January 27, 2025
വിളകളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുകയും, എന്നാല്‍ ചെടികളെ ആക്രമിക്കാതിരിക്കുകയും ചെയ്യുന്ന മിത്രകീടങ്ങളുണ്ട്. ഇവ ജൈവനിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്. ഇവയില്‍ ചിലതിനെ പരിചയപ്പെടാം
ക്രൈസോക്കാരിസ് ജോണ്‍സോണി
വെളളരി വര്‍ഗ്ഗ വിളകളില്‍ കാണുന്ന എപ്പിലാക്‌ന വണ്ടുകളെ നിയന്ത്രിക്കുന്നതിനാണ് ഈ മിത്രപ്രാണിയെ ഉപയോഗിക്കുന്നത്. എപ്പിലാക്‌ന വണ്ടുകളുടെ മുട്ടകള്‍, പുഴുക്കള്‍, സമാധിദശകള്‍ എന്നിവയെ ആക്രമിച്ച് നശിപ്പിക്കാന്‍ ശേഷിയുള്ളവയാണിവ.
ട്രൈക്കോഗ്രാമ
ട്രൈക്കോഗ്രാമ വര്‍ഗ്ഗത്തില്‍പ്പെട്ട ചെറു കടന്നലുകളാണിവ. ചെടികളെ ആക്രമിക്കുന്ന പല കീടങ്ങളേയും മുട്ടയ്ക്കുള്ളില്‍ പരാദമായി കടന്ന് അവയെ നശിപ്പിച്ച് കീടനിയന്ത്രണം സാധ്യമാക്കുന്നു. ഇവയുടെ മുട്ടകള്‍ കാര്‍ഡുകളില്‍ ഒട്ടിച്ച് കൃഷിയിടത്തില്‍ നിക്ഷേപിച്ചാല്‍ മുട്ട വിരിഞ്ഞു വരുന്ന കടന്നലുകള്‍ ശത്രുകീടങ്ങളുടെ മുട്ടകളില്‍ കടന്ന് അവയെ നശിപ്പിക്കുന്നു. ട്രൈക്കോകാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു.
Posted by vincent