Mar 17 2025, 1:42 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

മുഖത്ത് ആവിപിടിക്കുന്നത് നല്ലതുതന്നെ; പക്ഷെ ശീലമാക്കിയാല്‍ ഈ കുഴപ്പങ്ങളുണ്ടാകാം… !!!

മുഖത്ത് ആവിപിടിക്കുന്നത് നല്ലതുതന്നെ; പക്ഷെ ശീലമാക്കിയാല്‍ ഈ കുഴപ്പങ്ങളുണ്ടാകാം… !!!

മുഖത്ത് ആവിപിടിക്കുന്നത് നല്ലതുതന്നെ; പക്ഷെ ശീലമാക്കിയാല്‍ ഈ കുഴപ്പങ്ങളുണ്ടാകാം… !!!

February 9, 2025

മുഖത്ത് ആവി പിടിക്കുന്നതു കൊണ്ട് ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കുകയും അതില്‍ അടിഞ്ഞു കൂടിയ അഴുക്ക്, എണ്ണ, മാലിന്യം എന്നിവ എളുപ്പത്തില്‍ നീക്കം ചെയ്യാനും സഹായിക്കും. എന്നാല്‍ ദിവസവും ഇത് ശീലമാക്കിയാല്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഫലം. ആഴ്ചയില്‍ ഒരിക്കല്‍ അഞ്ച് മിനിറ്റ് നേരിയ തോതില്‍ ആവി പിടിക്കുന്നതാണ് നല്ലത്. ആവി പിടിക്കുന്നത് രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു ഇത് ചര്‍മത്തിലേക്ക് ഓക്സിജനെ സജീവമാക്കുന്നു. കൂടാതം കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കുകയും ചെയ്യുന്നു. ചര്‍മസംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഇതിലൂടെ മോയ്‌സ്ചറൈസറുകളുടെയും സെറമുകളുടെയും ഫലപ്രാപ്തി വര്‍ധിപ്പിക്കും.

മുഖക്കുരു തടയാനും ആഴ്ചയില്‍ ഒരു ദിവസം ആവി പിടിക്കുന്നത് നല്ലതാണ്. ആവിയുടെ ചൂട് ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കുകയും മൃദുലത നിലനിര്‍ത്തുകയും വരള്‍ച്ച ഒഴിവാക്കുകയും ചെയ്യുന്നു. ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കുകയും തിളക്കമുള്ളതുമാക്കാന്‍ സഹായിക്കുന്നു. ആവി പിടിച്ച ശേഷം മോയ്സ്ചറൈസര്‍ അല്ലെങ്കില്‍ ഹൈഡ്രേറ്റിംഗ് സെറം പുരട്ടുന്നത് പരമാവധി ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. നല്ലതാണെന്ന് കരുതി ദിവസവും ആവി പിടിക്കുന്നത് ശീലമാക്കരുത്. ആവി പിടിക്കുന്നത് ചര്‍മത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യുകയും ചര്‍മം വളരെ വരണ്ടതോ സെന്‍സിറ്റീവോ ആക്കുകയും ചെയ്യും.


Posted by vincent