August 20, 2024
കെ ബിനോയ് പ്രസാദ്
ചെമ്പഴന്തി എസ് എൻ കോളേജിൽ നിന്നും മലയാളവിഭാഗം മേധാവിയായി വിരമിച്ച ആശ ജി വക്കം പങ്കുവയ്ക്കുന്നത് കൃഷിയുടെ അറിവുകൾക്കൊപ്പം മണ്ണും ചെടിയും പ്രകൃതിയുമൊക്കെ ഒത്തു ചേരുന്ന പാരസ്‌പര്യത്തിൻ്റെ ധ്യാനാത്മകമായ അനുഭൂതികളും അതിജീവനത്തിന്റെ അനുഭവങ്ങളുമാണ്. ഇപ്പോൾ അറുപത്തി നാലാം വയസിലും തിരുവനന്തപുരം നഗരത്തിലെ വീടിന്റെ ടെറസ് ആശ ടീച്ചർക്ക് കൃഷിയിടം മാത്രമല്ല, കാൻസർ ഉൾപ്പെടെയുള്ള രോ ഗാവസ്ഥകൾക്ക് മാനസികമായി കീഴടങ്ങാതിരിക്കാൻ സഹായകമായ ഊർജസ്രോതസുകൂടിയാണ്.
2001 സെപ്റ്റംബർ മൂന്നിന് താനൊരു കാൻസർ രോഗിയാണെന്ന് ആധുനിക വൈദ്യശാസ്ത്രം വിധിയെഴുതുമ്പോഴും പരിഭ്രമമില്ലാതെ രോഗാവസ്ഥയെ അതിജീവിക്കാൻ തന്നെ പ്രാപ്‌തയാക്കിയത് താൻ കാത്ത് പരിപാലിച്ച് പോരുന്ന വൃക്ഷങ്ങളും ചെടികളുമായിരുന്നുവെന്ന് ടീച്ചർ പറയുന്നു. ടെറസി ലെ കൃഷിയിടത്തിൽ തൻ്റെ ചെടികളെ പേരിട്ട് വിളിക്കുകയും സംസാരിക്കു കയുമൊക്കെ ചെയ്യുന്ന ടീച്ചറുടെ സാമിപ്യം ചെടികൾ തിരിച്ചറിയുന്നതായും അവ പ്രതികരിക്കുന്നതായുമുള്ള അനുഭവങ്ങൾ പ്രകൃതിയിലന്തർലീനമായിരിക്കുന്ന കരുണാർദ്രമായ പാരസ്‌പര്യത്തിൻ്റെ ഉദാഹരണം കുടിയാണ്. കാൻസർ ബാധിക്കുന്നതിനും അഞ്ചുവർഷം മുൻപേ ശീലിച്ച് വന്ന ധ്യാനം സുഖത്തെയും ദുഃഖത്തെയും സമദർശിത്വത്തോടെ കാണാൻ തന്നെ പ്രാപ്തയായിക്കയതായാണ് ടീച്ചറുടെ അനുഭവം.
ചികിത്സയുടെ ഭാഗമായി ആറ് അവയവങ്ങൾ ഇല്ലാതായിട്ടും ലംബാർ ഡിസ്ക‌് പ്രൊലാപ്സ‌് എന്ന നട്ടെല്ലിനെ ബാധിക്കുന്ന അസുഖം മൂലം ഇടതുകാൽ തളർന്നു പോയിട്ടും പരസഹായമില്ലാതെ നടക്കാനാവില്ലെന്ന അവസ്ഥയിൽ നിന്ന് ഇപ്പോൾ വീട്ടിലെ പാചകമുൾപ്പെടെയുള്ള എല്ലാ ജോലികളും ചെ യ്യുന്നതോടൊപ്പം ടെറസിലെ കൃഷിയിലും സജീവമാണ് ആശ ടീച്ചർ. മുല്ല, പിച്ചി, മാതളം, നെല്ലി, കറിവേപ്പില, നാരകം, മുരിങ്ങ, മുന്തിരി, പച്ചമുളക്
വഴുതന, വെണ്ട, പയർ, പാവയ്ക്ക, പാഷൻ ഫ്രൂട്ട്, മഞ്ഞൾ, കറ്റാർവാഴ, ഇഞ്ചി, നിത്യവഴുതിന, ഡ്രാഗൺ ഫ്രൂട്ട്, ചതുരപ്പയർ, തക്കാളി, സപ്പോട്ട, കോവൽ, ചീര തുടങ്ങി ഒരു വീട്ടിലാവശ്യമായതൊക്കെ ടീച്ചർ ടെറസിൽ കൃഷി ചെയ്യുന്നു.
നഗരത്തിന് പുറത്തുള്ള 22 സെൻ്റ് കൃഷിയിടത്തിൽ കേരളത്തിൽ ലഭ്യമായ എല്ലാ ഫല വൃക്ഷങ്ങളും നട്ടുവളർത്തിയിട്ടുണ്ട്. രാസ കീടനാശിനികളോ രാസവളമോ ഇടാതെയുള്ള കൃഷിയിൽ കീടങ്ങളെ തുരത്താൻ നേർ പ്പിച്ച കഞ്ഞിവെള്ളത്തിൽ മഞ്ഞൾപൊടി കലക്കി സ്പ്രേ ചെയ്യുന്നു. ബയോഗ്യാസ് പ്ലാന്റിലെ സ്ളറിയും പച്ചക്കറി അവശിഷ്ടങ്ങും വളമായി ഉപയോഗിക്കുന്നു.
ഈ ചെടികളൊക്കെ നടുന്നതും വെള്ളമൊഴിക്കുന്നതും പരിപാലിക്കു ന്നതിനുമൊക്കെ ടീച്ചറോടൊപ്പം കോളേജ് പ്രിൻസിപ്പളായി വിരമിച്ച ഭർത്താവ് കെ ബാബു സാറുമുണ്ട്. ചെടികളെ സ്നേഹിച്ചും അവയോട് സംവദിച്ചും നടത്തുന്ന കൃഷിയിലൂടെ മാനസിക സന്തോഷം കൈവരിക്കാൻ പറ്റുന്നതുകൊണ്ട് അത് രോഗങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് നല്‌കിയതായി ടീച്ചർ സാക്ഷ്യപ്പെടുത്തുന്നു.
• ചെടികൾ നല്‌കുന്ന പോസിറ്റീവ് എനർജി അപാരമാണെന്നും അതിൽ സ്നേഹത്തിന്റെയും സംസർഗത്തിൻ്റെയും കരുണയുടെയും ആർദ്ര തലങ്ങളുണ്ടെന്നും വിശ്വസിക്കുന്ന ആശ ടീച്ചർ ശാരീരികവും മാനസികമായ ആരോഗ്യം നിലനിർത്താൻ ടെറസിലോ മുറ്റത്തോ ആകാവുന്ന ഇടങ്ങളിലൊക്കെ കുടുംബാംഗങ്ങളെല്ലാവരും ഒത്തൊരുമയോടെ കൃഷിയിലേർപ്പെടണമെന്ന അഭിപ്രായമാണ് പങ്ക് വയ്ക്കുന്നത്. അതോടൊപ്പം എത്ര വലിയ അസുഖത്തെയും അതിജീ വിക്കാൻ മാനസികമായ കരുത്താർജിക്കണമെന്ന അനുഭവപാഠവും.
Posted by vincent