January 27, 2025
പരിഷ്‌കരിച്ച പാഠ പുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മറ്റി അംഗീകാരം നല്‍കി. 2,4,6,8 ക്ലാസുകളിലെ 128 ടൈറ്റില്‍ മലയാളം , ഇംഗ്ലീഷ്, തമിഴ് ,കന്നഡ മീഡിയം പുസ്തകങ്ങളാണ് അംഗീകരിച്ചത്.10 ആം ക്ലാസിലെ 77 ടൈറ്റില്‍ പുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മറ്റി യോഗം അംഗീകാരം നല്‍കിയിരുന്നു. ഏപ്രില്‍ മാസത്തോടെ പത്താം ക്ലാസിലെ പരിഷ്‌കരിച്ച പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യും. എല്ലാ പാഠ പുസ്തകങ്ങളും അച്ചടി പൂര്‍ത്തിയാക്കി മെയ് മാസത്തോടെ കുട്ടികള്‍ക്ക് നല്‍കും.
എല്ലാവര്‍ഷവും പാഠപുസ്തകം പുതുക്കുന്ന കാര്യം പരിഗണയില്‍ ആണെന്ന് യോഗത്തില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
മാറുന്ന കാലത്തിനനുസരിച്ചുള്ള അറിവുകള്‍ കുട്ടികള്‍ക്ക് ലഭ്യമാകണം. ഈ പശ്ചാത്തലത്തിലാണ് പാഠപുസ്തകം പുതുക്കുക എന്നും മന്ത്രി വ്യക്തമാക്കി.
Posted by vincent