February 9, 2025
ഇന്ന് കട്ടക്കിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കുകയായിരുന്നു.
ഇംഗ്ലണ്ട് ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം 33 പന്ത് ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.
ഇംഗ്ലണ്ടിനു വേണ്ടി ബെൻ ഡക്കറ്റും ജോ റൂട്ടും അർദ്ധ സെഞ്ച്വറികൾ നേടി.
ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ 3 വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 44.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിംഗ് കരുത്താണ് ഇന്ത്യയുടെ ജയത്തിൽ നിർണായകമായത്.
90 പന്തിൽ 119 റൺസ് നേടിയ രോഹിത് തന്നെയാണ് കളിയിലെ താരം.
60 റൺസുമായി ഓപ്പണർ ശുഭ്മാൻ ഗിൽ രോഹിത്തിന് മികച്ച പിന്തുണ നൽകി.
ഇംഗ്ലണ്ടിനു വേണ്ടി ജാമി ഓവർടൺ 2 വിക്കറ്റ് നേടി
ബുധനാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം.
Posted by vincent