Mar 17 2025, 2:15 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം

പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം

പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം

February 10, 2025

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം തുടരുന്നു. 2025-2026 സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റിനെ സംബന്ധിക്കുന്ന പൊതു ചര്‍ച്ചയാണ് ഇന്നത്തെ പ്രധാന അജണ്ട. ബുധനാഴ്ച വരെ ചര്‍ച്ച തുടരും. രാവിലെ 9 മണിക്ക് ചോദ്യോത്തര വേളയോടെ ഇന്നത്തെ സഭാ നടപടികള്‍ ആരംഭിക്കും.

തുടര്‍ന്ന് ശ്രദ്ധക്ഷണിക്കല്‍ നടക്കും. സംസ്ഥാനത്ത് ഭൂമിയുടെ തരംമാറ്റം ഉള്‍പ്പെടെ നിലവിലുള്ള നിയമങ്ങളിലെ വ്യവസ്ഥകള്‍ എന്ത് തന്നെയായാലും പത്ത് സെന്റ് വരെയുള്ള കൈവശ ഭൂമിയില്‍ സ്വന്തം ആവശ്യത്തിനായി നിര്‍മ്മിക്കുന്നതിന് പെര്‍മിസീവ് സാങ്ഷന്‍ ആയി കരുതിക്കൊണ്ട് നിര്‍മ്മാണം നടത്താന്‍ സാധിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ടി. ഐ. മധുസൂദനന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ ക്ഷണിക്കും.

സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കര്‍മാരുടെ ജോലി ഭാരവും കുറഞ്ഞ വേതനവും മൂലമുള്ള ബുദ്ധിമുട്ടുകളിലേയ്ക്ക് എല്‍ദോസ് പി. കുന്നപ്പിള്ളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ശ്രദ്ധ ക്ഷണിക്കും.


Posted by vincent