January 22, 2025
ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരം ബുധനാഴ്ച തുടങ്ങും. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റ ഇന്ത്യ മുഖം വീണ്ടെടുക്കാനാണ് പുതിയ പരമ്പരയ്ക്കിറങ്ങുന്നത്. അതുകൊണ്ട് കോച്ച് ഗൗതം ഗംഭീറിനും ജയം അനിവാര്യമാണ്. ടീമിലുള്ളതോ, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ തുടങ്ങിയ വെടിക്കെട്ടുകാരും. 2024 ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയോട് തോറ്റുപുറത്തായിരുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടംനേടി. അതിനുശേഷം ഇംഗ്ലണ്ട്-ഇന്ത്യ മുഖാമുഖം ആദ്യം. അഞ്ച് മത്സരങ്ങളുള്ള പരമ്പര കൊല്‍ക്കത്തയിലാണ് ആരംഭിക്കുക.
Posted by vincent