February 9, 2025
കൊച്ചി: പാതി വില തട്ടിപ്പ് കേസില്‍ പ്രതി അനന്തു കൃഷ്ണനെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. NGO കോണ്‍ഫഡറേഷന്‍ ഓഫീസിലും, മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റിലും എത്തിച്ച് തെളിവെടുത്തു. കേസില്‍ ലാലി വിന്‍സെന്റിന് പങ്കില്ലെന്നും, എ എന്‍ രാധാകൃഷ്ണന്റേത് നടത്തിപ്പ് ഏജന്‍സി മാത്രം ആയിരുന്നു എന്നും അനന്തു പറഞ്ഞു. കൊച്ചിയിലെ ഓഫീസിലെ മൂന്ന് ജീവനക്കാരെയും പോലിസ് ചോദ്യം ചെയ്തു.
തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് അനന്തു കൃഷ്ണന്‍ സ്വന്തം സ്ഥാപനങ്ങള്‍ രൂപീകരിച്ചെന്നും, ഈ സ്ഥാപനങ്ങളിലൂടെ കോടിക്കണക്കിന് പണം മറച്ചുവെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ബി എന്ന സ്ഥാപനം കേന്ദ്രീകരിച്ചും വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.
പണം സോഷ്യല്‍ ബിയുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പോലീസിന്റെ നിരീക്ഷണം. സ്ഥാപനം രൂപീകരിച്ചത് അനന്തു കൃഷ്ണന്റെയും രാധാകൃഷ്ണന്‍ എന്നയാളുടെയും പേരിലാണ്. കനത്ത പോലീസ് സുരക്ഷയിലാണ് അനന്തുവിനെ തെളിവെടുപ്പിനായി കൊച്ചിയില്‍ എത്തിച്ചത്. NGO കോണ്‍ഫഡറേഷന്‍ ഓഫീസിലെ തെളിവെടുപ്പിന് ശേഷം മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റിലും എത്തിച്ച് തെളിവെടുത്തു. കേസില്‍ ലാലിവിന്‍സെന്റിന് പങ്കില്ലെന്ന് അനന്തു പറഞ്ഞു. പണം മറച്ചു വച്ചത് എങ്ങനെയെന്നും, ഇതിനു വേണ്ടി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകള്‍ അരുടെതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്’ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. കേസുമായി ബന്ധപ്പെട്ട പോലീസിന്റെ ചോദ്യങ്ങള്‍ക്ക് അനന്തു വ്യക്തമായ ഉത്തരം നല്‍കുന്നില്ല.
ഈ സാഹചര്യത്തിലാണ് ഓഫീസിലെ മൂന്ന് ജീവനക്കാരെ ചോദ്യം ചെയ്തത്. വിശദമായ തെളിവെടുപ്പിന് ശേഷം അനന്തുവിനെ മൂവാറ്റുപുഴ സ്റ്റേഷനിലേക്ക് മാറ്റി. അതിനിടെ പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തു കൃഷ്ണന്‍ എറണാകുളം, ഇടുക്കി ജില്ലകളിലെ ചെറുതും വലുതുമായ അന്‍പതോളം രാഷ്ട്രീയക്കാരുടെ ‘പൊളിറ്റിക്കല്‍ ഫണ്ടര്‍’ ആണെന്നു പൊലീസ് കണ്ടെത്തി. പല പരിപാടികളും സ്‌പോണ്‍സര്‍ ചെയ്തതിനു പുറമേ, തിരഞ്ഞെടുപ്പു ഫണ്ടായും പണം നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം മുന്‍നിര പാര്‍ട്ടികളെയെല്ലാം ബാധിക്കുന്ന കേസായതിനാല്‍ പണം വാങ്ങിയവരുടെ പട്ടിക പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Posted by vincent