്കും.
ഉറക്കത്തില്‍ നടക്കുന്നതുകൊണ്ട് അപസ്മാരം പോലുള്ള ചേഷ്ടകള്‍ കാണിക്കുക, ശ്വാസത കടം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിനായി തട്ടിവീണ് അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള കൂര്‍ത്ത മുനയുള്ള വസ്തുക്കളും മറ്റും രോഗി നടക്കാന്‍ സാധ്യതയുള്ള വഴിയില്‍നിന്ന് മാറ്റിവയ്ക്കുക.
ഉറക്കത്തില്‍ നടക്കുന്നതിന്റെ പേരില്‍ രോഗിയെ കുറ്റപ്പെടുത്തുന്നതും പരിഹസിക്കുന്നതു കൊണ്ട് ഒരു പ്രയോജനമില്ല. അത് മറ്റു തരത്തിലുള്ള മാനസികപ്രശ്‌നനങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുക മാത്രമാണു ചെയ്യുക. കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരു വിദഗ്ധ ഡോക്ടറെ കാണിച്ചു ശാരീരികപ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് ഈ സമയത്ത് ഉറപ്പു വരുത്തേണ്ടതുണ്ട്. രാത്രി ഒന്നിലധികം തവണ എഴുന്നേറ്റു നടക്കുക, വേണ്ടത്ര ഉറക്കം കിട്ടാത്തതുകൊണ്ട് പകല്‍ ഉറക്കം തൂങ്ങിയിരിക്കുക, അറിയാതെ മൂത്രം പോകുക. അപസ്മാരം പോലുള്ള ചേഷ്ടകള്‍ കാണിക്കുക, ശ്വാസ തടസ്സം പോലെ ഉണ്ടാകുക എന്നിവയൊക്കെ ഉണ്ടെങ്കില്‍ നിശ്ചയമായും ഡോക്ടറുടെ സഹായം തേടണം.
Posted by vincent